ഓണ്‍ലൈന്‍ ഫ്രീ വിദ്യാഭ്യാസം
വീട്ടിലിരുന്ന് പ്രഗത്ഭരുടെ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ ഇതാ നിങ്ങള്‍ക്കും അവസരം. ഇന്റര്‍നെറ്റ് സൗകര്യമുള്ള ആര്‍ക്കും പങ്കെടുക്കാവുന്ന പുതിയ ക്ലാസാണ് ഇപ്പോള്‍ രൂപം കൊണ്ടിരിക്കുന്നത്. മസാച്യൂസാറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയാണ് ഈ പുതിയ പ്രോഗ്രാമിന് രൂപം കൊടുത്തിരിക്കുന്നത്. കാമ്പസിനകത്തും പുറത്തുമുള്ള ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഉപകാരപ്പെടുമെന്നാണ് ഈ സര്‍വ്വകലാശാലയുടെ പ്രതീക്ഷ. തങ്ങളുടെ പാണ്ഡിത്യം പ്രകടിപ്പിക്കുവാനും സ്ഥാനമാനങ്ങളും നേടാനുള്ള അവസരവുമുണ്ട് ഇതില്‍. പക്ഷെ, ചെറുയൊരു തുക ചെലവാക്കണമെന്ന് മാത്രം. 2012 ഓടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഈ പ്രോഗ്രാം ആര്‍ക്കും വീക്ഷിക്കാവുന്ന വിധത്തില്‍ സൗജന്യമായിരിക്കുമെന്നും ഇന്‍സ്റ്റിറ്റിയൂട്ട് അവകാശപ്പെടുന്നു.
ഇന്‍സ്റ്റിറ്റിയൂട്ടിനും ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ക്കും ഒരു പോലെ ഉപയുക്തമാവുന്ന ഒരു വിപ്ലവാത്മക പ്രോഗ്രാമായിരിക്കുമിതെന്ന് സ്ഥാപന പ്രസിഡന്റ് സൂസന്‍ ഹോക്ക്ഫീല്‍ഡ് പറയുന്നു. ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നിലവിലുണ്ടെങ്കിലും ഈ പ്രോഗ്രാം അതിനു പുതിയൊരു ഭാവം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഹമ്മദലി നരിപ്പറ്റ
No comments:
Post a Comment