08/02/2012

ആസാര് ന്നബി

ആസാര് ന്നബി
ലോകാനുഗ്രഹിയായ മുഹമ്മദ് മുസ്ത്വഫ (സ) അല്ലാഹു ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത മഹത് വ്യക്തിത്വമാണ്. അല്ലാഹുവിന്റെ പ്രഥമ സ്രഷ്ടി തന്നെ അവിടുത്തെ പ്രകാശമായിരുന്നു. നബി തങ്ങള്‍ക്ക് വേണ്ടിയാണ് അല്ലാഹു ഈ ലോകത്തെയും അതിലുള്ള സര്‍വ്വചരാചരങ്ങളെയും സ്രഷ്ടിച്ചിട്ടുള്ളത്. അതിനാല്‍ നബി (സ) അല്ലാഹുവിന്റെ സ്രഷ്ടി കളില്‍ സര്‍വ്വോത്തമരാണ്.
നബി (സ) യുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടിട്ടുള്ള വസ്തുക്കള്‍ക്കെല്ലാം അല്ലാഹു വലിയ മഹത്വം കല്‍പ്പിച്ചിട്ടുണ്ട്. അവിടുത്തെ ഉമ്മത്തായത് കൊണ്ട് മാത്രമാണ് നമ്മുടെ സമൂഹം ഉത്തമ സമൂഹമായത്. മക്കയും മദീനയുമടങ്ങുന്ന അറേബ്യന്‍ മരുപ്രദേശങ്ങള്‍ക്ക് ഇത്രത്തോളം സ്രേഷ്ടത ലഭിച്ചത് നബി തങ്ങള്‍ അവിടെ ജീവിച്ചു എന്നത് കൊണ്ട് മാത്രമാണ്.
നബി (സ) യുടെ തിരുശരീരവും ആ ശരീര സ്പര്‍ശനത്തിന് സൗഭാഗ്യം സിദ്ധിച്ച ഓരോ വസ്തുവും വിലമതിക്കാത്തതാണ്. മഹാന്മാരായ സ്വഹാബികള്‍ ഇത്തരം പുണ്യമാക്കപ്പെട്ട വസ്തുക്കളെ ആദരിക്കുകയും ചെയ്യുന്നതില്‍ നമുക്ക് വ്യക്തമായ മാതൃക കാണിച്ചു തന്നിട്ടുണ്ട്. നബി തങ്ങളുടെ ജീവിത കാലക്കും വഫാത്തിന് ശേഷവും അവര്‍ അവ സൂക്ഷിക്കുകയും വേണ്ട ബഹുമാനങ്ങള്‍ വക വെച്ച് കൊടുക്കുകയും ചെയ്തതായി നമുക്ക് ചരിത്രത്തില്‍ വായിച്ചെടുക്കാന്‍ സാധിക്കും.
ഹുദൈബിയാ സന്ധിയുടെ ദിവസം ഖുറൈശീ നേതാവായുരുന്ന ഉര്‍വത്തുബ്‌ന് മസ്ഊദിനെ അത്യധികം അത്ഭുതപ്പെടുത്തിയ ഒരു രംഗം അദ്ദേഹം തന്റെ കൂട്ടുകാരായ ഖുറൈഷി പ്രമുഖര്‍ക്ക വിശദീകരിച്ച് കൊടുക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: അല്ലാഹുവാണേ സത്യം, ഞാന്‍ പലരാജക്കന്‍മാരെയും കണ്ടിട്ടുണ്ട്. സീസറിന്റെയും കൈസറിന്റെയും നജാശിയുടെയും സന്നിദിയില്‍ ഞാന്‍ ചെന്നട്ടുണ്ട്, എന്നാല്‍ മുഹമ്മദിനെ അദ്ദേഹത്തിന്റെ അനുയായികള്‍ ബഹുമാനിക്കുന്നത് പോലെ ഒരു രാജാവിനെയും അദ്ദേഹത്തിന്റെ പ്രജകള്‍ ബഹുമാനിക്കുന്നതായിട്ട ഞാന്‍ കണ്ടിട്ടില്ല. അല്ലാഹുവാണേ സത്യം മുഹമ്മദ് ഒന്ന് കാര്‍ക്കിച്ചു തുപ്പിയാല്‍ അത് അവരില്‍ ആരുടെെയങ്കിലും കൈകളിലാണ് വീഴുക, അദ്ദേഹം വുളൂ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് ഇറ്റിവീഴുന്ന വെള്ളം ലഭിക്കാന്‍ അവര്‍ ശണ്ഠകൂടുന്നു...(സ്വഹീഹുല്‍ ബുഖാരി)
നബി (സ) ഉമ്മുസുലൈം (റ) യുടെ വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ തിരുശരീരത്തില്‍ നിന്ന് ഒലിച്ച് വീഴുന്ന വിയര്‍പ്പ്കണങ്ങള്‍ ഒരു കുപ്പിയില്‍ ശേഖരിച്ചുവെക്കുകയും അവരുടെ സുഗന്ധദ്രവ്യത്തില്‍ ചേര്‍ത്ത് ബറക്കത്തെടുക്കുകയും ചെയ്യാറുണ്ടായിരുന്നു. അനസ് (റ) ന് മരണം ആസന്നമായേപ്പാള്‍ അദ്ദേഹത്തിന്റെ മൃതശരീരത്തില്‍ പുരട്ടുന്ന സുഗന്ധത്തില്‍ അത് ചേര്‍ക്കാന്‍ വസ്വിയ്യത്ത് ചെയ്യുകയും മരണാനന്തരം ഇപ്രകാരം ചെയ്യുകയും ചെയ്തു. (സഹീഹുല്‍ ബുഖാരി)
ഏതൊരു വ്യക്തിയും തന്റെ പ്രേമഭാചനത്തെ ആദരിക്കുകയും അവന്റെ ശരീരത്തെയും അവനുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാത്തിനെയും ഇഷ്ടപ്പെടുകയും ചെയ്യുന്നത് പോലെ ഓരോസത്യവിശ്വാസിയുടെയും പ്രേമഭാചനമായ റസൂലുല്ലാഹി (സ) യുടെ തിരുശേഷിപ്പുകളെയും അവര്‍ അധിയായി സ്‌നഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു. നബി തങ്ങളെ അളവറ്റ് സ്‌നഹിച്ചിരുന്ന അവിടുത്തെ പ്രിയ അനുചരന്മാര്‍ നബി തങ്ങളുടെ ആസാറുകളെ അളവറ്റ് സ്‌നഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. നബിയുടെ തലപ്പാവ്, വസ്ത്രം, മോതിരം, മേല്‍തട്ടം, വടി, വിരിപ്പ്, ജുബ്ബ, പാനപാത്രങ്ങള്‍, തിരുകേശങ്ങള്‍, അവിടുത്തെ വിയര്‍പ്പ്, രക്തം, എന്നുവേണ്ട അവിടുത്തെ തിരുസ്പര്‍ശനമേറ്റ കരങ്ങള്‍ അവിടുത്തെ ദര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ച കണ്ണുകള്‍ക്ക് പോലും അവര്‍ അധിയായ മഹത്വം കല്‍പ്പിച്ചിരുന്നു. ഇവയില്‍ വല്ലതും ലഭിക്കാന്‍ സര്‍വ്വതും ത്യജിക്കാന്‍ അവര്‍തയ്യാറായിരുന്നു.
നബി (സ) ധരിച്ചിരുന്ന മോതിരം അബൂബക്കര്‍ (റ) വും പിന്നീട് ഉമര്‍ (റ) വും സൂക്ഷിക്കുകയും ചെയ്തിരുന്നു. പിന്നീട് ഉസ്മാന്‍ (റ) വിനോട് അതൊരു കിണറ്റില്‍ നഷ്ടപ്പെട്ടപ്പോള്‍ അദ്ദേഹം അതില്‍ അധിയായി ദുഖിക്കുകയും ഖേദിക്കുകയും ചെയ്തിരുന്നു.
സുബൈര്‍ (റ) ബദര്‍ യുദ്ധത്തില്‍ ഉപയോഗിച്ചിരുന്ന കുന്തം നബി (സ) അദ്ദേഹത്തില്‍ നിന്ന് വാങ്ങുകയും നബി തങ്ങളുടെ വിയോഗാനന്തരം സുബൈര്‍ (റ) തന്നെ അത് തിരിച്ചുവാങ്ങുകയും അബൂബക്കര്‍ (റ) ഉമര്‍ (റ) ഉസ്മാന്‍ (റ) എന്നിവര്‍ അത് കൈവശം വെക്കുകയും പിന്നീട് അലി (റ) യുടെ കുടുംബവും അബാദുല്ലാഹിബ്‌ന് സുബൈര്‍ (റ) വധിക്കപ്പെടുന്നത് വരെ അദ്ദേഹവും ആവടി സൂക്ഷിച്ചിരുന്നു. (സഹീഹുല്‍ ബുഖാരി)
ഉമ്മുസുലൈ (റ) യുടെ കയ്യില്‍ നബി (സ) യുടെ തിരുമുടി സൂക്ഷിച്ചുരുന്ന ഡപ്പിയുണ്ടായിരുന്നു. ജനങ്ങള്‍ ആമുടി മുക്കിയ വെള്ളം കുടിക്കുകയും അതുകൊണ്ട് ബറകത്തെടുക്കുകയും അത് കാരണം അവരുടെ അസുഖങ്ങള്‍ സൂഖപ്പെടുകയും ചെയ്തിരുന്നു...
നബി (സ) ഹജ്ജത്തുല്‍ വദാഇല്‍ തന്റെ മുടി കളയുകയും  അത്  അബൂതല്‍ഹതുല്‍ അന്‍സ്വാരി (റ)  നല്‍കുകയും ചെയ്തിരുന്നു. സഹാബാക്കള്‍ അത് ബഹുമാന പുരസരം സൂക്ഷിക്കുകയും തങ്ങളുടെ പിന്മുറക്കാര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. അവരില്‍ പലരും തങ്ങളുടെ കഫന്‍ പുടകളില്‍ അത് വെക്കാന്‍ കല്‍പ്പിക്കുകയും ചെയ്തുരുന്നു.
നബി (സ) യുടെ തിരുകേശമോ മറ്റുവല്ല തിരുശേഷിപ്പുകളോ തങ്ങളുടെ കയ്യില്‍ ഉണ്ടാവാന്‍ മുന്‍ഗാമികളായ ആളുകള്‍ അധിയായി ആഗ്രഹിച്ചിരുന്നു. മഹാനായ സുല്‍ത്വാനുല്‍ ആരിഫീന്‍ രിഫാഈ ശൈഖ് നബി (സ) യുടെ ചെരിപ്പിന്റെ രൂപം വരച്ചുണ്ടാക്കുകയും അതിനെ ബഹുമാനിക്കുകയും ഇപ്രകാരം പറയുകയും ചെയ്യാറുണ്ടായിരുന്നു: 'ഇബ്‌നു മസ്ഊദ് (റ) നബി യുടെ ചെരുപ്പിനെ സേവിച്ച് വിജയം നേടിയിട്ടുണ്ടെങ്കില്‍ ഞാന്‍ അവിടുത്തെ ചെരിപ്പിന്റെ മാതൃകയെ സേവിച്ച് വിജയിവാന്‍ ശ്രമിക്കുകയാണ്'
അബീദ എന്നവര്‍ ഇബ്‌നുസീരീന്‍ (റ) വിനോട് ഇപ്രകാരം പറയുകയുണ്ടായി: നബി (സ) യുടെ തിരുകേശങ്ങളില്‍ നിന്ന് ഒരു മുടിയെങ്കിലും എന്റെ കൈവശമുണ്ടാകുന്നത് എനിക്ക് ഈ ലോകവും അതിലുള്ളത് സര്‍വ്വതും ലഭിക്കുന്നതിനേക്കാള്‍ ഇഷ്ടപ്പെട്ടകാര്യമാണ്. അടുത്തകാലത്തായി ആത്മീയ ചൂശകര്‍ ദുരുപയോഗം ചെയ്ത ഈ ഉദ്ദരണിയും തിരുശേഷിപ്പുകള്‍ക്ക് മുന്‍ഗാമികള്‍ എത്ര പ്രാധാന്യം നല്‍കിഎന്നതിലേക്കും അതിന്റെ ലഭ്യത എത്രത്തോളം വിരളമായിരുന്നു എന്നതിലേക്കും സൂചന നല്‍കുന്നതാണ്.
നബി (സ) യുടെ ആസാറികള്‍ ഇത്രവലിയ പ്രാധന്യമുള്ളതിനാല്‍ തന്നെ കാലാകാലങ്ങളില്‍ പല വ്യാജന്മാരും വ്യാജ ആസാറുകളുമായി രംഗപ്രവേശനം നടത്തിയിട്ടുണ്ട്. അതാതുകാലങ്ങളില്‍ സമൂഹം അവരെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. തിരശേഷിപ്പുകള്‍ എന്തുതന്നെയായാലും അത് നബിയടെതാണെന്ന് സ്തിരപ്പെടണമെങ്കില്‍ നബി (സ) യില്‍ ചെന്ന് മുട്ടുന്ന ശരിയായ പരമ്പര (സനദ്) ആവശ്യമാണ്. അതില്ലാത്ത പക്ഷം ആരെന്ത് പറഞ്ഞാലും മുസ്‌ലിം സമൂഹത്തിന് അത് അങ്ങീകരിക്കാന്‍ നിര്‍വ്വാഹമില്ല.
റാഫി ടി .എ കട്ടിപ്പാറ

No comments:

Next previous home

Search This Blog