21/08/2013

ഹജ്ജ്: മനസാന്നിധ്യം അനിവാര്യം- പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ധീന്‍ തങ്ങള്‍

ഹജ്ജ്: മനസാന്നിധ്യം അനിവാര്യം- പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ധീന്‍ തങ്ങള്‍
കാപ്പാട്: പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് കേവലം ചടങ്ങുകള്‍ക്കപ്പുറം പരിപൂര്‍ണ്ണ മനസാന്നിധ്യം അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ധീന്‍ തങ്ങള്‍ പറഞ്ഞു.
കാപ്പാട് ഐനുല്‍ ഹുദ യതീംഖാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഉസ്ാതാദ് റഹ്്്മത്തുള്ള ഖാസിമിയുടെ ദ്വിദിന ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ ഹജ്ജ് കര്‍മ്മത്തില്‍ മനസാന്നിധ്യം മുഖ്യമാണെന്നും അതിനായി ഹജ്ജിനെ കുറിച്ച് ആഴത്തിലുള്ള പഠനം അനിവാര്യമാണെന്നും ഇത്തരെ ഹജ്ജ്് പഠന ക്ലാസുകള്‍ ഇതിനൊരു സഹായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉസ്ാതാദ് റഹ്്്മത്തുള്ള ഖാസിമി ക്ലാസിന് നേതൃത്വം നല്‍കി. സ്ഥാപനത്തിന്റെ സെക്രട്ടറി പി. കെ. കെ ബാവ സാഹിബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. കുറ്റിക്കണ്ടി അബൂബക്കര്‍ ഹാജി, എ.പി.പി തങ്ങള്‍, മൂസ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്നത്തെ ക്ലാസ് കൃത്യം ഒമ്പത് മണിക്ക് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

No comments:

Next previous home

Search This Blog