13/09/2013

അക്കാദമിക് ഫെസ്റ്റ് "ഹൊറിസോണ്‍-13": ക്യാമ്പസ് ഒരുങ്ങുന്നു.
കാപ്പാട്: ക്യമ്പസിന്റെ സര്‍ഗ്ഗാഘോഷങ്ങളിലൊന്നായ അക്കാദമിക് ഫെസ്റ്റ് ഒക്ടോബര്‍ 7ന് ആരംഭിക്കും. കലയുടെ നവ ചക്രവാളങ്ങള്‍ തീര്‍ത്ത് അല്‍-ഇഹ്‌സാന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികമായി സംഘടിപ്പിച്ചു വരുന്ന അക്കാദമിക് ഫെസ്റ്റ് "ഹൊറിസോണ്‍" എന്ന നാമഥേയത്തില്‍ ഒക്ടോബര്‍ 7മുതല്‍ 13 വരെ നടക്കും. ഓര്‍ഫനേജ് വിദ്യാര്‍ത്ഥികളെക്കൂടി ഉള്‍ക്കൊള്ളിച്ച് നടത്തപ്പെടുന്ന ഫെസ്റ്റിന് ഇതിനകംതന്നെ ടീമുകള്‍ രൂപീകരിച്ച് പരിശീലനങ്ങളാരംഭിച്ചിട്ടുണ്ട്. ഫെസ്റ്റിനോടനുബന്ധിച്ച് നടത്തപ്പെടുന്ന കായിക മത്സരങ്ങള്‍ സപ്തംബറില്‍ തന്നെ നടക്കും. കൂടുതല്‍ ആകര്‍ഷകമായ രീതിയില്‍ പുതിയയിനം മത്സരങ്ങളും പരിപാടികളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് സംഘടിപ്പിക്കപ്പെടുന്ന ഹൊറിസോണിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ക്യാമ്പസ്. 

No comments:

Next previous home

Search This Blog