ഇളിച്ചുകാട്ടുന്ന
ബന്ധുക്കള്‍ക്കു മുമ്പില്‍
ഭീമമാംദൃംഷ്ടങ്ങളില്‍
അവരുടെ
കറുത്ത ഹൃദയങ്ങള്‍
തൂങ്ങിക്കിടക്കുതു കണ്ട്
അവന്‍ പൊട്ടിക്കരഞ്ഞു
ശേഷിയില്ലെങ്കിലും
അന്ത്യമായി,
എനിക്കൊന്നുംവേണ്ട
എന്‍ സുകൃതങ്ങളല്ലാതെ
അവന്റാത്മാവിന്
മുമ്പില്‍
കൃത്രിമക്കരച്ചിലുമായി
അവര്‍ വണഞ്ഞപ്പോള്‍
അവന്‍ അറിയാതെ
ചിരിച്ചു പോയി.
റാഷിദ്. എം പി പെരിങ്ങളം
No comments:
Post a Comment