രണ്ട് സത്യങ്ങള്‍
മരണം കാത്ത് ശയ്യയില്‍ കിടന്നവന്‍
മാടി മാടി വിളിച്ചെങ്കിലും
മാസങ്ങള്‍ മറിഞ്ഞെങ്കിലും
മണം പോലുമില്ലാതെ
മെയ്യനക്കാന്‍ കഴിയാതെ
മരണകാലം കഴിഞ്ഞു
മനുഷ്യന്‍ കുഴഞ്ഞു.
കാലനെന്തു കേള്‍ക്കാന്‍?
മരണം വരിക്കാനൊരിക്കലും
കൊതിക്കാത്ത കൗമാരം
കതകടച്ചു കിടന്നെങ്കിലും
അകാലമരണമെന്ന ഓമനപ്പേരില്‍
ആശീര്‍വാദങ്ങളേറ്റു വാങ്ങി
ആ കൗമാരവും വിരിയാതെ പൊലിഞ്ഞു.
ജവാദ് ഹസന്‍ കിഴിശ്ശേരി
No comments:
Post a Comment