05/07/2018

വൈക്കത്ത് ഞാന്‍ ചെന്നു
ബേപ്പൂരും കണ്ടു ഞാന്‍
ഇതിഹാസ കഷണ്ടിതന്‍
കവിത രചിക്കണമെനിക്കിനി.

പാത്തുമ്മ താത്തയും

താത്താന്റെ പൊന്നാടും
പായും വീടകം
കയറി നിരങ്ങി ഞാന്‍

ബാര്‍ഗവീ നിലയകം

പോയിട്ട് നോക്കി ഞാന്‍
സുല്‍ത്താന്‍ ബഷീറിന്റെ 
മീശയില്‍ എഴുതണം.

നായരും തോമയും

ദിവ്യനും മമ്മൂഞ്ഞും
തലയോലപ്പറമ്പാകെ
തപ്പിത്തിരഞ്ഞു ഞാന്‍

ഫാബിയെക്കണ്ടു മടങ്ങവെ 

കേട്ടുഞാന്‍
ഗസലുകള്‍ ഇശലുകള്‍
ഗ്രാമഫോണ്‍ പാട്ടുകള്‍

വലിയേഴു വരികളും 

നീളപ്പദങ്ങളും 
വാക്കുകള്‍ കോര്‍ത്തിട്ട്
വണ്ണമായ് പാടണം

കൂട്ടിക്കുറച്ചിട്ടും 

എണ്ണി ഗുണി
ച്ചിട്ടും 
കഷണ്ടിയില്‍ തട്ടി 
'ക' മറിഞ്ഞുപോയി

പുസ്തകം തേടി

യത്താളുകള്‍ പരതി ഞാന്‍
'വി' യെ മറിച്ചിട്ടു 
മീശതന്‍ വമ്പുകള്‍

'ആനവാല്‍' കാണുവാന്‍ 

'മതിലുകള്‍' ചാടവെ 
'ശബ്ദങ്ങള്‍' കേട്ടുടന്‍ 
'ത' യും വിറച്ചുപോയ്.


No comments:

previous home

Search This Blog