ചിത്രം
കൂര്‍പ്പിച്ച പെന്‍സില്‍ കൊണ്ടു ഞാന്‍
കടലാസിലൊരു ചിത്രം വരച്ചു
കണ്ണും കരളും കവരുന്ന കമനീയ ചിത്രം
ഒരു മെഴുകുതിരി
ചുറ്റിലെ ഇരുട്ടില്
ഒരു സൂര്യനായ് പ്രകാശിച്ചു.
കൂര്പ്പിച്ച പെന്സിലിന്
മുനയൊടിച്ചു എന്‍റെ അനിയന്‍
വെളിച്ചം മുഴുമിക്കാതെ
മെഴുകുതിരി ഉരുകിത്തീര്ന്നു.
ഒരു കട്ടറന്വഷിച്ച് ഞാന്‍
കവുങ്ങിന്‍ തലവരെ കേറി
അവിടെ ഞാന്‍ കണ്ടു,
ആകാശത്ത് മായാതൊരമ്പിളി
മെഴുകില്ലാതെ, തിരിയില്ലാതെ
ഗോള വലിപ്പത്തില്‍
ചിത്രം മുഴുമിക്കുന്നു .
അശിഖ് റഹ്മാന്‍
No comments:
Post a Comment