മാര്‍ജിനിനപ്പുറംകടക്കാതെ നോക്കണം
മാര്‍ജിനപ്പുറം കടക്കാതെ നോക്കണം........ആറാം പിരീഡ്
കണക്ക് പിരീഡ്.......!
മാര്‍ജിനിനപ്പുറം
കടക്കാതെ നോക്കണം......
നീളവും വീതിയും തുല്യമാക്കി
ജീവിതം സമചതുരമെന്നുറപ്പിക്കണം......!
ബാര്‍ഡയഗ്രം വരച്ച്
എക്‌സറ്റത്തു നിന്നു നോക്കിയാല്‍
വൈ അറ്റത്തു ലോകവസാനം
കാണണം
വൃത്തം വരച്ചാല്‍
കേന്ദ്ര ബിന്ദുവില്‍ കൈവെച്ച്
പ്രതിജ്ഞയെടുക്കണം
ഇതാണെന്റെ ലോകം-
ഞാന്‍ മാത്രമുള്ള ലോകം
പിരീഡ് കഴിയും മുമ്പേ
ജ്യാമിതി ലോകങ്ങളെല്ലാം
വെട്ടിപ്പിടിക്കണം.....!
ഒരു കാര്യം......!
മാര്‍ജിനിനപ്പുറം
കടക്കാതെ നോക്കണം......!
യഹ് യ കട്ടിപ്പാറ
No comments:
Post a Comment