സൂര്യോദയത്തില്‍
അകലെ
അത്ഭുത ദ്വീപില്‍ നിന്ന്
എത്തിച്ച
കസ്തൂരി ഗന്ധമുള്ള,
കുങ്കുമ വര്‍ണ്ണമുള്ള,
പൊട്ട് ചൂടി, അണിഞ്ഞൊരുങ്ങി
ചിരി തൂകുന്നു ആകാശം....
വര്‍ണ്ണിക്കാന്‍ വെമ്പുന്ന
എന്‍ മനസ്സിനെ തളര്‍ത്തിക്കൊണ്ട്
അഴിഞ്ഞാടുന്നു- അവ ള്‍
കനകക്കട്ടി പോ ല്‍
സ്വര്‍ഗ്ഗത്തോപ്പു പോല്‍
ആരു പണിതിതിനെ,
ഏതു ശില്പിയാണ്
ഏതു കലാകാരനാണ്.......?
കൊതിക്കുന്നു ഞാന്‍
അവനെ ഒരു നോക്കെങ്കിലും കാണുവാന്‍
ഏകുമോ സൗഭാഗ്യമതിന്.........!!
കാണ്മാനില്ല,
കുങ്കുമപ്പൊട്ടിനെ – ഇപ്പോ ള്‍
മുടിയിഴകള്‍ ചിതറിയതാവാം
പറവകളതു മൂടിയതാവാം
ഇല്ല, മുടിയിഴകള് –
ഒതുക്കിവെച്ച് ഉയര്‍ന്നു ആ പൂമ്പൊട്ട്
വെണ്മയും നന്മയും നൂറിരട്ടിയാക്കി
വ്യക്തമായി കാണാന്‍ പോലും
പറ്റുന്നില്ലെനിക്കിപ്പോള്
ഭൂമിക്ക് വഴികാട്ടിയായ് സൂര്യനുദിച്ചു
നാഥന്‍ ഉദിപ്പിച്ചു.........
സിദ്ദീഖ് കെ.കെ
No comments:
Post a Comment