ഹൃദയം
ശരീരത്തില്‍ ഒരു മാംസക്കഷണമുണ്ട്, അത് നന്നായാല്‍ സര്‍വ്വവും നന്നായി, അത് മോശമായാല്‍ സര്‍വ്വവും മോശമായി. അതാണ് ഹൃദയം.
മാലാഖമാരേക്കാള്‍ ഉന്നതിപ്പെടാനും മൃഗങ്ങളേക്കാ ള്‍ അധപതിക്കുവാനും സാധിക്കുന്ന വിധത്തിലാണു മനുഷ്യന്‍റെ സൃഷ്ടിപ്പ്.
രാഗം, ദേഷ്യം, കാമം, ക്രോധം, ലോഭം, മോഹം, മദം, വാത്സല്യം, ഈര്‍ഷ്യ, അസൂയ, ദംഭം, ദര്‍പ്പം, അഹങ്കാരം ഇവ ഹൃദയത്തിന്‍റെ വിവിധ വികാരങ്ങളാണ്. രാഗം ലൈംഗികതയെ ഉത്തേജിപ്പിക്കുന്നു, കാമം നിരര്‍ത്ഥകമായ ഒരുപാട് ആര്‍ത്തികളേയും മോഹങ്ങളേയും പണിയുന്നു. ക്രോധം എടുത്തുചാട്ടത്തിന്‍റെ മൂലഹേതുവാണ്. എല്ലാം തനിക്കാകണമെന്ന ആര്‍ത്തി വിചാരമാണ് ലോഭം. ധര്‍മ്മാധര്‍മ്മത്തെ മാനിക്കാത്ത ധനപ്രമത്തത ബാധിച്ച ചിന്തകള്‍ക്ക് തിമിരം ബാധിക്കലാണ് മോഹം. സമ്പത്ത് കൊണ്ട് എന്തും നടക്കുമെന്ന ധാരണയാണ് മദം. മറ്റുള്ളവര്‍ നന്നാവുന്നതിലുള്ള അസഹ്യതയാണ് മാത്സര്യം. തന്നെ ബാധിക്കുന്ന കഷ്ടപ്പാടുക ള്‍ എന്തേ മറ്റുള്ളവനെ ബാധിക്കാത്തത് എന്ന വിചാരമാണ് ഈര്‍ഷ്യ. അപരന് ഗുണം പിടിക്കുന്നത് അസഹ്യമായിക്കൊണ്ട് ദേഷ്യപ്പെടലാണ് അസൂയ. എല്ലാവരും തന്നെ പ്രകീര്‍ത്തിക്കണമെന്ന വിചാരമാണ് ദംഭം. എനിക്ക് തുല്യം മറ്റൊന്നില്ല എന്ന തോന്നലാണ് ദര്‍പ്പം. എന്തിനും ഞാ9 മതിയെന്നത് അഹങ്കാരവുമാണ്.
ഒരുപ്രാര്‍ത്ഥനാ വേളയില്‍ സ്വന്തം കാര്യങ്ങളൊന്നും അല്ലാഹുവിനോട് ചോദിക്കാതെ അന്യന്‍റെയും അയല്ക്കാരന്‍റെയും കാര്യങ്ങള്‍ മാത്രം ചോദിച്ച പ്രവാചക പുത്രി ഫാത്വിമാ (റ)യോട് പുത്രനായ ഹസന്‍ (റ) കാര്യം തിരക്കിയപ്പോ ള്‍ “മകനേ........ആദ്യം അവരുടേത്, എന്നിട്ട് നമ്മുടേത്” എന്നായിരുന്നു മറുപടി.....!!!!!
സമ്പാ – സഅദ് വെള്ളിക്കീല്‍
No comments:
Post a Comment