23/11/2011

'അല്‍വാന്‍ 2011' ലോഗോ പ്രകാശനം ചെയ്തു.

കാപ്പാട് കെ.കെ.എം. ഇസ്ലാമിക് അക്കാദമി സ്റ്റുഡന്റ് ഫെസ്റ്റ് 'അല്‍വാന്‍ 2011' ലോഗോ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അക്കാഡമി പ്രിന്‍സിപ്പാള്‍ ഡോ. യൂസുഫ് നദ്വിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു . പി.കെ.കെ ബാവ, എം. അഹമ്മദ്‌കോയ ഹാജി സമീപം.


കാപ്പാട്: കെ.കെ.എം. ഇസ്ലാമിക് അക്കാദമി സ്റ്റുഡന്റ്‌സ് ഫെസ്റ്റ് അല്‍വാന്‍ 2011 ലോഗോ കേന്ദ്ര അഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അക്കാഡമി പ്രിന്‍സിപ്പല്‍ യൂസുഫ് നദ്വിക്ക് നല്‍കി പ്രകാശനം ചെയ്തു. എം. അഹമ്മദ് കോയ ഹാജി അധ്യക്ഷത വഹിച്ചു.
സ്ഥാപനത്തിലെ വിദ്യാര്‍ത്ഥി സംഘടനയായ അല്‍ഇഹ്‌സാന്റെ നേതൃത്വത്തില്‍ ഡിസംബര്‍ മൂന്ന് മുതലാണ് ഫെസ്റ്റ് ആരംഭിക്കുന്നത്. കലാ കായിക ഇനങ്ങളിലായി നടക്കുന്ന ഫെസ്റ്റിലെ കായിക മത്സരങ്ങളുടെ ഉദ്ഘാടനം 20 ആം തിയ്യതി ഞായറാഴ്ച്ച രാവിലെ അക്കാഡമി പ്രിന്‍സിപ്പല്‍ ഡോ. യൂസുഫ് നദ്വി നിര്‍വ്വഹിച്ചു. കലാ മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഡിസംബര്‍ മൂന്നിന് പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് നിര്‍വ്വഹിക്കും. ഡിസംബര്‍ എട്ടിന് അല്‍ഹുദാ കാമ്പസില്‍ വെച്ച് നടക്കുന്ന സമാപന സമ്മേളത്തോടു കൂടി ഫെസ്റ്റിന് തിരശ്ശീല വീഴും.

No comments:

Next previous home

Search This Blog