ജീവിത നൗകതന്‍ മോഹക്കിനാവിന്റെ...
കുഞ്ഞികണ്ണില്‍ മൊട്ടിന്‍ വിശാദ രേണു
ഉഴറുന്ന ലോകത്തിനന്ദ കോണില്‍ നിന്നു
നിലതെറ്റിവീണ കുഞ്ഞിള നീരു ഞാന്‍
മാതൃകയാവേണ്ട മേഘമിരുള്‍മുടിയ
ങ്ങലേക്കു മറയുന്ന ഉലകാമകം
ചത്തുമലച്ചൊരി സ്‌നേഹമുകുളങളേ
ഇനിയെന്ന് വിയുതുമെന്നറിവാരാതോ
പിരിയുന്നു ഞാനുടന്‍ തിരിയുന്ന ലോകത്തി
ലൊഴുകിയകലുന്നെനു മിളമാനസസം
ഇടറുന്ന കാലുകള്‍ ജ്വലനനാളങ്ങളില്‍
പതിയുമിതു വേദന ജനകം സദാ
ഹൃദയമുണ്ടതുപക്ഷെ ശിലപോലെയാണതും
വറ്റിവരളുമി ലോകത്തിന്‍ കരുണാമൃതം
മനുജധര്‍മങ്ങളുണ്ടതധര്‍മാണിതു
കുഞ്ഞുതളിരുകള്‍ തളരുന്നു വിഷലായകം
കിട്ടിയയായുധ മാലിന്യ ദേഹത്തെ
വെട്ടി വരയുന്ന ഹര്‍ഷാരവം
അമ്മയാരെന്നതോ അച്ഛനാരെന്നതോ
ഇതു വരെയറിയാത്ത ബാല്യാലയം
അറിയില്ലയറിയില്ല യെങ്ങിനെയുലകില്‍ ഞാന്‍
വളരുമെന്നും അതോ മരണമെന്നോ
ഇവിടേക്കു വന്നില്ലേലെത്ര നന്നായിരു-
ന്നെത്ര സന്തോഷമെന്നാത്മമന്ത്രം
വെറുതയാണെന്നറിവെങ്കിലും കുഞ്ഞിള
നീരിന്റെ നൊമ്പരം അറിവൂ.
ഏതേതു മൂര്‍ച്ചയാലെന്റെയീ കണ്ണുകള്‍
ആരു പൊട്ടിക്കുമെന്നാരറിയാവൂ
സാലിം കെ.കെ മൂരിക്കുത്തി
(ഒന്നാം സ്ഥാനം, സീനിയര് വിഭാഗം കവിതാരചന)
No comments:
Post a Comment