15/12/2011

ഇളനീര്‍ നൊമ്പരം


 മാതൃത്ത്വത്തിന്റെ മൃദു സ്പര്‍ശത്തില്‍
തളിരിരിട്ട് തളിര്‍ക്കും മുമ്പേയവന്‍
അംഗണ്‍വാടിയുടെ കമ്പിഴഴി
പിടിച്ചുതേങ്ങി.

അപ്പോഴും
അവന്റെ ചുടുകണ്ണീരിന്
പക്ഷെ
ഇളനീരിന്റെ മാധുര്യമായിരുന്നു.

പൂക്കുല പിടിച്ചവന്‍
ഓടിക്കളിച്ചത്
ഒരു മൊട്ടെങ്കിലും വിരിയിക്കാനായിരുന്നു.
ഓടിത്തളരു മുമ്പേയവ
പക്ഷെ
വാടിക്കരണ്ടുപോയി.

വലുതാവാനുള്ള മോഹത്തലപ്പ്
പഠന ഭാണ്ഡങ്ങള്‍
മുനയൊടിച്ചു കളഞ്ഞു
വിദ്യാലയത്തിന്റെ പുരരുകളും
പാടവരമ്പുകളും
അവന്റെ നിഷകളങ്കമായ
പിരിയില്‍ വിറച്ചു പോയി.

അവന്റെയവസാന ആഗ്രഹവും
വിഫലമായതോടെ
ആശ്രുകണം വരണ്ട കണ്ണിനെ
മണ്ഡരി കീടങ്ങള്‍
കടന്നാക്രമിച്ചു തുടങ്ങി.


റഊഫ് കെ.ടി
(രണ്ടാം സ്ഥാനം സീനിയര് വിഭാഗം കവിതാരചന)

No comments:

Next previous home

Search This Blog