ഇത് അവസാനത്തെ പ്പോക്കാണ്.
ഇനി ഈ മണല്‍ക്കാട്ടിലേക്കില്ല. മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് നാട് വിട്ട് മംഗലാപുരത്തേക്ക്
തീവണ്ടി കയറിയതും അവിടെ വെച്ച് മുപ്പത് ഉറുപ്പികള്‍ക്ക് കള്ള ലോഞ്ച് കയറിയതും ഇന്നലെയെന്ന
പോലെ ഓര്‍മ്മയില്‍ തെളിയുന്നു. എല്ലാം ഒരു തമാശക്ക് വേണ്ടിയായിരുന്നു. നാട്ടിലെ വെറുപ്പക്കാരെല്ലാം
കള്ള ലോഞ്ച് കയറുന്നു. ഞാനു മൊന്ന് കയറി നോക്കി. എന്റെ നാട്ടില്‍ നിന്ന് ഞാനൊരുത്തന്‍
മാത്രം. കപ്പലില്‍ ഒരാഴ്ച്ചത്തെ യാത്ര. യാത്രക്കാരില്‍ പലരും കടല്‍ച്ചൊരുക്ക് വന്നും
മൃതിയടഞ്ഞതും പെട്ടിയിലാക്കി കടലില്‍ താഴ്ത്തിയതും ഓര്‍ക്കുമ്പോള്‍ ഇപ്പോഴുമൊരു ഉള്‍ക്കിടിലം.
അങ്ങനെ ജിദ്ധാ തുറമുഖത്ത് കപ്പലടിഞ്ഞു. അര കിലോമീറ്റര്‍ അകലെ മാത്രമെ ലോഞ്ചെത്തുകയുള്ളൂ.
അവിടന്നങ്ങോട്ട് നീന്തിക്കയറണം. ജീവിതത്തിനും മരണത്തിനുമിടയിന്‍ ഒരു നൂല്‍പ്പാലയാത്ര.
അതില്‍ ജയിച്ചവരെ കാത്ത് നിന്നതോ വിജനമായ മരുഭൂമി മാത്രം. അന്ന് ദുബായ് ഇന്നത്തെ പരിമണവും
സൗന്ദര്യവും കൈവരിച്ചിട്ടില്ല. വെറും മണല്‍കൂനുകള്‍ മാത്രം. അവിടെ ജീവിതത്തിന്റെ കയ്പ്പ്
നിറഞ്ഞ പ്രതീകം പോലെ നിറയെ കള്ളിമുള്‍ച്ചെടികള്‍. യാത്രക്കാരുടെ അന്നനാളം പോലെ വരണ്ടുണങ്ങിയ
മരുഭൂമി. ആ മരുഭൂമിയിലൂടെ അലക്ഷ്യമായങ്ങലെ അയാള്‍ നടന്നു നീങ്ങി.
ബാക്കിയെല്ലാം ഒരു
സ്വപ്നത്തിലെന്ന പോലെ തോന്നി. കാല്‍നടയായി റിയാദിലെത്തിയതും അവിടെ തളര്‍ന്നു വീണ അയാളെ
ഒരു കൂട്ടം ബദവികള്‍ അവരുടെ തമ്പില്‍ സുശ്രൂശിച്ചതും ആരോഗ്യം വീണ്ടെടുത്ത് ഒരു അറബിയുടെ
വീട്ടില്‍ ജോലിക്കുനിന്നതെല്ലാം. അന്ന് അറേബ്യയപ്പോലെ കൊഴിഞ്ഞു തീരാത്ത ജീവിത വസന്തത്തിന്റെ
കാവല്‍ രേഖകളായ എണ്ണക്കിണറുകള്‍ കണ്ടെത്തിയിട്ടില്ല. അറബി വീടുകളിലും പട്ടിണിയും പരിവട്ടവും
മാത്രം. മുതു കൊടിയുവോളം അദ്ധ്വാനിക്കണം. എന്നാലോ മോന്തിയായാല്‍ ഒരു കോപ്പ ഗോതമ്പ്
കഞ്ഞി. അതില്‍ അങ്ങിങ്ങായി ഗോതമ്പിന്റെ ചെറിയ അംശങ്ങള്‍ കണ്ടും അതിനാല്‍ അത് ഗോതമ്പിന്റെ
കഞ്ഞിയാണത്രെ.
വലിയ കുലമഹിമയൊന്നുമില്ലെങ്കിലും
ദിവസമൊരു നേരമെങ്കിലും അരച്ചാണ്‍ വയറിനുള്ള വക സ്വന്തം വീട്ടിലുണ്ടായിരുന്നു. ചിലപ്പോള്‍
കടല്‍ കടന്നത് വിഡ്ഡിത്തമായെന്ന് തോന്നും പിന്നെ ആശ്വസിക്കും. തിരുത്വാഹാ നബി വിശപ്പ്
മൂലം വയറ്റത്ത് രണ്ട് കല്ല് കെട്ടി ധര്‍മമ്മ യുദ്ധത്തിനായ് കിടങ്ങ് കീറിയ ഖന്‍ദഖ് യുദ്ധം
കാതങ്ങള്‍ക്കപ്പുറത്തുണ്ട്.
പടച്ചോനേ,
ഞങ്ങള്‍ക്കിത് തന്നെ എത്ര സൗഖ്യം. നേര്‍വഴിയിലായി
ജനിച്ചു. സന്‍മാര്‍ഗത്തില്‍ തന്നെ ജീവിതാന്ത്യം തരണമേ.
ആദ്യം ജേലിക്ക് വീട്ടില്‍
നിന്ന് മര്‍ദ്ധനം സഹിക്കാതെ ഓടിപ്പോന്നതും, അന്ന പാനീയങ്ങളില്ലാതെ ദിവസങ്ങളോളം അലഞ്ഞു തിരിഞ്ഞതും എല്ലാ
ഗള്‍ഫ് പ്രാവാസികള്‍ക്കും പറയാനുണ്ടാകും. എല്ലാവരും ഒരൊറ്റ ലക്ഷ്യത്തിന് മാത്രം. പണം
ചോര്‍ന്നൊലിക്കുന്ന കുടില്‍ മാറ്റിയൊരു വീട് പണിയണം, സഹോദരിമാരെ കെട്ടിച്ചയക്കണം, അസുഖം ബാധിച്ച മാതാപിതാക്കളെ ചികിത്സിക്കണം, ഇങ്ങനെ ഓരോ പ്രവാസിക്കും ഒരുപാട് സ്വപ്രനങ്ങള്‍
ചിലര്‍ ലക്ഷ്യത്തിലെത്തും മറ്റു ചിലര്‍ വഴിയിലെവിടെയോ
കുരുങ്ങി ക്കിടന്നങ്ങനെ...........
മണല്‍ പരപ്പില്‍ ദൈവദൂതനെപ്പോലെ
സഹായദഹസിതവുമായെത്തിയ യൂസഫ്ക കടന്ന് വന്നതും ചെറിയൊരു തുകക്കച്ചവടം തുടങ്ങിയതും പിന്നെയത്
വളര്‍ന്ന് പന്തല്ച്ചതുമെല്ലാം നാഥന്റെ അനുഗ്രഹം. ദാരിദ്രത്തിന്റെ ശേഷിച്ച സ്വപ്നങ്ങളില്‍
നിന്ന് സമ്പന്നതയുടെ മടിത്തട്ടിലേക്ക് കയറിയിരുന്നെങ്കിലും ജീവിത ശൈലിയില്‍ മാറ്റങ്ങളൊന്നും
വന്നില്ല. അല്ലെങ്കില്‍ മാറ്റങ്ങള്‍ വരുത്തിയില്ല. പഴകി പരിചയിച്ച ആ കുടുസ്സു മുറിയെയും
കൂട്ടുകാരെയും വിട്ട് പിരിയാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല.
വെള്ളിഴായ്ച്ചയായിരുന്നു അയാള്‍ പോകാന്‍ കരുതിയിരുന്നത്.
പക്ഷെ അന്നു രാവിലെ അദ്ദേഹം യാത്ര മാറ്റിവെച്ചു. എന്തോ ഒരുള്‍വിളി, അന്നുച്ചയ്ക്ക് ശാരിഉ അബൂഹുറൈറയിലൂടെ കാറോടിക്കുമ്പോയാണത്
കണ്ടത്. ഒരു വൃദ്ധനെ അഞ്ചാറ് അറബിക്കുട്ടികള്‍ ചേര്‍ന്ന് മര്‍ദ്ധിച്ചു രസിക്കുന്നു.അയാള്‍
ചാടിയിറങ്ങി. കുട്ടികളെ ഓടിച്ചു വൃദ്ധന്റെ മുഖത്ത് നോക്കിയതും ഒരു നിമിഷം നിശ്ചലനായിപ്പോയി.
യൂസഫ്ക്ക!
വര്‍ഷങ്ങള്‍ക്കു മുമ്പ്
കൂട്ടത്തില്‍ നിന്നും ഇറങ്ങിപ്പോയതായിരുന്നു. ആരോടും പിണങ്ങിയിട്ടില്ല,ആരോടും പറഞ്ഞതുമില്ല. യൂസുഫ്ക്ക പോയതില്‍ പിന്നെയാണറിഞ്ഞത്
അദ്ദേഹം അത്യധികം സാമ്പത്തിക പരാധീനതയിലായിരുന്നു. വീടും പറമ്പും സഹോദരിമാരുടെ കല്യാണം
നടത്താനായി വിറ്റതില്‍ പിന്നെ അദ്ദേഹം പാടെ അവശനായി.
കണ്ണ് തുറന്ന് അശ്രുകണങ്ങള്‍
ഒഴികി വരികെ യൂസുഫ്ക്ക എന്തോ പറയാനാഞ്ഞു. പക്ഷെ പറഞ്ഞു തീരും മുമ്പേ കണ്ണുകള്‍ വീണ്ടുമടഞ്ഞു.
യൂമുഫ്ക്കായുടെ മയ്യത്ത് ഖബറടക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. അയാള്‍ ശനിയാഴ്ച്ച തന്നെ
യൂസുഫ്ക്കായുടെ കുടുംബത്തെ കണ്ടെത്താന്‍ നാട്ടിലേക്കുള്ള വീമാനം കയറി. മംഗലാപുരത്തേക്കാണ്
ഫ്‌ളൈറ്റ്. താന്‍ ലോഞ്ച് കയറിയ മണ്ണിലേക്കു തന്നെ മടക്കം. പക്ഷെ മംഗലാപുരത്തെത്തി ലാന്റിങ്ങ്
നടത്തവേ ഫ്‌ളൈറ്റ് ചെറുതായൊന്ന് കുലുങ്ങി. പിന്നെ ഘോരശബ്ദത്തോടെ അടുത്ത കൊക്കയിലേക്ക്
മറിഞ്ഞ് വീണ് ചിന്നിച്ചിതറി. അയാളുടെ കൈകളില്‍ യൂസുഫ്ക്ക റൂമിലുപേക്ഷിച്ച ഒരു പെട്ടിയുണ്ടായിരുന്നു.
വിമാനപകടത്തിന് ശേഷം ബ്ലാക് ബോക്‌സ് തേടിയെത്തിയവര്‍ അതൊന്ന് മറിച്ചിട്ട ശേഷം വീണ്ടും
തെരച്ചില്‍ തുടര്‍ന്നു. അവര്‍ക്കറിയല്ലല്ലോ, അത് യൂസുഫ്ക്കായെന്ന മനുഷ്യ സ്‌നേഹിയുടെ ജീവചരിത്രത്തിന്റെ ബ്ലാക്
ബോക്‌സാണെന്ന്.
No comments:
Post a Comment