25/12/2011

കവിത


ഒരു മെഴുകുതിരിയുടെ ദു:ഖം

മെഴുകുതിരിയുടെ കണ്ണുനീര്‍        
ഉറ്റി ഒലിക്കുന്നത് മര്‍ത്യന്‍ ദേഹത്ത്
കുളിര്‍ക്കുന്നു തന്‍ ദേഹം
കണ്ണുനീര്‍ കൊണ്ട്
ഒഴുകിത്തീരുന്ന ദു:ഖം
മര്‍ത്യന്‍ ഓര്‍ക്കുന്നില്ല
ഊതിക്കെടുത്തുന്നു അവസാനം
ദു:ഖം അകലാതിരിക്കാന്‍
ആരറിയുന്നു ദു:ഖം
തിരിയല്ലാതെ
ജ്വലിക്കുന്ന തിരിയെ നോക്കി
ആര്‍ത്ത് ചിരിക്കുകയല്ലാതെ
ദു:ഖം അകറ്റാന്‍ ഒലിക്കുംനീര്‍
അറിയാതെ കുളിരാവുന്നു
കലികയറുമ്പോള്‍
പൊള്ളി ജ്വലിക്കുന്ന ചലമാകുന്നു
കരഞ്ഞ് തീര്‍ക്കാന്‍
ഒരു ജീവിതം
ഓര്‍ക്കുന്നുണ്ടോ മര്‍ത്യന്‍
ഒരു നിമിഷം

റാഷിദ് ഇ.കെ

No comments:

Next previous home

Search This Blog