മരുന്ന് കച്ചവടം
സാലിം കെ കെ മൂരിക്കുത്തി
(ഒന്നാം സ്ഥാനം, സീനിയര്‍ കവിതാരചന)
സാലിം കെ കെ മൂരിക്കുത്തി
(ഒന്നാം സ്ഥാനം, സീനിയര്‍ കവിതാരചന)
ചുമച്ച് ചുമച്ച്
നെഞ്ചിലെ ദൈന്യത
ചോരയായ് നീട്ടിത്തുപ്പി
ചൊറിയുടെ കാലുകള്‍
മരുന്ന് മണമുള്ള മുറികയറി
ഡോക്ടര്‍ അളന്നു, ദീനവും
ഇടനെഞ്ചിലെ തീപ്പുകച്ചൂടും
പിന്നെ കീശയിലെ വലിയ വലിയ
കവിത പോലെ വരച്ചിട്ടു
മരുന്ന് കുറിപ്പുകള്‍
പേജ് നിറക്കണനത്രെ
മരുന്നുടമയുടെ വയറുകാക്കാന്‍
രാവിലെ ഒന്ന് വീതം
പിന്നെയവന്റെ ദീനം മാറാന്‍
രാത്രിയും രാവിലെയും
പാര്‍ശ്വഫലനാശിനി
ദിവസം ഒന്ന്
പിന്നെ വന്നതിനും
വരാതിരിക്കാനും
ദിവസം മൂന്ന് നേരം
ഭക്ഷണം കുറക്കണമത്രെ
ഇനിയെന്ത് ഭക്ഷണമെന്ന് ഞാനും
പിന്നെ നാളെ വരാന്‍
കുറച്ച് കൂടികുറിക്കാനുണ്ടത്രെ...
മരുന്ന് കെട്ടി കയ്യില്‍ വാങ്ങി....
ചുമച്ചും... കിതച്ചും....
നടന്നു...
മനസ്സില്‍ കൃതാര്‍ത്ഥത
വരു കമ്പനക്കാരുടെ
കുടുംബം പോറ്റിയതിന്റെ
വൈദ്യന്റെ
കമ്മീഷന്‍ വര്‍ദ്ധിപ്പിച്ചതിന്റെ
പിന്നെ പുതിയ രോഗവുമായ്
ഇനിയുമൊരിപാടിതുപോലെ
ചതിക്കുഴി താണ്ടണമെന്നതിന്റെ....
No comments:
Post a Comment