മരുന്ന്കച്ചവടം (സദഖത്തുള്ള മുസ്ലിയാരങ്ങാടി)
ലക്ഷങ്ങള്‍ വിതറിയ മണ്ണില്‍
കൊയ്‌തെടുക്കലിന്റെ മനസുമായ്
ആതുരസേവവേല രംഗം
മര്‍ത്യനെ പലതാക്കി പകുത്തു.
ഒന്ന്: ശിശുഗേഹം
ഗര്‍ഭനീറ്റുനോവിന്
അമ്മ കഴിക്കണം എ.ബി.സി
രണ്ട്: ഭൂജാതനം
സിസേറിയന്‍ മാമാങ്കത്തിന്
അങ്കം വെട്ടാന്‍
പൈതല്‍ ഇരയാവണം
മൂന്ന്: ബാല്യ കാലം
പോളിയോ പിള്ളക്ക്
പിച്ച വെച്ച് പിടിക്കാന്‍
അനിവാര്യമത്രെ
നാല്: യൗവ്വനത്തിമിര്‍പ്പ്
പ്രതാപപ്രപഞ്ചത്തില്‍
കുളിരല ഒഴുകേണ്ട നേരത്ത്
അവന്‍ പ്രമേഹ ഫിസ്റ്റുല
യില്‍ കിടപ്പാണ്
അഞ്ച്: വിരാമം
ആയുസ്സിന് വിരാമം
കുറിക്കും മുമ്പ് അവന്‍
വെന്റിലേറ്ററില്‍ സുഖിക്കണം
.
. . .
പലവുരു കാണിച്ചിട്ടും
രോഗം നിര്‍ണ്ണയിക്കാതെ
പ്ലെസ്‌ബോ നല്‍കി
ഒപ്പം ആരോഗ്യ മാസികയും
. .
. . 2
പച്ചക്കറി വിലക്കയറ്റത്തില്‍
പ്രതിഷേധമിരമ്പിയ രോഗി
ഇന്നലെ ആധുരാലയത്തിലെ
കിടപ്പിലറിഞ്ഞില്ല മരുന്നിന്റെ
കൊല്ലും വിലയും
. .
. .
No comments:
Post a Comment