കാപ്പാട്: ഇന്ത്യയില്‍
ഭീകരാക്രമണത്തിനെതിരെ പോരാടി മരിച്ച ഇദ്ദേഹം ആരാണ് ? ഒളിമ്പ്ക്‌സ് വളയങ്ങള്‍ എന്തിനെ സൂചിപ്പിക്കുന്നു . ഒരാളുടെ
വുളു മുറിയുന്നതോടെ ബാക്കിയുള്ളവരുടെ നിസ്‌ക്കാരവും ബാത്വിലാകുന്നു, എപ്പോള്‍?...
അസ്ത്രം കണക്കെ വന്ന
ചോദ്യങ്ങള്‍ക്ക് മുന്നില്‍ ആദ്യമൊന്ന് പകച്ചങ്കിലും പതറാതെ മറിപടിയുമായി പ്രായത്തെ
വെല്ലുന്ന പക്വതയോടെ ലിറ്റില്‍ ജീനിയേഴ്‌സ്, ചോദ്യ ശരങ്ങളെ തെല്ലും ക്രൂസാതെ നെഞ്ച് വിരിച്ച് നേരിട്ട സീനിയേഴ്‌സ്!.......തങ്ങള്‍
സീനിയറാകാന്‍ യോഗ്യരാണ് എന്നസന്ദേശമുയര്‍ത്തിപ്പിടിച്ച് കൊണ്ട് ചോദ്യങ്ങള്‍ക്ക് വായടപ്പന്‍
മറുപടിയുമായി ജൂനിയേഴ്‌സ്.....
അല്‍വാന്‍ 2011ന്റെ
കലാമാമാങ്കത്തില്‍ വൈവിദ്യങ്ങള്‍ക്ക് നിറച്ചാര്‍ത്തേകി പവര്‍പോയന്റ് ക്വിസ് പ്രോഗ്രാം ശ്രദ്ധ പിടിച്ചുപറ്റി. ക്വിസ് മാസ്റ്ററും ചോദ്യങ്ങളും
മാത്രമുള്ള ക്വിസ് മത്സര ലോകത്ത് നിന്നും പുത്തന്‍ രീതിയിലേക്കുള്ള കടന്നുവരവായിരുന്നു
പരിപാടി. നിസാര്‍ ഹുദവി പുകയൂര്‍ , അബ്ദു ശുക്കൂര്‍ പാപ്പിനിശ്ശേരി
, സ്വാദിഖ് മൂരാട് എന്നിവര്‍
ചേര്‍ന്നൊരുക്കിയ പ്രസ്‌ന്റേഷന്‍ കാമ്പസിന് നവ്യനുഭവമായിരുന്നു.
സ്‌ക്രീനില്‍ തെളിയുന്ന
ചോദ്യങ്ങള്‍ക്കും ചിത്രങ്ങള്‍ക്കുമൊപ്പം മത്സരാര്‍ത്ഥികളുടെ മനസ്സും മാറിമറിഞ്ഞപ്പോള്‍
സ്‌കോര്‍ ബോഡില്‍ വിരിയുന്ന അക്കങ്ങള്‍ക്കും വേഗത കൈവന്നു. മുഹര്‍റം വ്രതത്തിന്റെ ക്ഷീണം
മറന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന സദസ്സ് സജീവമായപ്പോള്‍ വേദിയില്‍ ആവേശത്തിന്റെ
അണപൊട്ടി. ഒടുവില്‍ പരിപാടിക്ക് പരിസമാപ്തയായപ്പോള്‍ മത്സരാര്‍ത്തികളുടെ ആവേശത്തിനൊപ്പം
സദസ്സില്‍ നിന്ന് തക്ബീറിന്റെ അലയൊലികളുയര്‍ന്നു.
പ്രസന്റേഷന്‍ കാമ്പസിന്റെ ചരിത്രത്തില്‍ പുത്തന്‍ അധ്യായം തുന്നിച്ചേര്‍ത്തെന്ന് സദസ്സിന്റെ
പൂര്‍ണ്ണ സാക്ഷ്യം .
മത്സരത്തില്‍ സബ്ജൂനിയര്‍
വീഭാഗത്തില്‍ അല്‍ അമീന്‍ കോട്ടയം ഒന്നാം സ്ഥാനവും സഈദ് രണ്ടാം സ്ഥാനവും, ഫാരിസ്
മൂന്നാം സ്ഥാനവും നേടി.
ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങള്‍ക്ക് ഗ്രൂപ്പ് തലത്തിലായിരുന്നു
മത്സരം. സീനിയര്‍ വിഭാഗത്തിലും ജൂനിയര്‍ വിഭാഗത്തിലും അല്‍-ജൗഹര്‍ ഹൗസിന്റെ ചുണക്കുട്ടികള്‍
വിജയം കൈയിലൊതുക്കി.
No comments:
Post a Comment