15/12/2011

മരണക്കിടക്ക


എവിടെയാണ്
എന്‍ ഹൃദയത്തിന്‍ അവസാനമാ-
യൊന്നുറങ്ങുവാന്‍
തീമരച്ചില്ലകള്‍ വിരിച്ചുവെച്ചത്?.....
വാക്കുകള്‍ എവിടെയാണ്
എന്നെയും കാത്ത്,
അക്ഷരങ്ങള്‍ ഏതുവാക്കിന്‍ മുതികിലാണ്
എന്നന്ത്യവും കാത്ത്....
എവിടെയായിരിക്കും
എനിക്കും എന്നാത്മാവിനും
കാലം വിരിച്ചു വെച്ച തീമെത്തം!
                                ,,,     ,,,,    ,,,,,
ഇന്നീ പൂമെത്തയില്‍,
പ്രകാശം പൂക്കുമീ മരക്കൊമ്പുകളില്‍,
സ്വപ്നങ്ങള്‍ കോരിയിട്ട
മണല്‍കാട്ടില്‍,
നാളെ
ഗദ്ഗദം പൂക്കുന്ന
തീമരക്കൊമ്പില്‍,
ഹൃദയങ്ങള്‍ പഴുത്തു നാറുന്ന
ഓടകളില്‍ ,
സഹോദരന്റെ കരള്‍ക്കുല
ചീഞ്ഞു നാറുന്ന റോഡരികില്‍
എവിടെയുമാവാം
നിന്നന്ത്യ മയക്കം ......
                                ,,,     ,,,,    ,,,,,
കണ്ണീരൊലിച്ച് നനുത്ത മെത്ത
നെടുവീര്‍പ്പുകള്‍ കേട്ട് ബധിരനായ മെത്ത
ദ്രുത ഹൃദയ താളങ്ങള്‍ക്കിടെ
വാച്ച് നോക്കുന്ന മെത്ത
വാക്കുകള്‍,അക്ഷരങ്ങള്‍
ഒലിച്ചിറങ്ങി,
പാടുവീണ മെത്ത,
ഞാനുറങ്ങുന്ന,
എന്നതതാത്മാവിനുറങ്ങാനുള്‌ല
കല്ലു പാകിയ കറുത്ത മെത്ത
                                ,,,     ,,,,    ,,,,,
ഒരിക്കല്‍ മാത്രം
തല ചായ്കുവാനുള്ളീ
മെത്തയ്ക്കു വേണ്ടിയല്ലോ
നമ്മളീ മെത്തയില്‍ കിടന്ന്
ആയുസ്സിന്‍ പുസ്തകം
കുഴിച്ചെടുക്കുന്നു

യഹ്‌യ കെ.കെ
(ഒന്നാം സ്ഥാനം ജൂനിയര് വിഭാഗം കവിതാരചന

No comments:

Next previous home

Search This Blog