ഇളം ചുണ്ടുകളില്‍ നിന്ന്
ശത്രുവില്‍ പോലും
പഞ്ഞര പുഞ്ചിരി തുകിയ
കൊച്ചു പൈതലേ.
ആരറിഞ്ഞു. ചിത്രശലഭത്തിനു
പിറകെ പോകവെ
കാഹലികള്‍ നിന്നെ
വേട്ടയാടുമെന്ന്.
ഒലീവ് മരത്തിന്‍
തണല്‍ പന്തലില്‍
സൗഹൃദം പൂകിയ
കൊച്ചു കുഞ്ഞേ.
നിന്‍ രജതസ്വപ്നം
മുറിവറ്റു വീണപ്പോള്‍
ഉലകം കിലുങ്ങിതേങ്ങി
നിന്‍ കൊഴിഞ്ഞു പോവലില്‍.
അമ്മത്തൊട്ടിലില്‍ നിന്ന്
കുപ്പിപ്പാലിലെ
കലങ്ങിയ
ഇളനീരു നുണയുന്ന
കൊച്ചു പെങ്ങള്‍
അമ്മതന്‍ സ്‌നേഹം
തേടിയലയുന്ന
വിരഹ വേദന
ഹാ... കഷ്ടം!
സ്വദഖത്തുല്ലാഹ്
(മൂന്നാം സ്ഥാനം,സീനിയര്
വിഭാഗം കവിതാരചന)
No comments:
Post a Comment