07/02/2012

പ്രവാചക സ്‌നേഹം: ആസ്വാദനം, അനുഭൂതി

പ്രവാചക സ്‌നേഹം: ആസ്വാദനം, അനുഭൂതി
മനുഷ്യന്റെ സഹജശേഷിയാണ് സ്‌നേഹം. അഭൗമികവും ദിവ്യപ്രചോദിതവുമാണത്. സ്‌നേഹിക്കുന്നവനും സ്‌നേഹിക്കപ്പെടുന്നവനും തമ്മിലുള്ള അഗാത തല സ്പര്‍ശിയായ പാരസ്പര്യത്തിന്റെ, അത്യുന്നതമായ ബാന്ധവത്തിന്റെ അനന്തര ഫലങ്ങളാണ് യഥാര്‍ത്ഥ സ്‌നേഹത്തിന്റെ ആഴവും പരപ്പും അളക്കാന്‍ നമ്മെ സഹായിക്കുന്നത്. ഈ ദ്വിമുഖങ്ങളുടെ വൈകാരികവും വൈചാരികവുമായ കാര്‍മ്മികവുമായ സമാനതകള്‍
ഈ ബന്ധത്തിന്റെ ഉത്തമ നിദര്‍ശനങ്ങള്‍ തന്നെയാണ്. സ്‌നേഹിതര്‍ തമ്മില്‍ അനുകരണാത്മകമായ സ്വഭാവ കൈമാറ്റങ്ങള്‍ നടക്കുകയും അത് കാരണം ഇവരുടെ വികാരവിചാരാദികള്‍ സമീകരിക്കപ്പെടുകയും ഫലത്തില്‍ ഉന്നതമായ സ്‌നേഹപാരവശ്യത്തിന്റെ വരിഷ്ടമായ വിതാനത്തിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്യുന്നു. അന്തസ്സാരശ്ശൂന്യവും മാംസനിബദ്ധവുമായ പ്രേമപ്രണയങ്ങളൊഴിച്ചു നിര്‍ത്തിയാലുള്ളതൊക്കെ ഈ താത്വിക മാനത്തിന്റെ വെളിച്ചത്തില്‍ വായിക്കപ്പെടുന്നതും വായിക്കപ്പെടേണ്ടതുമാണ്
. സംശുദ്ധവും അത്യുന്നതവുമായ പ്രവാചകസ്‌നേഹത്തെ വിശേഷിച്ചും. സ്‌നേഹിക്കപ്പെടുന്നവന്‍ സ്‌നേഹിക്കുന്നവന്റെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ അഗാധ തല സ്പര്‍ശിയായിരിക്കും. ഇരിപ്പിലും എടുപ്പിലും ചിന്തയിലും പ്രയോഗത്തിലും പ്രകടമാകുന്ന അനുകരണ പ്രവണതയായിരിക്കും ഇതിന്റെ ഫലം. പ്രവാചകാനുകരണത്തിന്റെ മൗലികമായ കാരണങ്ങളെ നാം  തേടേണ്ടത് ഈ സമവാക്യത്തിന്റെ അടിസ്ഥാനത്തിലാകുമ്പോള്‍ പലപ്പോഴും നമ്മുടെ ചിന്തകളെയും ആലോചനകളെയും ചൂഴ്ന്നു നില്‍ക്കുന്ന പല സന്ദേഹങ്ങള്‍ക്കും സ്ഖലിത ചിന്തകള്‍ക്കും  മറുപടിയാകുന്നു.
അന്ധമായ പ്രവാചകാനുകരണത്തിന്റെ പേരില്‍ ഇസ്ലാമിനെ ആക്ഷേപിക്കുന്നവര്‍ക്ക് ശുദ്ധപ്രേമത്തിന്റെ അനന്ത വിശാലമായ വൈകാരികാനുഭവത്തിന്റെ അര്‍ത്ഥതലങ്ങള്‍ അജ്ഞാതവും മനുഷ്യശരീരത്തില്‍ അത് സൃഷ്ടിക്കുന്ന അനുരണനങ്ങള്‍ അസ്പഷ്ടവുമായിരിക്കും. അനശ്വരനായ ഒരു അറബിക്കവിയുടെ കാവ്യശകലങ്ങള്‍ ഇവിടെ സ്മര്യമാണ്. ഇന്നല്‍ മുഹിബ്ബ ലിമന്‍ യുഹിബ്ബു മുത്വീഉ.. അനുസരിക്കാനായി സ്‌നേഹ ഭാജനത്തിന്റെ കല്‍പനകള്‍ക്കായി കാത്തിരിക്കുന്നവന്‍ ഉപര്യുക്ത സ്‌നേഹത്തിന്റെ മൂര്‍ത്ത രൂപത്തെയാണ് സാക്ഷാത്കരിക്കുന്നത്. അങ്ങനെയെങ്കില്‍ അദമ്യമായ പ്രവാചകാനുരാഗത്തില്‍ നിന്നും പ്രഫുല്ലമാകുന്ന സ്വാഭാവികമായ വിശ്വാസിയുടെ അനുകരണാത്മക മനോഭാവം സന്ദേഹ ലേശമന്യേ സ്ഥിരീകൃതമാണ്. സ്വാഭാവിക വൈകാരികതയുടെ ഇത്തരം അനിവാര്യ ഫലങ്ങളെ രചനാത്മകമായി തിരിച്ചറിയുന്നവര്‍ക്ക് ഇതൊട്ടും തന്നെ ആക്ഷേപാര്‍ഹവുമായിരിക്കില്ല.
എന്നാല്‍ സന്തുലിതമായ, സ്‌നേഹത്തിന്റെ സ്വാധീനഫലങ്ങളില്‍ ചിലതില്‍ മാത്രം ന്യൂനീകരിക്കപ്പെടുന്ന പുതിയപ്രവണത നമ്മുടെ സമൂഹത്തിന് ഒട്ടും ആശ്വാസ്യകരമായിരിക്കയില്ല. അവിടുത്തെ സമുജ്ജലമായ പ്രകീര്‍ത്തന ഗീതങ്ങള്‍ അതിസുന്ദരമായി ആലപിക്കുകയും അതേ സമയം തിരുമേനിയുടെ ശ്രേഷ്ട സ്വഭാവങ്ങളോട് അവഗണാത്മകമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ശുദ്ധവൈരുദ്ധ്യം നമ്മുടെ സമൂഹത്തിന്റെ സാംസ്‌കാരികതയെ തെല്ലൊന്നുമല്ല നിഷേധാത്മകമായി ബാധിക്കുന്നത്. വിശുദ്ധ മതത്തിന്റെ അന്തസ്സത്തയുടെ യഥാര്‍ത്ഥ പ്രകടനത്തിന്റെ പൊലിമയെ ശക്തമായ രീതിയില്‍ ബാധിക്കുന്നു. ഇത് മൂലമുണ്ടാകുന്ന തെറ്റിദ്ധാരണകള്‍ മതത്തിന്റെ പേരില്‍ വ്യാപരിക്കപ്പെടുകയും അത് പ്രതിനിധാനം ചെയ്യുന്ന മൂല്യാധിഷ്ഠിതമായ ആശയങ്ങള്‍ക്ക് മങ്ങലേല്‍ക്കുകയും ചെയ്യുന്നു. മുസ്‌ലിം സമുദായം നേരിടുന്ന ആന്തരിക ജീര്‍ണ്ണതകളില്‍ അതിപ്രധാനം തന്നെയാണിത്.
പ്രവാചകസ്‌നേഹത്തിന്റെ എക്കാലത്തെയും ആത്യന്തിക മാതൃകകളാണ് അവിടുത്തെ അനുചരന്മാര്‍. സര്‍വ്വ ജനങ്ങളേക്കാളും ഞാന്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവനായിരിക്കണം എന്നാണ് അവിടുന്ന് അരുളിയത്. ആലോചിച്ച് നോക്കൂ... അദ്യതനാവസ്ഥയില്‍ സാമുദായികമോ രാഷ്ട്രീയമായോ മറ്റേതെങ്കിലും തരത്തില്‍ സംഘടിച്ച ഒരു സമൂഹത്തിന്റെ ഒരു നേതാവ് ഇതേ വചനങ്ങളുമായി തന്റെ അനുയായി വൃന്ദത്തെ സമീപിക്കുകയാണെങ്കില്‍  അവന് ലഭിക്കാന്‍ സാധ്യതയുള്ള മറുപടിയെന്തായിരിക്കുമെന്ന് ആലോചിച്ച് നോക്കൂ. എന്നാല്‍ നേരെ മറിച്ച് സ്വഹാബാക്കള്‍ അവിടുത്തേക്ക് നല്‍കിയ മറുപടിയുടെ വ്യാപ്തിയും വിശാലതയും എത്രയായിരുന്നു. പ്രവാചകര്‍ (സ്വ) തങ്ങള്‍ക്കു മുമ്പില്‍ അവര്‍ മത്സരിക്കുകയായിരുന്നു. അവിടുന്ന് ബാക്കി വെച്ച അംഗസ്‌നാനത്തിന്റെ വിശുദ്ധ ജലകണങ്ങള്‍ക്കു വേണ്ടി, അവിടുത്തെ ഉമിനീരിനു വേണ്ടി, അവിടുത്തെ പുണ്യശരീരത്തില്‍ നിന്നുമൊഴുകിയ വിയര്‍പ്പു കണങ്ങള്‍ക്കു വേണ്ടി. സുവര്‍ഗ്ഗ ലോകത്ത് വച്ച് പ്രവാചക സാന്നിധ്യം നഷ്ടപ്പെടുമോ എന്നാലോചിച്ച് അശ്രൂകണങ്ങളൊഴുക്കിയ സ്വഹാബികള്‍ ഒരു ഭാഗത്ത്. അര്‍ദ്ധരാത്രിയില്‍ മരം കോച്ചുന്ന തണുപ്പത്ത് അംഗസ്‌നാനത്തിനുള്ള ജലവുമായി അവിടുന്ന് ഉണരുന്നത് വരെ പ്രവാചക ഭവനത്തിന്റെ വാതില്‍ പടിയില്‍ കാത്തിരുന്ന റബീഅമാര്‍ വേറൊരു ഭാഗത്ത്. ഇങ്ങനെ വിശുദ്ധ സ്‌നേഹത്തിന്റെ സുന്ദര ഭാഷ്യങ്ങളായി മാറിയ മഹാത്മാക്കളാണ് പ്രവാചനുരാഗത്തിന്റെ നമ്മുടെ മാതൃകകള്‍. അങ്ങനെ സ്‌നേഹൗന്നിത്യത്തിന്റെ പടവുകളുടെ മുന്‍ഗണനാക്രമം വ്യക്തമാം വിധം അവര്‍ നമുക്ക് വരച്ചു കാട്ടിത്തന്നു. വൈകാരിമായ പ്രണയബന്ധത്തില്‍ നിന്നും ഉരുത്തിരിഞ്ഞ് കാര്‍മ്മികവും വൈചാരികവുമായ അനുകരണങ്ങളിലൂടെ ഉന്നതമായ തലങ്ങളിലേക്ക് പരിണമിക്കുന്ന അനുരാഗമായിരുന്നു അവരുടേത്. എന്നും മാതൃകയാക്കേണ്ട സ്‌നേഹപ്രകടനത്തിന്റെ ഋജൂരഥ്യമാണിതെന്ന് അവര്‍ ജീവിതം കൊണ്ടു തന്നെ നമുക്ക് കാണിച്ചു തന്നു.  അന്ധമായ പ്രവാചകാനുകരണത്തിന്റെ പേരില്‍ ഇസ്ലാമിനെ ആക്ഷേപിക്കുന്നവര്‍ക്ക് ശുദ്ധപ്രേമത്തിന്റെ അനന്ത വിശാലമായ വൈകാരികാനുഭവത്തിന്റെ അര്‍ത്ഥതലങ്ങള്‍ അജ്ഞാതവും മനുഷ്യശരീരത്തില്‍ അത് സൃഷ്ടിക്കുന്ന അനുരണനങ്ങള്‍ അസ്പഷ്ടവുമായിരിക്കും. അനശ്വരനായ ഒരു അറബിക്കവിയുടെ കാവ്യശകലങ്ങള്‍ ഇവിടെ സ്മര്യമാണ്. ഇന്നല്‍ മുഹിബ്ബ ലിമന്‍ യുഹിബ്ബു മുത്വീഉ.. അനുസരിക്കാനായി സ്‌നേഹ ഭാജനത്തിന്റെ കല്‍പനകള്‍ക്കായി കാത്തിരിക്കുന്നവന്‍ ഉപര്യുക്ത സ്‌നേഹത്തിന്റെ മൂര്‍ത്ത രൂപത്തെയാണ് സാക്ഷാത്കരിക്കുന്നത്. അങ്ങനെയെങ്കില്‍ അദമ്യമായ പ്രവാചകാനുരാഗത്തില്‍ നിന്നും പ്രഫുല്ലമാകുന്ന സ്വാഭാവികമായ വിശ്വാസിയുടെ അനുകരണാത്മക മനോഭാവം സന്ദേഹ ലേശമന്യേ സ്ഥിരീകൃതമാണ്. സ്വാഭാവിക വൈകാരികതയുടെ ഇത്തരം അനിവാര്യ ഫലങ്ങളെ രചനാത്മകമായി തിരിച്ചറിയുന്നവര്‍ക്ക് ഇതൊട്ടും തന്നെ ആക്ഷേപാര്‍ഹവുമായിരിക്കില്ല.
എന്നാല്‍ സന്തുലിതമായ, സ്‌നേഹത്തിന്റെ സ്വാധീനഫലങ്ങളില്‍ ചിലതില്‍ മാത്രം ന്യൂനീകരിക്കപ്പെടുന്ന പുതിയപ്രവണത നമ്മുടെ സമൂഹത്തിന് ഒട്ടും ആശ്വാസ്യകരമായിരിക്കയില്ല. അവിടുത്തെ സമുജ്ജലമായ പ്രകീര്‍ത്തന ഗീതങ്ങള്‍ അതിസുന്ദരമായി ആലപിക്കുകയും അതേ സമയം തിരുമേനിയുടെ ശ്രേഷ്ട സ്വഭാവങ്ങളോട് അവഗണാത്മകമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ശുദ്ധവൈരുദ്ധ്യം നമ്മുടെ സമൂഹത്തിന്റെ സാംസ്‌കാരികതയെ തെല്ലൊന്നുമല്ല നിഷേധാത്മകമായി ബാധിക്കുന്നത്. വിശുദ്ധ മതത്തിന്റെ അന്തസ്സത്തയുടെ യഥാര്‍ത്ഥ പ്രകടനത്തിന്റെ പൊലിമയെ ശക്തമായ രീതിയില്‍ ബാധിക്കുന്നു. ഇത് മൂലമുണ്ടാകുന്ന തെറ്റിദ്ധാരണകള്‍ മതത്തിന്റെ പേരില്‍ വ്യാപരിക്കപ്പെടുകയും അത് പ്രതിനിധാനം ചെയ്യുന്ന മൂല്യാധിഷ്ഠിതമായ ആശയങ്ങള്‍ക്ക് മങ്ങലേല്‍ക്കുകയും ചെയ്യുന്നു. മുസ്‌ലിം സമുദായം നേരിടുന്ന ആന്തരിക ജീര്‍ണ്ണതകളില്‍ അതിപ്രധാനം തന്നെയാണിത്.
പ്രവാചകസ്‌നേഹത്തിന്റെ എക്കാലത്തെയും ആത്യന്തിക മാതൃകകളാണ് അവിടുത്തെ അനുചരന്മാര്‍. സര്‍വ്വ ജനങ്ങളേക്കാളും ഞാന്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവനായിരിക്കണം എന്നാണ് അവിടുന്ന് അരുളിയത്. ആലോചിച്ച് നോക്കൂ... അദ്യതനാവസ്ഥയില്‍ സാമുദായികമോ രാഷ്ട്രീയമായോ മറ്റേതെങ്കിലും തരത്തില്‍ സംഘടിച്ച ഒരു സമൂഹത്തിന്റെ ഒരു നേതാവ് ഇതേ വചനങ്ങളുമായി തന്റെ അനുയായി വൃന്ദത്തെ സമീപിക്കുകയാണെങ്കില്‍  അവന് ലഭിക്കാന്‍ സാധ്യതയുള്ള മറുപടിയെന്തായിരിക്കുമെന്ന് ആലോചിച്ച് നോക്കൂ. എന്നാല്‍ നേരെ മറിച്ച് സ്വഹാബാക്കള്‍ അവിടുത്തേക്ക് നല്‍കിയ മറുപടിയുടെ വ്യാപ്തിയും വിശാലതയും എത്രയായിരുന്നു. പ്രവാചകര്‍ (സ്വ) തങ്ങള്‍ക്കു മുമ്പില്‍ അവര്‍ മത്സരിക്കുകയായിരുന്നു. അവിടുന്ന് ബാക്കി വെച്ച അംഗസ്‌നാനത്തിന്റെ വിശുദ്ധ ജലകണങ്ങള്‍ക്കു വേണ്ടി, അവിടുത്തെ ഉമിനീരിനു വേണ്ടി, അവിടുത്തെ പുണ്യശരീരത്തില്‍ നിന്നുമൊഴുകിയ വിയര്‍പ്പു കണങ്ങള്‍ക്കു വേണ്ടി. സുവര്‍ഗ്ഗ ലോകത്ത് വച്ച് പ്രവാചക സാന്നിധ്യം നഷ്ടപ്പെടുമോ എന്നാലോചിച്ച് അശ്രൂകണങ്ങളൊഴുക്കിയ സ്വഹാബികള്‍ ഒരു ഭാഗത്ത്. അര്‍ദ്ധരാത്രിയില്‍ മരം കോച്ചുന്ന തണുപ്പത്ത് അംഗസ്‌നാനത്തിനുള്ള ജലവുമായി അവിടുന്ന് ഉണരുന്നത് വരെ പ്രവാചക ഭവനത്തിന്റെ വാതില്‍ പടിയില്‍ കാത്തിരുന്ന റബീഅമാര്‍ വേറൊരു ഭാഗത്ത്. ഇങ്ങനെ വിശുദ്ധ സ്‌നേഹത്തിന്റെ സുന്ദര ഭാഷ്യങ്ങളായി മാറിയ മഹാത്മാക്കളാണ് പ്രവാചനുരാഗത്തിന്റെ നമ്മുടെ മാതൃകകള്‍. അങ്ങനെ സ്‌നേഹൗന്നിത്യത്തിന്റെ പടവുകളുടെ മുന്‍ഗണനാക്രമം വ്യക്തമാം വിധം അവര്‍ നമുക്ക് വരച്ചു കാട്ടിത്തന്നു. വൈകാരിമായ പ്രണയബന്ധത്തില്‍ നിന്നും ഉരുത്തിരിഞ്ഞ് കാര്‍മ്മികവും വൈചാരികവുമായ അനുകരണങ്ങളിലൂടെ ഉന്നതമായ തലങ്ങളിലേക്ക് പരിണമിക്കുന്ന അനുരാഗമായിരുന്നു അവരുടേത്. എന്നും മാതൃകയാക്കേണ്ട സ്‌നേഹപ്രകടനത്തിന്റെ ഋജൂരഥ്യമാണിതെന്ന് അവര്‍ ജീവിതം കൊണ്ടു തന്നെ നമുക്ക് കാണിച്ചു തന്നു.   
ശരീഫ് തോടന്നൂര്‍
  

No comments:

Next previous home

Search This Blog