11/07/2012

യൂറോപ്പിന് വെളിച്ചം പകര്‍ന്നതാര്


യൂറോപ്പിന് വെളിച്ചം പകര്‍ന്നതാര്?

പ്രമുഖ പാശ്ചാത്യ ചിന്തകന്‍ ഗോസ്റ്റഫ് ലെബോണ്‍ തന്റെ  (അറബ് സംസ്‌കാരം ) എന്ന വിഖ്യാത ഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നു (ചില എഴുത്തുകാര്‍ അവകാശപ്പെടുന്നത് പോലെ കുരിശു യുദ്ധങ്ങളല്ല യൂറോപ്പില്‍ വിജ്ഞാനം വിതറിയത്. മറിച്ച് സ്‌പെയിന്‍,സിസിലി,ഇറ്റലി എന്നീ രാജ്യങ്ങളിലൂടെ വിജ്ഞാന ധാരകള്‍ യൂറോപ്പിലേക്കെത്തുകയായിരുന്നു.)
 യൂറോപ്പ് ഇന്ന് നേടിക്കയിഞ്ഞ സര്‍വ്വസ്വ മേധാവിത്തങ്ങള്‍ക്ക് പിന്നില്‍ ഒരു കാലത്ത് അജ്ഞതയുടെ ആഴക്കടല്‍ താണ്ടിയ അറബികള്‍ വഹിച്ച പങ്കിനെ തുറന്ന് സമ്മദിക്കുന്നതോടൊപ്പം സാര്‍വ്വ ലൗകിക സ്വീകാര്യതയും ഉത്തരാധുനിക ലോക സംഹിതയെ അടക്കി വാഴാനുതകുന്ന വൈജ്ഞാനിക ,സാംസ്‌കാരിക മേധാവിത്വ ശക്തിയായി മാറിയ യൂറോപ്പിന്റെ നവോന്ഥാനത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ മാത്രം അറബികള്‍ പ്രാപ്തരായിരുന്നോ എന്ന സംശയാദൃഷ്ടിയോടുള്ള പെതുബോധത്തെ  തച്ചുടക്കുകയാണിവിടെ സര്‍ ഗോസ്റ്റണ്‍ ലെബോണ്‍.
 ദുര്‍ഗുണങ്ങള്‍ക്കും ധാര്‍മ്മിക അധ:പതനങ്ങള്‍ക്കും നിരന്തരമായ ഗോത്ര കലഹങ്ങള്‍ക്കും കുപ്രസിദ്ധിയാര്‍ജിച്ച അറബ്യന്‍ ഉപദ്വീപില്‍ കലാപങ്ങളും കലഹങ്ങളുമായി ഒട്ടകക്കൂട്ടങ്ങളോട് സല്ലപിച്ച് നാടോടികളായി ജീവിച്ച അറബികളില്‍ ക്രിസ്താബ്ദം 571 ല്‍ മക്കയില്‍ ജനിച്ച മുഹമ്മദ് നബി(സ) യുടെ ദിവ്യ സന്ദേഷത്തിന്റെ ജ്ഞാന സ്ഫുരണ്ങ്ങള്‍ പ്രവഹിച്ചതോടെ മുരടിച്ചു പോയ ശിലാഹൃദയങ്ങളില്‍ ആര്‍ദ്രതയുടെ തെളിനീര്‍ തടാകങ്ങളായ ഒരു നവ സമീഹം അവിടെ രൂപം പ്രാപിക്കുയായിരുന്നു. അങ്ങനെ ജീര്‍ണതയുടെ മരണവാതില്‍ക്കലില്‍ നിന്നും പതിയെ എഴുനേറ്റ് വിജ്ഞാനത്തിന്റെ പ്രകാശ ജ്യോതിസ്സുകളാവുകയായിരുന്നു അവര്‍.

 ഇസ്‌ലാമിന്റെ വളര്‍ച്ച:
ക്രിസ്താബ്ദം 571 മക്കയില്‍ ജനിച്ച മുഹമ്മദ് നബി(സ) നാല്‍പ്പതാം വയസ്സല്‍ നുബുവ്വത്ത് ലഭിക്കുകയും ശേഷം അവിടന്ന് കൊണ്ടു വന്ന ഏകത്വ ദര്‍ശനങ്ങള്‍ അനവധി പ്രതിബദ്ധങ്ങള്‍ തരണം  ചൈത് വെറും ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട് അറബ്യന്‍ മണലാരുണ്യത്തില്‍ പ്രചരിക്കുകയും ലോകത്തിന്റെ  വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചൈതു. ക്രി 632ല്‍ പ്രവാചകന്‍ (സ) യുടെ വഫാത്തിന് ശേഷവും ഈ വളര്‍ച്ച നിലച്ചില്ല. പില്‍ക്കാലത്ത് മഹത്തുകളായ സ്വഹാബത്തുക്കളുടെയും
ഖലീഫമാരുടെയും കാലത്ത് ഈ വളര്‍ച്ച ത്വരിതഗതിയില്‍ തുടര്ന്നു.
  പ്രവാചക (സ) യുടെ നിര്യാണത്തിന്റെ രണ്ട് വര്‍ഷത്തിന് ശേഷം ജോര്‍ദ്ദാന്‍ നദിയുടെ പോഷക നദിയായ യര്‍മൂക്കിന്റെ തീരത്ത് നടന്ന യുദ്ധത്തില്‍ ബൈസന്‍ടൈന്‍ സൈന്യം മുസ്‌ലിംകളുടെ മുന്നുല്‍ പരാജയപ്പെടുകയും തുടര്‍ന്ന് പാഴസിയുദ്ധത്തില്‍ പരാജയപ്പെട്ട ഹിര്‍ഖല്‍ (ഹൊറാക്ലിയസ്സ് ചക്രവര്‍ത്തി ) സിറിയ, ഡമസ്‌കസ്സ് , പാള്‍മീര്‍,ജറുസലാം എന്നിവിടങ്ങളില്‍ ഒരെതിര്‍പ്പും കൂടാതെ മുസ്‌ലിംകള്‍ക്ക് കീഴടങ്ങി. ശേഷം ഇറാന്‍ മുഴുവന്‍ മുസ്‌ലിംകളുടെ കീഴിലായതിന് പിന്നാലെ ഈജിപ്തും ഒരെതിര്‍പ്പും കൂടാതെ ഇസ്‌ലാമിക സാമ്രാജ്യത്തിലേക്ക് കൂടിച്ചേര്‍ന്നു. ഇതോടെ ഈ വിജയ തരംഗം ആഫ്രിക്കയുടെ ഉത്തര തീരത്ത് കൂടെ ജിബ്രാല്‍ട്ടന്‍ കടലിടുക്ക് വരെ അഭംഗുരം തുടര്‍ന്നു. ക്രി 710 മുതല്‍ സ്‌പെയിനിലെ പാശ്ചാത്യ ഗോതിക്ക് രാജാക്കാന്മാരോട് പടപൊരുതുകയും ഒടുവില്‍ സാമൂഹിവും സാംസ്‌കാരികവുമായ ഉച്ചനീചത്വങ്ങള്‍ക്കൊണ്ട് വീര്‍പ്പ് മുട്ടിയ സ്‌പെയിനിന്റെ കവാടങ്ങള്‍ മുസ്‌ലിംകള്‍ക്ക് മുന്നില്‍ മലര്‍ക്കെ തുറക്കപ്പെടുക്കയും ചൈതു. ഒടുവില്‍ ഇറ്റലിയും റോമാസാമ്രാജ്യവും അധ:പതനത്തിന്റെ വക്കിലെത്തുകയും മൊറോക്കോ മുതല്‍ ഇന്‍ഡീസ് വരെ വ്യാപിച്ച് കിടക്കുന്ന യൂറോപ്പ,ഏഷ്യ , ആഫ്രിക്ക തുടങ്ങിയ മൂന്ന് വന്‍കരകള്‍ വ്യാപിച്ച സാമ്രാജ്യത്തിന്റെ അധിപന്മാരായി മുസ്‌ലിം സാമ്രാജ്യം വികസിച്ചു.
വൈജ്ഞാനിക രംഗം അറബികളുടെ സംഭാവന:
വൈജ്ഞാനിക മുന്നേറ്റങ്ങളാണ് ഏതൊരു സംസകാരത്തിന്റെയും വളര്‍ച്ചയെ നിയന്ത്രിക്കുന്നത്. ഇസ്‌ലാമിക സംസ്‌കാരത്തെ ലോകത്ത് സ്രേഷട്രമാക്കിയതും മുസ്‌ലികള്‍ക്ക് സര്‍വ്വ സ്വീകാര്യത ലഭിച്ചതിനും പിന്നില്‍ വിജ്ഞാനത്തെ നിര്‍ബന്ധബാധ്യതയായി കണക്കാക്കിന്ന ഇസ്‌ലാമിക ദര്‍ശനങ്ങളായിരുന്നു. ജ്ഞാന സമ്പാദനത്തെ മതത്തിന്റെ ജീവനായി ഇസ്‌ലാം വാഭാവനം ചൈതതോടെ വിജ്ഞാന കുതുകികളായിത്തീര്‍ന്ന അറബികള്‍ വേദഗ്രന്ഥത്തിനപ്പുറം ജ്ഞാനമില്ലെന്ന യാഥാസ്ഥികതയില്‍ കഴിഞ്ഞിരുന്ന  പാശ്ചാത്യരില്‍ നിന്നും വ്യതിരക്തമായി വിമതസ്തില്‍ നിന്നു പോലും വിദ്യ നേടുന്നതില്‍ അഭിമാനക്ഷയം കണ്ടില്ല.
ഇതര മതസ്തരോടും പ്രത്യയ ശാസ്ത്രങ്ങളോടും നിരന്തരം ആശയ സംഘട്ടനത്തിലേര്‌പ്പെടുക വഴി അറബികള്‍ അറിവുന്റെ പുതിയ പുതിയ ചക്രവാളങ്ങള്‍ വികസിപ്പിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളി്ല്‍ നാഷോന്മുഖമായിക്കടന്ന പ്രാചീന വിജ്ഞാന നിധികള്‍ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്തു.
യൂറോപ്പിന്റെ നവാത്ഥാനം:
ക്രി 710 ലാണ് മുസ്‌ലിം സൈന്യം സ്‌പൈനിലെത്തിയത്. പിന്നീട് സ്‌പെയിനില്‍ നിന്നും പതിയെ ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും വിജ്ഞാത്തിന്റെയും വെള്ളി വെളിച്ചം യൂറോപ്പിലേക്ക് വ്യാപിക്കുകയായിരുന്നു. അല്ലാതെ കുരിശു യുദ്ധങ്ങളാണ് യൂറോപ്പില്‍ നവോന്ഥാനം സൃഷ്ടിച്ചത് എന്ന അബദ്ധ ധാരണയെ പാശ്ചാത്യ ചിന്തന്മാര്‍ പോലും അംഗീകരിക്കുന്നില്ല എന്നതാണ് യാഥാര്‍ത്യം.
  അപക്വമായ യാഥാസ്തികതയിലും അന്ധമായ ചിന്താഗതിയിലും പെട്ട് യൂറോപ്പ് മുരടിച്ച് നില്‍ക്കുന്ന ചരിത്ര സന്ധിയിലാണ് സ്‌പെയിനിലും സിസിലിയിലും ഇസ്‌ലാമിക ചിന്താധാരകള്‍ കടന്നുവരികയും അവടങ്ങളില്‍ സക്രിയരായ സമൂഹങ്ങള്‍ ഉടലെടുക്കുകയും ചൈതത്. വേദജ്ഞാനങ്ങള്‍ക്കപ്പുറം ചിന്തിക്കുന്നത് വ്യര്‍ത്ഥമായിക്കാണുകയും ഭൗതിക വിദ്യാഭ്യാസവും ശാസ്ത്രവും പഠിക്കുന്നവര്‍ക്കെതികരെ മതഭ്രഷ്ട് കല്‍പ്പിക്കുകയും ചൈതിരുന്ന ചര്‍ച്ച് മേലളന്മാരുടെ സങ്കുചിത ചിന്താഗതികള്‍ക്കിടയില്‍ പെട്ട് അന്ധതയനുഭവിക്കേണ്ടിവന്ന യൂറോപ്പ് സ്‌പെയിനിലും സിസിലിയിലും നവോന്ഥാന പാതയൊരുക്കിയ ഇസ്‌ലാമിക ധാരയെ സ്വസമേധം വാരിപ്പുണരുകയായിരുന്നു.
 ക്രി 1130 ല്‍ റെയ്മണ്ട് എന്ന ഒരു ബിഷപ്പിന്റെ നേതൃത്വത്തില്‍ അറബി കൃതികള്‍ ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ടൊളാഡോയില്‍ ഒരു സ്ഥാപനം തുടങ്ങുകയും പ്രസിദ്ധ ഇസ്‌ലാമിക വൈദ്യന്‍ അബൂബക്കര്‍ അല്‍ റാസിയുടെ,9-)#ം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ധത്തില്‍ ജീവിച്ച അല്‍ ഖവാരിസ്മിയുടെ , തത്വ ശാസ്ത്രം വൈദ്യ ശാസ്ത്രം ജോതിശാസ്ത്രം ഗണിതം എന്നീ വിശയങ്ങള്ല്‍ 99 കൃതികള്‍ ഇബ്‌നുസീനയുടെ , ഇബ്‌നു റുഷ്ദിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യുകയും പുറമെ അരിസ്റ്റോട്ടില്#, പ്‌ളാറ്റോ , ഗാലന്‍,യൂക്‌ളിഡ് തുടങ്ങിയ യവന ശാസ്ത്രജ്ഞരുടെ അറബിയിലേക്കു തര്‍ജ്ജുമ ചൈത പുസ്തകങ്ങള്‍ ഭാഷാന്തരം ചെയ്യുകയും ചൈതു.
മുസ്ലിംകള്‍ ശാസ്ത്ര പാതയില്‍ മുന്നുട്ടു നിന്നപ്പോള്‍ പാശ്ചാത്യര്‍ അകപ്പെട്ടിരുന്ന അന്ധതയുടെ ആഴം മനസ്സിലാക്കിത്തുന്നതാണ് ഖലീഫ ഹീറൂന്‍ റശീദിന്റെ ഭരണകാലത്ത് ഫ്രഞ്ച് രാജാവിനയച്ച ജല ഘടികാരം പൈശാചികമായ കൂടോത്രമാണെന്ന് രാജാവ് വിശ്വസിച്ച സംഭവം.ഇങ്ങ യൂറോപ്പിന്റെ നവോന്ഥാനത്തിന്ന് പിന്നില്‍ യൂറോപ്യര്‍ ആരോടെങ്കിലും കടപ്പെടുന്നുണ്ടെങ്കില്‍ അത് അറബികളോട് മാത്രമായിരിക്കും.


---ശബീര്‍ കാക്കുനി




No comments:

Next previous home

Search This Blog