11/07/2012

ഒരു കുപ്പിമഴഒരു കുപ്പിമഴ
മലകള്‍ വയലുകളായപ്പോള്‍
കാറ്റു സ്വതന്ത്രനായി തോന്നി
പാടത്ത് കോണ്‍ക്രീറ്റ്
വിളഞ്ഞപ്പോള്‍
കാറ്റിന് ഗതിയില്ലാതായി
വന്നുപെട്ടിടത്ത് കുടുങ്ങി, കാറ്റ്
പക്ഷെ, മേഘം കാറ്റിനെയും കാത്തിരുന്നു
കുറെ പുക മാത്രം വരുന്നു, കറുത്ത
തണുത്ത കാറ്റുമാത്രം വന്നില്ല
കാലാവസ്ഥ കേന്ദ്രത്തില്‍
മാര്‍ച്ച്, ബഹളം, അടിപിടി
പ്രവചനം തുടങ്ങി
നാളെ മഴക്കുസാധ്യത
മറ്റെന്നാള്‍ മഴപെയ്യും
അല്ല, അടുത്താഴ്ച
മഴ പെയ്തില്ല
, ആശയം മിന്നി
ഇന്നലെ മുതല്‍ മിനറല്‍ മഴ തുടങ്ങി
പതിനഞ്ച് രൂപക്ക്
ഒരു കുപ്പി മഴ
ആശിഖ് റഹ്മാന്‍


No comments:

Next previous home

Search This Blog