17/07/2012

കാലത്തിനാവശ്യം സര്‍വ്വഭാഷാ പണ്ഡിതന്‍മാരെ:പ്രൊഫ:പി.കെ.അബ്ദുല്‍ അസീസ്



കാലത്തിനാവശ്യം സര്‍വ്വഭാഷാ പണ്ഡിതന്‍മാരെ:പ്രൊഫ:പി.കെ.അബ്ദുല്‍ അസീസ് 
കാപ്പാട്:ഈ മാത്സര്യയുഗത്തില്‍ കാലഘട്ടത്തിനാവശ്യം സര്‍വ്വപണ്ഡിതന്മാരെയാണെന്ന് അലിഗഢ് മുസ്‌ലിം സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ പ്രൊ.പി.കെ.അബ്ദുല്‍ അസീസ് പറഞ്ഞു.കെ.കെ.എം.ഇസ്‌ലാമിക് അക്കാദമി യൂണിയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക വിജ്ഞാനത്തോടൊപ്പം മതകീയമൂല്യങ്ങള്‍ ഈ പണ്ഡിതന്‍മാര്‍ക്ക് അനിവാര്യമാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പള്‍ അബ്ദുറശീദ് റഹ്മാനി അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സ്‌പെഷ്യല്‍ സപ്ലിമെന്ററി പ്രകാശനവും ഉപഹാരസമര്‍പ്പണവും അല്‍ഹുദാ സെക്രട്ടറി മുനമ്പത്ത് അഹ്മദ് ഹാജി നിര്‍വ്വഹിച്ചു. സെക്കണ്ടറി,ഹയര്‍സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരസമര്‍പ്പണം അബ്ദൂല്‍അസീസ് സാഹിബ് നിര്‍വ്വഹിച്ചു.എ.പി..പി തങ്ങള്‍,മുഹമ്മദ് കോയ മാസ്റ്റര്‍,മൂസ മാസ്റ്റര്‍,സൈദലവി വാഫി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.മുഹമ്മദ് ശവീല്‍ യൂ:സിറ്റി സ്വാഗതവും അനീബ് നല്ലളം നന്ദിയും പറഞ്ഞു.

No comments:

Next previous home

Search This Blog