17/07/2012

ജീവിതം (ആഷിഖ് റഹ്മാന്‍. നീലഗിരി)


ജീവിതം


ഒരു കുട കിട്ടണം, മഴയാണ്
തോണിയും വേണം, തുഴയും
വെള്ളമാണ് നടക്കാന്‍ വയ്യ
        ഒരു കണ്ണട വേണം, തിമിരമാണ്
        നല്ല ലന്‍സുവേണം, കട്ടി വേണം
        കല്ലു കൊണ്ടാല്‍ പൊട്ടരുത്
        ഞാന്‍ മന്ത്രിയാണ്
ഒരു പേന വേണം, ഒരു പാട്ടുണ്ടെഴുതാന്‍
എന്നെ പറ്റി, നിന്നെ പറ്റി
നമ്മെ പെറ്റവരെ പറ്റിയും
വേണ്ടി വന്നാല്‍ കടലാസും, മഷിയും

നല്ല വിശപ്പാണ്
, ചോറുവേണം
കറിവേണം, പ്ലേറ്റിലിട്ടുതരണം
ഉരുട്ടി തരണം, ഒരു ഗ്ലാസില്‍ വെള്ളവും
ഇനിയെനിക്കു വിശ്രമവും
ഓ.... പിന്നെ മരിക്കണം
എന്നിട്ടും നിന്നെ ഞാനത്രയും
സ്‌നേഹിക്കുന്നു, കാരണം
നീയാണല്ലേ എന്നെ ആദ്യമായും
വെറുത്തത്.
                                       
                                               -------------------- --------ആഷിഖ് റഹ്മാന്‍. നീലഗിരി


No comments:

Next previous home

Search This Blog