24/10/2012

അസ്തമിച്ച സൂര്യന്‍ വീണ്ടും ഉദിച്ചാല്‍ !!




  അമ്പിയാക്കളുടെ കറാമത്ത് പ്രകാരം അസ്തമിച്ച സൂര്യന്‍ വീണ്ടും ഉദിച്ചാല്‍ ആ സമയത്തെ പകലായി പരിഗണിക്കുന്നതാണ്. അതിനാല്‍ തന്നെ നോമ്പുകാരന്‍ നോമ്പ് മുറിച്ചാല്‍ നോമ്പ് ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്.അതു പോലെതന്നെ ആരെങ്കിലും മഗ്‌രിബ് നിസ്‌കരിച്ചെങ്കില്‍ അതിനെ മടക്കി നിസ്‌കരിക്കല്‍ നിര്‍ബന്ധമാവുന്നതും അസ്‌റ് നിസ്‌കാരത്തെ ഒരാള്‍ക്ക് ആ സമയത്ത് അദാആയി നിസ്‌കരിക്കാവുന്നതാണ്. ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍ അവരുടെ മുസ്‌നദില്‍ രേഖപ്പെടുത്തുന്നു: ഒരിക്കല്‍ പ്രവാചകന്‍(സ) അലി (റ)ന്റെ മടിയില്‍ കിടന്നുറങ്ങി. അങ്ങനെ സൂര്യന്‍ അസ്തമിച്ചു. ഉറങ്ങിക്കിടക്കുന്ന പ്രവാചകനെ ഉണര്‍ത്താന്‍ അലി(റ) മടിക്കുകയും അസ്‌റ് നിസ്‌കാരം ഖളാആവുകയും ചെയ്തു. പ്രവാചകര്‍ ഉണര്‍ന്നപ്പോള്‍ അലി(റ) കാര്യം വിശദീകരിച്ചു.അപ്പോള്‍ നബി (സ) പ്രാര്‍ത്ഥിച്ചു  അല്ലാഹുവേ തീര്‍ച്ചയായും അലി(റ) നിന്റെയും നിന്റെ റസൂലിന്റെയും അനുസരണയിലായിരുന്നു. അതിനാല്‍ നീ അദ്ദേഹത്തിന് വേണ്ടി സൂര്യനെ മട ക്കി നല്‍കേണമേ . അങ്ങനെ സൂര്യന്‍ വീണ്ടും ഉദിക്കുകയും അലി(റ) അസ്‌റ് നിസ്‌കരിക്കുക യും ചെയ്തു( ബുജൈരിമി 1/390)


No comments:

Next previous home

Search This Blog