08/12/2012

മതേതരത്വം ഇന്ത്യ ഇതര രാജ്യങ്ങള്‍ക്ക് മാതൃക : മുല്ലപ്പള്ളി രാമചന്ദ്രന്‍


മതേതരത്വം ഇന്ത്യ ഇതര രാജ്യങ്ങള്‍ക്ക് മാതൃക : മുല്ലപ്പള്ളി രാമചന്ദ്രന്‍

കാപ്പാട്: മതേതരത്വം ഇന്ത്യ ഇതര രാജ്യങ്ങള്‍ക്ക് മാതൃകയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കാപ്പാട് ഐനുല്‍ ഹുദാ ഖാസി കുഞ്ഞി ഹസന്‍ ഇസ്‌ലാമിക് അക്കാദമിയുടെ പ്രഥമ സനദ് ദാനസമ്മേളനത്തോടനുബന്ധിച്ച മതേതര കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
     മതങ്ങളുടെ ഉല്‍കൃഷ്ട മൂല്യങ്ങളെ ഉള്‍ക്കൊള്ളാനും മതേതരത്തിനനുകൂലമായ പോരാട്ടങ്ങള്‍ നടക്കേണ്ടത് മനുഷ്യ മനസ്സിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വോട്ടു ബാങ്ക് രാഷ്ട്രീയത്തിലൂടെ മതേതരത്തിന് വില പറയുന്നവര്‍ ആത്മാര്‍ത്ഥത പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു,
മതേതര കൂട്ടായ്മകള്‍ നാം നടത്തുന്നുണ്ടെങ്കിലും മത സ്പര്‍ദ്ദ നമുക്കിടയില്‍ കടന്നു വരുന്നത് മുഴുവന്‍ മതങ്ങളുടെയും സാരാംശം ഉള്‍കൊള്ളാത്തത് കൊണ്ടാണെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് മുഖ്യപ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.
മത സൗഹാര്‍ദ്ദം തകര്‍ക്കുവാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും  മത സൗഹാര്‍ദ്ദത്തിന്റെ പ്രവാചകന്മാരായി തീരണമെന്നും മന്ത്രി ഉദ്‌ബോധിപ്പിച്ചു.
വിവിധ മതാനുയായികള്‍ തമ്മിലുള്ള തെറ്റിദ്ധാരണകള്‍ അകറ്റി മതേതരത്വം ശക്തിപ്പെടുത്തണമെന്ന് അദ്ധ്യക്ഷന്‍ ടി.പി ചെറൂപ്പ പറഞ്ഞു. കെ.സി അബു, ഉമ്മര്‍ കെ.സി അബു, ഉമ്മര്‍ പാണ്ടികശാല, സി ജെ റോബിന്‍, കെ. ശങ്കരന്‍ മാസ്റ്റര്‍, റസാഖ് മാസ്റ്റര്‍, സുകുമാര്‍ കക്കാട് ,വാസുദേവന്‍ മേലൂര്‍, എന്‍. സി അബൂബക്കര്‍, സൂപ്പി നരിക്കാട്ടേരി, പാറക്കല്‍ അബ്ദുല്ല, കെ. കാദര്‍ മാസ്റ്റര്‍, സി. കെ. വി യൂസുഫ്, എം. എ മജീദ, സത്യനാഥന്‍ മാടഞ്ചേരി, വി.കെ അബ്ദുല്‍ ഹാരിസ്  തുടങ്ങിയവര്‍ സംസാരിച്ചു. സമദ് പൂക്കാട് സ്വാഗതവും ഇ ഉമ്മര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.   

No comments:

Next previous home

Search This Blog