10/02/2013

ദേശീയ മത്സരത്തില്‍ വന്‍വിജയംദേശീയ മത്സരത്തില്‍ വന്‍വിജയം

കാപ്പാട്:കെ.എ.ടി.എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ദേശീയ തലത്തില്‍ സംഘടിപ്പിക്കപ്പെട്ട പ്രബന്ധം, കഥ, കവിത രചനാ മത്സരങ്ങളില്‍ കാപ്പാട് ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമിയിലെ എട്ടു വിദ്യാര്‍ത്ഥികള്‍ വിജയികളായി. ശാഹുല്‍ ഹമീദ്(അറബി കഥ), റാഷിദ് എം.ടി(മലയാള പ്രബന്ധം), സാലിം കെ.കെ(മലയാള കവിത) തുടങ്ങിയവര്‍ ഒന്നാം സ്ഥാനത്തിനും അശ്‌റഫ് പി.കെ(അറബി പ്രബന്ധം), മന്‍സൂറലി എന്‍.എം(അറബി കഥ), റാഷിദ്.എം.പി(അറബി കവിത), ഉസ്മാന്‍ ശഫീഖ് സി.പി(മലയാള പ്രബന്ധം), ബഷീര്‍ അഹ്മദ്(മലയാളം കഥ) എന്നിവര്‍ രണ്ടാം സ്ഥാനത്തിനും അര്‍ഹരായി. വിജയികളായവര്‍ ഇന്ന് കൊല്ലത്ത് വെച്ച് നടക്കുന്ന കെ.എ.ടി.എഫ് സമ്മേളനത്തില്‍ വെച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്നും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

No comments:

Next previous home

Search This Blog