08/04/2013

‘ഓടുന്ന ബസുകളിലിരുന്ന്’ സഹോദരികളുടെ ശരീരങ്ങള്‍ക്കായ്...........

‘ഓടുന്ന ബസുകളിലിരുന്ന്’ സഹോദരികളുടെ ശരീരങ്ങള്‍ക്കായ്...........
                                                                                               സിദ്ധീഖ് കെ.കെ പൂവ്വാട്ടുപറമ്പ്

കണ്ണുപൊട്ടിയ കാമത്തിന്റെ ക്രൂരതപരത്തുന്ന കണ്ണീര്‍ പരമ്പരകളിലൂടെ മനസ്സാക്ഷി മരവിപ്പിച്ചുകൊണ്ടിരുന്ന വിചിത്രധ്യായങ്ങളുടെ തുടര്‍ച്ചയായിരുന്നു ‘ഓടുന്ന ബസിലെ മാനഭംഗം’. സംഗീത താളാത്മതകള്‍ ഒട്ടും കളയാതെ സര്‍വ്വകക്ഷിതര മാധ്യമങ്ങളും അവതരിപ്പിച്ച ടൈറ്റില്‍ ആദ്യകേള്‍വിയില്‍ അതോര്‍ത്ത് പിടക്കാത്ത ഹൃദയമുണ്ടാകില്ല. ലജ്ജിക്കാത്ത മനുഷ്യനും. മനസ്സാക്ഷി തുളച്ചുകയറുന്ന മൃഗീയമര്‍ദ്ദനത്തിന്റെ മുറവിളി. അചിന്തനീയമായ നേട്ടങ്ങളിലേക്ക് മനുഷ്യബുദ്ധി തുളച്ചുകയറുന്നതും അതിനേക്കാള്‍ വേഗതയില്‍ അവന്‍ മനുഷ്യത്തത്തില്‍ നിന്ന് മൃഗീയതയിലേക്ക് കൂപ്പുകുത്തുന്നതുമാണ് ഉത്തരാധുനികതയുടെ ഇന്നത്തെ ഒരു പുറം.
ഓടുന്ന ബസിലെ മാനഭംഗം ഹേയ്... എന്തൊക്കെയാണിത്? ചരിത്രം ആവര്‍ത്തിക്കപ്പെടുമെന്ന് പറഞ്ഞത് ഇതൊക്കെയാകുമല്ലേ....? ആറാം നൂറ്റാണ്ടിനെ ചരിത്രകാരന്മാര്‍ ഇരുണ്ടയുഗം (ഡാര്‍ക് എയ്ജ്) എന്ന് വിളിച്ചു. അവരെയോര്‍ത്ത് ഊറിച്ചിരിച്ചു. സഹതപിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ഉത്തരാധുനിക യുഗം എന്ന് നമ്മള്‍ വിളിക്കുന്നു. ഇരുണ്ട നൂറ്റാണ്ടുകാരെ വെല്ലും വിധം അവരെ ഏറെ പിന്നിലാക്കി നിര്‍ലജ്ജം നമ്മള്‍ കുതിക്കുന്നു. ചരിത്ര രചനക്കിടയില്‍ അവരുടെ രചനകളെ ഏറെ ആക്ഷേപിച്ച നമ്മള്‍ അത് നമ്മില്‍ നിന്നാവുമ്പോള്‍ തത്വങ്ങളും സ്വതന്ത്ര സംജ്ഞകളും നിരത്തി ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. മാറ്റമായി ഒന്നു മാത്രം. അവരുടെ യുദ്ധങ്ങള്‍ ഗോത്ര മഹിമക്കും അഭിമാനത്തിനും വേണ്ടിയായിരുന്നെങ്കില്‍ ഇന്ന് അത് പണത്തിനായി മാറിയിരിക്കുന്നു.
വിവിധ പേരുകളില്‍ ജനങ്ങളെ പറ്റിച്ച് ധാരാളം വിവാഹം കഴിച്ച് തന്ത്രപരമായി അവരുടെയൊക്കെ വൃക്ക വില്‍ക്കല്‍ തൊഴിലാക്കിയ ഇബ്‌നുവിനെകുറിച്ചുള്ള ഈ അടുത്തായിരുന്നു. ലോക പോലീസിന്റെ കണ്ണ് നനയിച്ച കാട്ടാള വെടിവെപ്പും കുട്ടികള്‍ക്ക് നേരെയുള്ള ദേഹോപദ്രവങ്ങളും എന്തിന്റെ സൂചനയാണ്?. അല്ലെങ്കില്‍ എന്തിന്റെ വിശദീകരണമാണ്?. ചരമം, പ്രാദേശികം തുടങ്ങിയ തലക്കെട്ടുകളില്‍ അച്ചടിച്ചുവന്ന പത്രങ്ങള്‍ കോലപാതകം, ബലാല്‍സംഘം എന്നിങ്ങനെ ന്യായമായും മാറ്റിയെഴുതേണ്ടിയിരിക്കുന്നു. സ്‌നേഹവും കാരുണ്യവും വറ്റി വരണ്ട കാമ ക്രൂര്യവും അക്രമ വാസനകളും മൂര്‍ത്തീ ഭാവം പൂണ്ട ഭീകര അന്തരീക്ഷത്തിലാണ് നമ്മളിന്ന് കഴിയുന്നത്. ഈ ദുരന്ത പരിസരത്തിന് ഒരു മാറ്റമില്ലേ...? ഈ കൊടും ക്രൂരതകള്‍ക്ക് ഒടുക്കവുമുണ്ടാകും; ഉണ്ടാകണം. എന്താണ് ആ പരിഹാര മാര്‍ഗ്ഗം? വിമോചന പാന്ധാവ്? യുവാവിന്റെ ഭ്രാന്തന്‍ കൈകളാല്‍ ഇരുപത് കുട്ടികളടക്കം 26 പേര്‍ വെടിയേറ്റു മരിച്ച നിത്യ വിചിത്ര ദുരന്തത്തോട് നിറ കണ്ണുകളോയെ പ്രതികരിച്ച അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ആധുനികതയുടെ അതിശയങ്ങള്‍ മൃഗങ്ങളുടെ കൈകളിലാണെന്ന് മഹാ നടുക്കത്തോടെ മനുഷ്യനെ പഠിപ്പിച്ച ഓടുന്ന ബസിലുണ്ടായ കൂട്ട മാനഭംഗത്തെ തപിക്കുന്ന ഹൃദയത്തോടെ അപലപിച്ച ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും കേന്ത്ര ആഭ്യന്തര മന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡെയും സര്‍വ്വോപരി പ്രാധാന മന്ത്രിയും മറ്റ് സാധാരണ പൗരന്മാര്‍ മുതല്‍ രാഷ്ട്ര നേതാക്കളടക്കം അനേകമാളുകള്‍ പറഞ്ഞ ഒരു പ്രതികരണമുണ്ട്. “നിയമം കൂടുതല്‍ കര്‍ശനമാക്കെണം”. അത് തന്നെയാണ് ആത്യന്തികമായി പരിഹാര മാര്‍ഗ്ഗം. പക്ഷെ, നിയമങ്ങള്‍ കര്‍ശനമാക്കിയത് കൊണ്ട് മാത്രമായില്ല. കുറ്റ കൃത്യങ്ങളിലേക്ക് അക്രമങ്ങളിലേക്ക് മനുഷ്യനെ പ്രചോദിപ്പിക്കുന്ന പ്രേരകങ്ങളെ ഇല്ലാതാക്കിയിട്ട് വേണം നിയമങ്ങള്‍ കര്‍ശനമാക്കാന്‍.
അതായത്, രാജ്യ രാജധാനിയുടെ രൗദ്ര ഭാവം കണ്ട കൂട്ട മാനഭംഗത്തെ വിശകലന വിധേയമാക്കുമ്പോള്‍ ശകാരത്തിന്റെ ഒരു കൂട്ടമമ്പുകള്‍ മാനഭംഗം ചെയ്യപ്പെട്ട ആ ഇരുപത്തിമൂന്നുകാരി ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയിലേക്കും നീളുന്നുവെന്നതല്ലേ സത്യം. മദ്യ ലഹരിയില്‍ മദോന്മത്തരായ ആ കാമപിശാചുകള്‍ക്കിടയിലേക്ക് ഇരുപത്തിമൂന്നുകാരി പെണ്‍കൊടി കടന്നു വരുന്നത് കൂടെ ഒരു ബോയ്ഫ്രണ്ടുമായിട്ടാണ്. ആരാണീ ബോയ്ഫ്രണ്ട്...? ഭര്‍ത്താവോ അതോ സഹോദരനോ..?! അല്ലല്ലോ.. അവനും ഇവരെപോലെ ഒരു അന്യപുരുഷന്‍. തീയേറ്ററില്‍ നിന്നാണ് അവര്‍ വരുന്നത്. അവരുടെ വസ്ത്ര ധാരണ രീതി ആരെയും ആകര്‍ഷിക്കാന്‍ പാകത്തിലുള്ളതായിരുന്നു. അവളുടെ ചലനങ്ങളും. തീര്‍ച്ച, ഇതെല്ലാം അവളുടെ ന്യായീകരണമര്‍ഹിക്കാത്ത ഗുരുതരമായ വീഴ്ചകളാണ്. ഒരിക്കലും ആ കാമ ഭ്രാന്തന്‍രെ ന്യായീകരിക്കുകയല്ല എന്റെ ലക്ഷ്യം. അതിനല്ല എന്റെ വാക്കുകള്‍. പകരം ഇത്യാതി ദുരന്തങ്ങളുടെ അടിവേരുകള്‍ അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നത് ഭൂഷെണമല്ല എന്ന തിരിച്ചറിവിന്റെ പ്രതിഫലനമാണിത്.
 അമേരിക്കയില്‍ അനുസ്യൂതം തുടരുന്ന അക്രമ പരമ്പരകളുടെ അടിവേര് കിടക്കുന്നത് അക്രമകാരികളുടെ ബാല്യകാല പരിസരങ്ങളിലാണ്. തെറ്റിപ്പിരിഞ്ഞ് തമ്മില്‍തല്ലുന്ന മാതാപിതാക്കളുടെശരിയായ ശിക്ഷണം ലഭിച്ചിട്ടില്ലാത്തവരും ആയുധങ്ങള്‍ക്കിടയില്‍ വളര്‍ന്നുവന്നവരമായ മക്കളാണ് എല്ലാത്തിന്റെയും പിന്നില്‍. എന്തിന്റെ സൂചനയാണിത്...?
വ്യത്യസ്ഥ പ്രേരമകളിലൂടെയാണ് കുറ്റ കൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നത്. അമിത വ്യക്തി സ്വാതന്ത്യം...
മാര്‍വിന്‍ വുള്‍ഫുറാന്‍സ് പറയുന്നു. ”തനിക്ക് ശരി എന്ന തോന്നുന്നത് ചെയ്യാനും ആ രംഗത്ത് അങ്ങേയറ്റം വരെ പോകുവാനും സ്വാതന്ത്ര്യമുണ്ട്. പക്ഷെ, ആ സ്വാതന്ത്ര്യം ഉയര്‍ന്ന ധാര്‍മ്മിക നിലവാരമുള്ള ഒരു ജനതക്കുള്ളതാണ്. ഇന്നു ധാര്‍മ്മിക നിലവാരം തകര്‍ന്നിരിക്കുന്നു”.
ചുരുക്കത്തില്‍ ഈ രക്തഗന്ധാന്തരീക്ഷത്തില്‍ നിന്ന് സ്വസ്ഥഗന്ധാന്തരീക്ഷത്തിലേക്ക് സൗഭാഗ്യരാവാന്‍, ഈ സ്‌നേഹ ശൂന്യലോകത്ത് നിന്ന് തിരിച്ചറിവിന്റെ മഹാത്മ്യത്തിലേക്ക് ഉയരാന്‍ മാര്‍ഗ്ഗങ്ങള്‍ രണ്ട് മാത്രം. രണ്ടും സുവ്യക്തമാം വിധം പതിരനു പകര്‍ന്നുതന്നത് ശാന്തിയുടെ പാഥേയമായ വിശുദ്ധ ഇസ്‌ലാമിന്റെ പുണ്യ പ്രവാചകന്‍ മുഹമ്മദ് മുസ്ത്വഫാ(സ).
രണ്ട് മാര്‍ഗ്ഗങ്ങള്‍ ഇതാണ്. കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രേരണകളുടെ ഉറവിടങ്ങള്‍ കൃത്യമായി അടച്ചു പൂട്ടുക. വീണ്ടും അതിരുകള്‍ ഭേദിക്കുന്നവര്‍ക്ക് കര്‍ശനവും മാതൃകാപരവുമായ ശിക്ഷാനടപടികള്‍ വ്യവസ്ഥ ചെയ്യുക. ഇവ രണ്ടും പൂരകങ്ങളാണ്. അനിവാര്യതകളാണ്. ഒന്നിന്റെ അഭാവത്തില്‍ ഒന്ന് അപ്രസക്തം. പ്രേരണകള്‍ തടയാതെ ശിക്ഷകള്‍ കര്‍ശനമാക്കുന്ന നയം ശാസ്ത്രീയമല്ല. നേരേ തിരിച്ചും.
കുറ്റകൃത്യലഘൂകരണം: പ്രേരണകള്‍ക്കതീതമായ നടപടികളാണാവശ്യം
 പ്രേരകങ്ങള്‍ തടയാതെ കുറ്റകൃത്യങ്ങള്‍ ചെറുക്കുവാന്‍ സാധ്യമല്ലെന്നതിനു തെളിവുകള്‍ നിരത്തേണ്ടതില്ല. ബലാല്‍സംഘം ചെയ്ത പതിനഞ്ചുകാരനെ കുടുംബാംഗങ്ങളുടെ ഉത്തരവാദിത്വത്തില്‍ മോചിപ്പിച്ചുകൊണ്ട് അമേരിക്കയിലെ ഒരു ജഡ്ജ് ആര്‍ച്ചി സൈമണ്‍ പറഞ്ഞതിപ്രകാരമാണ്. “സ്ത്രീകള്‍ മറക്കേണ്ടതൊക്കെ തുറന്നു കാണിക്കുന്ന വേഷമണിഞ്ഞു നടക്കുമ്പോള്‍ കുട്ടികള്‍ സ്വാഭാവികമായി പെരുമാറുന്നുവെന്ന് മാത്രം”. എത്ര കൃത്യമാണീ മറുപടി. പീഡനങ്ങളുടെയും മാനഭംഗങ്ങളുടെയും പരമ്പരകള്‍ അനുസ്യൂതം തുടരുമ്പോഴും ഓരോ തവണയും ഹീനം, പൈശാചികം എന്ന വിശേഷിപ്പിച്ച് നിര്‍ലജ്ജം സാധാരണ വല്‍ക്കരിക്കാനും സഹ ജീവികളുടെ ഉടലുകളോര്‍ത്ത് നെടുവീര്‍പ്പിടാനുമല്ലാതെ കാലങ്ങളായി തുടരുന്ന കാമഭ്രാന്തിന്റെ പോക്കിത്തരങ്ങള്‍ക്ക് അല്‍പമെങ്കിലും അന്ത്യം കുറിക്കാന്‍ നമുക്കായില്ലെന്നത് ഓര്‍ക്കാന്‍ മടിക്കുന്ന സത്യദുഃഖമാണ്.
 എവിടെയാണ് ആധുനികന് പിഴച്ചത്? നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്ന് മുമ്പേ അവയിലേക്കുള്ള പ്രേരക ഘടകങ്ങള്‍ തടയണമെന്ന വസ്തുത സ്ത്രീ സംരക്ഷെണത്തിന്ന് വേണ്ടി ആര്‍ത്തുവിളിക്കുന്ന പ്രതിഷേധകര്‍ വിസ്മരിച്ചു. നഗ്നരായി നടുറോട്ടില്‍ നടക്കാനും അതേ സമയം ശരീര സുരക്ഷിതത്വത്തിനും വേണ്ടി മുറവിളി കൂട്ടുന്നു ഫെമിനിസ്റ്റുകള്‍...ഹാ എത്ര വിചിത്രം!!. “ആനപ്പുറത്ത് കേറും വേണം അങ്ങാടീലൂടെ പോവുംവേണം നട്ടുച്ചക്കെന്നെ ആവും വേണം പക്ഷെ ആരും കാണരുത്” എന്ന് പറഞ്ഞതിനേക്കാള്‍ അപ്പുറമാണിത്.
ഈയൊരു സങ്കീര്‍ണ്ണ സംവാദത്തിന് ശാശ്വത പരിഹാരം നിര്‍ദ്ദേശിക്കുകയും അത് പ്രായോഗിക തലത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്ത ഇസ്‌ലാമിക പ്രത്യയശാസ്ത്രം മുന്നോട്ടു വെക്കുന്ന അനുകരണീയ മാതൃകകള്‍ ഇന്നു പ്രസക്തമാണ്. ഇസ്‌ലാമിന്റെ കാഴ്ച്ചപ്പാടില്‍ സന്തോഷവും ദുഃഖവും പോലെ മനുഷ്യസൃഷ്ടിപ്പില്‍ അലിഞ്ഞിരിക്കുന്ന ഒരു വികാരമണ് സാര്‍വ്വസമ്മതിയായ എതിര്‍ലിംഗാഭിനിവേശ സിദ്ധാന്തം. അതിനുള്ള കരണീയ മാര്‍ഗ്ഗമായി ഇസ്‌ലാം വിവാഹത്തെ നിര്‍ദ്ദേശിക്കുന്നു. കന്യാസ്ത്രീത്വം എന്ന ക്രൈസ്ത്രവ വിഢിത്തം പോലൊന്ന് ഇസ്‌ലാം നിയമമാക്കിയിട്ടല്ലെന്ന് മാത്രമല്ല വിവാഹം പ്രതിഫലാര്‍ഹമായ തിരുചര്യയാണെന്ന് പഠിപ്പിക്കുകയും ചെയ്തു. ഉത്തരാധുനികതയുടെ ഓരോ ചലനങ്ങളും യഥാര്‍ത്ഥത്തില്‍ തേടുന്നത് ഇസ്‌ലാമിന്റെ തെറ്റിദ്ധരിക്കപ്പെട്ട ബഹുഭാര്യത്വസിദ്ധാന്തത്തെയാണ്(വലിയ രീതിയില്‍ വിശദീകരിക്കപ്പെടേണ്ടതാണ് ബഹുഭാര്യത്വം) വിവാഹം മണ്ണിന്റെ, മനുഷ്യ കുലത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. വിവാഹമെന്ന ധാര്‍മിക വ്യവസ്ഥയുടെ അഭാവത്തില്‍ കുത്തൊഴിഞ്ഞ ബന്ധങ്ങളുണ്ടാക്കുന്ന തന്തയില്ലാ കുഞ്ഞുങ്ങള്‍’ തീര്‍ച്ചയായും സമൂഹ മധ്യത്തില്‍ ഉത്തരമില്ലാത്ത ചോദ്യചിഹ്നങ്ങളായി തുടരും. വികാരപൂര്‍ത്തീകരണത്തിന് വിവാഹം നിര്‍ദ്ദേശിച്ച ഇസ്‌ലാം, കുടുംബ ഭദ്രതക്കും സ്ത്രീയുടെ ചാരിത്ര്യസംരക്ഷണത്തിനും വേണ്ടി അവള്‍ക്ക് തനതായ വസ്ത്രധാരണ രീതി നിശ്ചയിച്ചു. സ്ത്രീ അവളുടെ ശരീരം മുഴുവന്‍ മറക്കണം.അന്യപുരുഷന്മാര്‍ അവരുടെ ശരീരത്തില്‍ നിന്ന് അല്‍പം പോലും കാണാനിടയാവരുത്. “സ്ത്രീകള്‍ അവരുടെ സൗന്ദര്യത്തില്‍ നിന്ന് പ്രത്യക്ഷമായതൊഴികെ(ശരീരാവരണമൊഴികെ) മറ്റൊന്നും വെളിവാക്കരുത്. അവരുടെ മക്കനകള്‍ മാറിടങ്ങളുടെ മേല്‍ താഴ്ത്തിയിടട്ടെ(വി:ഖു 24/31)
  സ്ത്രീകളുടെ സാംസാകാരിക ചിഹ്നമാണ് പര്‍ദ്ദ. സദാചാര വിരുദ്ധരുടെ  വൈകാരിക ദര്‍ശനമേല്‍ക്കാതെ സ്ത്രീസൗന്ദര്യത്തെ സംരക്ഷിക്കുവാന്‍ അതിനേക്കാള്‍ ശക്തമായ മറ്റൊരു കവചമില്ല. മൃഗീയത പൂണ്ട ഈകാമഭ്രാന്തന്മാരുടെ കൂട്ടമാനഭംഗങ്ങളില്‍നിന്നും പീഡനാതിക്രമങ്ങളില്‍നിന്നും ഇതല്ലാതെ വേറെയെന്തുണ്ട് യഥാര്‍ത്ഥത്തില്‍ സുരക്ഷയായി നമ്മുടെ സഹോദരിമാര്‍ക്ക്. നിഷ്പക്ഷമായി, ആത്മാര്‍ത്ഥമായി ചിന്തിക്കൂ... സത്യമാണ്, പരിഹാരവും പ്രതിരോധവുമായി പെണ്ണിന് വസ്ത്രധാരണം മാന്യമാക്കുകയല്ലാതെ മറ്റൊന്നില്ല. മതത്തെ നീ പരിഗണിച്ചില്ലെങ്കിലും തന്റെ ഭാര്യക്കും പെങ്ങള്‍ക്കും സുരക്ഷിതജീവിതം നീആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതല്ലാതെ മാര്‍ഗ്ഗമെന്തുണ്ട്!!!... 
ചുരുക്കത്തില്‍,  പുരോഗതിയുടെ പുരോയാനം പൂണ്ട വര്‍ത്തമാനമനുഷ്യന്റെ മനസ്സിനെ മതിക്കുന്ന,  തന്റെ സഹജീവിയൂടെ സൈ്വര്യത കെടുത്തുന്ന, തന്റെ പെണ്‍മക്കളുടെ സ്വാതന്ത്രത്തിന് മഹാഭീഷണിയായിരിക്കുന്ന കാമഭ്രാന്തന്മാരുടെ വൈകാരിക കാടത്തങ്ങള്‍ക്ക് അന്ത്യം കുറിക്കാനുള്ള ഏകമാര്‍ഗ്ഗം പ്രാഥമികമായി സ്ത്രീ, അവരെ അതിലേക്ക് നയിക്കുന്ന പ്രേരകഘടകങ്ങള്‍ക്ക് (തന്നില്‍നിന്നുണ്ടാകുന്ന) പൂര്‍ണ്ണമായും തടയിടലാണ്. തുടര്‍ന്ന് വേണ്ടത് കുറ്റവാളികള്‍ക്ക് കര്‍ശനമായ ശിക്ഷാനടപടികളും.


 

No comments:

Next previous home

Search This Blog