റമളാന്‍ കാമ്പയിന്‍
ശിഹാബ് തങ്ങള്‍ അനുസ്മരണവും ഇഫ്്താര്‍ സംഗമവും നടത്തി
കാപ്പാട്: കെ.കെ.എം ഇസ്്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്്‌സാന്‍ റമളാന്‍ കാമ്പയിന്‍ സമാപന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ഇഫ്താര്‍ സംഗമവും സയ്യിദ് യൂസുഫ് ത്വാഹാ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശിഹാബ് തങ്ങള്‍ അനുസ്മരണത്തോടനുബന്ധിച്ച് തങ്ങളുടെ നാമധേയത്തില്‍ അല്‍ ഇഹ്്‌സാന്‍ തയ്യാറാക്കുന്ന ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് മേഴ്‌സി പദ്ധതി പ്രഖ്യാപനവും അദ്ദേഹം നിര്‍വ്വഹിച്ചു. സ്ഥാപനത്തിന്റെ സെക്രട്ടറി പി.കെ.കെ ബാവ ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. ശാഹുല്‍ ഹമീദ് മാസ്റ്റര്‍ നടുവണ്ണൂര്‍ കാമ്പയിന്‍ പ്രഭാഷണം നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ മഷിക്കുപ്പി കുഞ്ഞുമാസിക അലി പള്ളിയത്ത് പി.കെ.കെ ബാവ സാഹിബിന് നല്‍കി പ്രകാശനം ചെയ്തു. ഷഹീര്‍ നടുവണ്ണൂര്‍, മുഹമ്മദ് സി.കെ, നിസാര്‍ മാസ്റ്റര്‍, ശാഹുല്‍ ഹമീദ് ദാരിമി, അഹമ്മദ് കോയ ഹാജി, എ.പി.പി തങ്ങള്‍, മുനമ്പത്ത്് അഹമ്മദ്് ഹാജി, പ്രിന്‍സിപ്പാള്‍ നിസാര്‍ ഹുദവി, പനായി അബ്ദുല്‍ ഖാദര്‍, കോയാലിക്കണ്ടി മുഹമ്മദ് കോയ, ഫാറൂഖ് മാളിയേക്കല്‍, നൗഷാദ് കാപ്പാട് എന്നിവര്‍ ചടങ്ങിന് ആശംസകളര്‍പ്പിച്ചു. ചടങ്ങില്‍ റഊഫ് കൊടുവള്ളി അധ്യക്ഷത വഹിച്ചു. യഹിയ കട്ടിപ്പാറ സ്വാഗതം പറഞ്ഞു.
No comments:
Post a Comment