15/08/2013

ഹജ്ജ് പഠന ക്ലാസ് ഇന്ന് സമാപിക്കും

      ഈ വര്‍ഷം വിശുദ്ധ ഹജ്ജിനായി പോവുന്ന ഹജ്ജാജിമാര്‍ക്കുവേണ്ടി ഐനുല്‍ ഹൂദാ കമ്മിറ്റിക്ക് കീഴില്‍ നടത്തപ്പെട്ട ഹജ്ജ് പഠന ക്ലാസിന് ഇന്ന് സമാപനം. രണ്ടു ദിവസമായി നീണ്ടു നില്‍ക്കുന്ന പരിപാടി ഇന്ന് ഉച്ചയോടെ സമാപിക്കും. ഹജ്ജ് മാനുഷിക സമത്വത്തിന്റെ വിളംബരമാണെന്നും ഹജ്ജാജികള്‍ അള്ളാഹുവിന്റെ അതിഥികളാണെന്നും നാസര്‍ അബ്ദുള്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പറഞ്ഞു.
രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠന ക്ലാസിന് പ്രമുഖ വാഗ്മിയും പണ്ഢിതനുമായ റഹ്മത്തുല്ലാഹ് ഖാസിമി മുത്തേടം നേതൃത്വം നല്‍കി. ശ്രോദ്ധാക്കള്‍ക്ക് മനസ്സിലാക്കും വിധം മനോഹരമായ രീതിയില്‍ ക്ലാസ് നയിക്കുന്നു. ഇന്നത്തെ പഠന ക്ലാസിന് പാണണക്കാട് അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ഏകദേശം 250 ല്‍ പരം പേര്‍ പങ്കെടുത്ത ഉദ്ഘാടന പരിപാടിയില്‍ ഐനുല്‍ ഹൂദാ സെക്രട്ടറി പി.കെ.കെ.ബാവ, കെ. മൂസ മാസ്റ്റര്‍, എ.പി.പി തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Next previous home

Search This Blog