12/09/2013

നോട്ടപ്പകര്‍ച്ച - യഹ്‌യ കട്ടിപ്പാറ

നോട്ടപ്പകര്‍ച്ച
                               
                                യഹ്‌യ കട്ടിപ്പാറ


¨ചെങ്കണ്ണ്
കണ്ണാവണം
ഒരു ചെങ്കണ്ണ്...
ചുവപ്പുകെട്ടി വീര്‍ത്ത്
ഉടല്‍ മുഴുക്കെയൊരു
ചെങ്കണ്ണാവണം...
നോക്കി നോക്കി
ഉടല്‍ മുറിക്കുന്നവര്‍ക്ക്
ചെങ്കണ്ണായി
പകര്‍ന്നു നല്‍കണം...


¨പ്രണയം
നോക്കി നില്‍ക്കരുത്
അധികം ഒരു കണ്ണിലേക്കും...
ഒരു നോട്ടം

ഒരായിരം
പ്രണയപ്പകര്‍ച്ച...
നോക്കി നില്‍ക്കെ
ഹൃദയം കനക്കും...
അല്ലെങ്കില്‍
അപ്പൂപ്പന്‍ താടിയായി
വായുവില്‍ അലയുന്ന പോലെ...
പകര്‍ന്നു കിട്ടിയത്
പ്രണയം നിറച്ച്
കണ്ണുകള്‍ നാളെയും കാത്തിരിക്കും...
നോക്കി നില്‍ക്കരുത്
അധികം ഒരു കണ്ണിലേക്കും...
പകര്‍ന്നേക്കാം
പ്രണയം ചെങ്കണ്ണുപോല്‍...

No comments:

Next previous home

Search This Blog