12/09/2013

മൂര്‍ത്തീ ഭാവം - സിയാദ് ചെറുവറ്റ

                മൂര്‍ത്തീ ഭാവം
                                                                                 സിയാദ് ചെറുവറ്റ
       

തുടക്കം,
 “ പെണ്ണ് ”
“ പേര്” പറഞ്ഞു.
പൊളിച്ചടക്കണം
തള്ളിയിറങ്ങി
മാതാവിന്റെ വയറും
നീട്ടിക്കരഞ്ഞു-
“ ശാക്തീകരണം..” “ ശാക്തീകരണം..”

ഒരുക്കം,
അസംബന്ധം പൂശി
മനസ്സിനെ വഞ്ചിച്ചു.
വാസ്തവം കൊന്നു
ഗാംഭീര്യമണിഞ്ഞു.
പ്രൊഫൈല്‍ സ്#ൃഷ്ടിച്ചു
പരസ്യം നല്‍കി-
“ രാജകുമാരി”
 പൊടുന്നനെ പുറകെയൊരു വിളി-
“നീയോ.... നിന്റെ നിലയോ....?!”
ചോദ്യം, നേര്‍ത്ത ശബ്ദം
മറുപടിമുഴക്കം...!
"ദുര്‍ബലത എന്‍ നെഞ്ചെ-
പിളര്‍ത്തിയാലും,
നിലാ പോലെ പെയ്യാതടക്കമില്ല"

എഴുന്നള്ളിപ്പ് ,
ചാഞ്ഞിറങ്ങുന്നു
ലോകം ചുറ്റാന്‍
ബോയ് ഫ്രണ്ടും കയ്യിലേന്തി-
നഗരമധ്യം ഓടിപ്പിടിച്ചു
ശ്രദ്ധ കീഴടക്കി-
ഒളികണ്ണ്
സമ്മാനിച്ചു.
മണ്ണും മെയ്യും മറന്ന് -
അപരനില്‍ ചേക്കേറി.

സ്‌ഫോടനം
ഉദര വികാസം...
ഇണനൂലുകള്‍ക്ക്
ശക്തി ഭ്രംശം
ലിംഗ വിവേചനം
ഇടതൂര്‍ന്നതിര്‍ത്ഥി ലംഘനം
പരാതികള്‍ ചാര്‍ത്തി
ദൈവ ദിശയിലോ???
പരിഹാരം,
ഊടും പാവും ചേര്‍ത്ത് നെയ്‌തെടുത്തു.
നേരെയങ്ങ് ചാര്‍ത്തി.
പുരുഷ-
“ ഷണ്ഡീകരണം..”. ഷണ്ഡീകരണം”


                                                                സിയാദ് ചെറുവറ്റ





       

No comments:

Next previous home

Search This Blog