07/10/2013

ഹൊറൈസണ്‍ 13 ന് വര്‍ണാഭമായ തുടക്കം.

ഹൊറൈസണ്‍

13 ന് വര്‍ണാഭമായ തുടക്കം.
            കാപ്പാട്: ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്‌സാന്‍
സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച അക്കാദമിക് ഫെസ്റ്റ് ഹൊറൈസണ്‍ 13 ന് വര്‍ണാഭമായ തുടക്കം.
വൈകിട്ട് അല്‍ ഹുദാ കാമ്പസില്‍ വെച്ച് നടന്ന പരിപാടി മാതൃഭൂമി ചീഫ് പി. ആര്‍. ഒ. കെ. ആര്‍ പ്രമോദ് കുമാര്‍
ഉദ്ഘാടനം ചെയ്തു.
മൂല്യാധിഷ്ഠിത കലകളാണ് സമൂഹത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നതെന്ന് അദ്ദേഹം പറ
ഞ്ഞു. സ്ഥാപനത്തിന്റെ വിശാലതയല്ല പ്രതിഭകളെ സൃഷ്ടി്ക്കുന്നത്. മറിച്ച് ഇതു പോലുള്ള സര്‍ഗ മത്സരങ്ങളാണെ
ന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രിന്‍സിപ്പാള്‍ അലി അക് ര്‍ ഹുദവി അധ്യക്ഷത വഹിച്ചു. മാതൃഭൂമി സ്‌പോര്‍ട് മാസിക എഡിറ്റര്‍ വിശ്വനാഥ്,
പി.കെ.കെ. ബാവ, എം. അഹമദ് കോയ ഹാജി, അഹമദ് ബാഖവി, നിസാര്‍ ഹുദവി, യഹ് യ കട്ടിപ്പാറ, സഅദ്
വെള്ളിക്കീല്‍ സംസാരിച്ചു.
നേരത്തെ നടന്ന വിളം ര റാലിക്ക് കാപ്പാട് അങ്ങാടി, തിരുവങ്ങൂര്‍ വഴി അല്‍ ഹുദാ കാമ്പസില്‍ സമാപിച്ചു.
എം. അഹമദ് കോയ ഹാജി പതാക ഉയര്‍ത്തി. അബ്ദുറഊഫ് പട്ടിണിക്കര, അഷ്‌റഫ് കട്ടിപ്പാറ, സിയാദ് പെരിെ
ങ്ങാളം നേതൃത്വം നല്‍കി.

No comments:

Next previous home

Search This Blog