07/10/2013

ഹൊറൈസണ്‍'13 അക്കാദമിക് ഫെസ്റ്റിന് ഇന്ന് തുടക്കം

ഹൊറൈസണ്‍'13 അക്കാദമിക് ഫെസ്റ്റിന് ഇന്ന് തുടക്കം



           കാപ്പാട്: ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമിയുടെ ഈ വര്‍ഷത്തെ അക്കാദമിക് ഫെസ്റ്റ് 'ഹൊറൈസണ്‍-13' ന് ഇന്ന് തുടക്കം. വൈകീട്ട് 03.45 ന് അല്‍ ഹുദാ പ്രസിഡന്റ് അഹ്മദ് കോയ ഹാജി പതാക ഉയര്‍ത്തുന്നതോടെ ആറ് ദിവസം നീണ്ടു നില്‍ക്കുന്ന സര്‍ഗ്ഗോത്സവത്തിന് ആരവങ്ങളുയരും. പതാക ഉയര്‍ത്തലിന് ശേഷം അല്‍ഹുദാ കാമ്പസില്‍ നിന്ന് കാപ്പാട് തിരുവങ്ങൂര്‍ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി വിളംബര ജാഥ പുറപ്പെടും. ഖാസി കുഞ്ഞിഹസ്സന്‍ മുസ്‌ലിയാരുടെ മഖ്ബറ സിയാറത്തിന് ശേഷമായിരിക്കും റാലി പ്രചാരണ കേന്ദ്രങ്ങളിലേക്ക് നീങ്ങുക. ജാഥ അല്‍ഹുദാ കാമ്പസില്‍ സമാപിച്ചതിന്ന് ശേഷം രാത്രി 07.00 മണിയോടെ ഫെസ്റ്റിന്റെ സ്റ്റേജ് പരിപാടികള്‍ മാതൃഭൂമി ചീഫ് പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ കെ.ആര്‍ പ്രമോദ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പി.കെ.കെ ബാവ സാഹിബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സ്വാദിഖ് ഹസനി അക്കാദമി പ്രിന്‍സിപ്പള്‍ അലി അക്ബര്‍ ഹുദവി, നിസാര്‍ ഹുദവി മറ്റു കമ്മിറ്റി ഭാരവാഹികളും പങ്കെടുക്കും.
അക്കാദമി, ഓര്‍ഫനേജ് വിദ്യാര്‍ത്ഥികളിലെ കലാ സര്‍ഗ്ഗ കായിക പ്രതിഭകള്‍ മാറ്റുരക്കുന്ന സര്‍ഗ്ഗ ദിനരാത്രങ്ങളാണ് അക്കാദമിക് ഫെസ്റ്റ്. അമ്പതിലേറെ കായിക മത്സരങ്ങളും ഇരുനൂറോളം കലാമത്സരങ്ങളും അക്കാദമിക്  ഫെസ്റ്റിനെ സമ്പുഷ്ടമാക്കുന്നു. കായിക, സ്റ്റേജേതര മത്സരങ്ങള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇന്ന് രാത്രി ഏഴ് മുതല്‍ 12 ശനി വരെയുള്ള തിയ്യതികളില്‍ രാവിലെ മുതല്‍ രാത്രി 10.00 വരെ നീണ്ടുനില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ കലാപരിപാടി കള്‍ക്കായി കലാലയ മുറ്റം ഒരുങ്ങിക്കഴിഞ്ഞു.


No comments:

Next previous home

Search This Blog