ഇപ്പോള്‍,
പകലുകള്‍ക്ക് കറുപ്പു നിറമാണ്.
ഒരു നല്ല കാലം
കാലം ചെയ്തിരിക്കുന്നു.
വഴിയരികില്‍
കാലത്തിന്റെ
കറുപ്പു നിറമായ്..
കോലം കെട്ട തലകള്‍ മാത്രം.
വീടുകളില്‍
നന്മയെ പടിയിറക്കി
ചെകുത്താനെ
കുടിയിരുത്തുന്നു..
പീഡിതരുടെ
ശബ്ദം(രോദനം)
മുട്ടോളം മാത്രം..
ചവിട്ടിയരക്കപ്പെടുന്നത്-
ലോകത്തിന്റെ സ്വപ്‌നങ്ങളെ,
മുല്ല മൊട്ടുകള്‍ക്ക്
്‌നിറം
ചുവപ്പായിരിക്കുന്നു.
കവിയുടെ
തൂലികയ്ക്ക്
എന്‍ഡോ സള്‍ഫാന്‍ ബാധ,
കാലത്തിന്റെ
ശബ്ദത്തിന്
കണ്ഠമിടറിയിരിക്കുന്നു.
ഇപ്പോള്‍
നോട്ടം
ചൊവ്വയിലേക്കാണത്രെ....
അഫ്‌സല്‍ പി.എം
No comments:
Post a Comment