09/03/2014


ഭരണകര്‍ത്താക്കള്‍ ഉണരാന്‍ സമയമായി
രണഘടന നിയമങ്ങളും അനുശാസനകളും നീതിപൂര്‍ണവും യുക്തിയില്‍ അധിഷ്ടിതമായതുമാണെങ്കില്‍ പോലും വര്‍ത്തമാന കാലയളവിലെ ഭരണകര്‍ത്താക്കളും നിയമപാലകരും തങ്ങളുടെ ഉത്തരവാദിത്തങ്ങളിലും ഉദ്യോഗങ്ങളിലും കര്‍മ്മങ്ങളിലും കൈപ്പയെപ്പോലെ ജനങ്ങളെ കബളിപ്പിക്കുകയും പ്രത്യക്ഷത്തില്‍ നന്മ പ്രകടിപ്പിക്കുകയും ചെയ്യുന്ന് കപട കര്‍മോത്സുകരായിക്കൊണ്ടിരിക്കുകയാണ്. നീതിയുടേയും സമാധാനത്തിന്റെയും മാനങ്ങള്‍ തീര്‍ത്തുകൊണ്ടിരുന്ന രാഷ്ട്രീയത്തെ അഴിമതിയിലും അനീതിയിലും മുക്കി
പൂര്‍വ്വ സ്ഥിതിയില്‍ നിന്നുമകറ്റി ഏതു നിരക്ഷരനും അജ്ഞനും ഭരിക്കാനുള്ള താവളമാക്കി നമ്മുടെ അഭിനവ ഭാരതം മാറ്റിമറിക്കപ്പെട്ടു. രാഷ്ട്രീയ കക്ഷികള്‍ തങ്ങളുടെ ഭരണ നിയന്ത്രണത്തില്‍ വരുന്നവരെ കഴിയും വിധം ചൂഷണം ചെയ്യുകയും അവരുടെ അവകാശങ്ങളെ തങ്ങളുടെ കീശ നിറക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നു.
'കഴുതകളുള്ളിടത്തോളം കാലം കുറുക്കന്മാര്‍ക്ക് കുശാല്‍' എന്ന് പറയുന്നതു പോലെ ന്യൂനപക്ഷ ജനങ്ങള്‍ രാഷ്ട്രീയ കക്ഷികളുടെ സ്വാര്‍ത്ഥത കാരണം ചൂഷണം ചെയ്യപ്പെട്ടുകൊണ്ടരിക്കുന്നു. ചൂഷിതരെ കണ്ടില്ലെന്ന്് നടിക്കുന്ന മനോഭാവം സര്‍ക്കാരിന്റെ ഒരു പതിവായി മാറിയിരിക്കുന്നു. കലാപങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോഴും പൊട്ടിപ്പുറപ്പെടുമ്പോഴും ഭവന രഹിതരും

        
നിരാശ്രയരുമായ ജനങ്ങളുടെ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുമ്പോള്‍ അവരെ കണ്ടില്ലെന്നും അവര്‍ക്ക് വെറും തുച്ഛമായ നഷ്ടപരിഹാരവും കുടുസ്സായ രീതിയിലുള്ള അഭയാര്‍ത്ഥി ക്യാംപുകളും നല്‍കി കബളിപ്പിക്കുകയും അവരുടെ പേര് പറഞ്ഞ പണം തട്ടിയെടുക്കുകയും ചെയ്യുന്ന രീതിയിലാണ് ഭൂരിപക്ഷ രാഷ്ട്രീയ സാമുദായിക കക്ഷികളുടെ പ്രവര്‍ത്തനങ്ങള്‍. ഇവകള്‍ തീര്‍ത്തും നിയമ വിരുദ്ധമാണ്. എന്തുകൊണ്ടാണ് ഭരണകര്‍ത്താക്കള്‍ ഇപ്രകാരമുള്ള നീക്കങ്ങളെയും നിയമവിരുദ്ധമായ നയങ്ങളെയും എതിര്‍ക്കാത്തത്്് ?  അവര്‍ ഈ അനീതിയുടെ വാക്താക്കളാണോ ?  
ഇപ്രകാരമാണ് മുസാഫര്‍ നഗറിലെ മുസ്്‌ലിം ന്യൂനപക്ഷങ്ങളെ ഹിന്ദുത്വ വാദികളും ജാട്ട്് ഗോത്രക്കാരും ഓടിപ്പിക്കുകയും അവരുടെ വീടുകളും പള്ളികളും കേന്ദ്രങ്ങളും നശിപ്പിക്കുകയും ചെയ്തു പക്ഷെ സര്‍ക്കാരും രാഷ്ട്രീയ കക്ഷികളും ഇതിനെതിരെ കണ്ണ് അടക്കുകയും അതിനു നേരെ നിശബ്ദത കൈവരിക്കുകയും ചെയ്തു. അവരും ഇതിനെ അനുകൂലിക്കുുവോ ?  മാത്രമല്ല ക്യാംപുകളില്‍ സഹായവിതരണം നടത്തുമ്പോള്‍ അംഗങ്ങളുടെ എണ്ണം കുറച്ച് അവതരിപ്പിച്ച് അത്രയും പേര്‍ക്ക് മാത്രമാണ് ഇവിടങ്ങളില്‍ ഭക്ഷണവും മറ്റു സാമഗ്രികളും വിതരണം ചെയ്യുന്നത്. അടുത്തകാലത്തായി ദേശീയ മാധ്യമങ്ങള്‍ പുറത്ത്് വിട്ട കണക്കുകളുടെ നാലിലൊന്നാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്ന കണക്കുള്‍.  ഇപ്രകാരം ഓരോ പ്രശ്‌നങ്ങള്‍ പരിഗണിക്കുമ്പോഴും ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് നമുക്ക് വ്യക്തമാവുന്നത്. നല്ലൊരു ഇന്ത്യയുടെ ഭാവി സ്വപനം കണ്ടു കൊണ്ടിരിക്കുന്നവര്‍ക്ക് അത് വെറും മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമായി അവശേഷിക്കും എന്ന തരത്തിലേക്കാണ്്് വര്‍ത്താമാന ഇന്ത്യയുടെ രാഷ്ട്രീയ ചക്രം തിരിയുന്നത്.
ഭരണ ഘടന നിര്‍മ്മാതാക്കള്‍ അനുശാസിക്കുന്ന മൗലികാവകാശങ്ങള്‍ പോലും ഇന്ത്യന്‍ സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വിദൂമായ മരീചികകള്‍ പോലെ ഇ്ന്നും അന്യമാണ്. സുന്ദരവും ശോഭനവും പരിശുദ്ധവും കളങ്കരഹിതവും മതേതരവുമായ ഇന്ത്യക്ക്് വേണ്ടി  നിയമങ്ങള്‍ നിലകൊള്ളുമ്പോള്‍ അസമത്വത്തിന്റെയും അസമാധാനത്തിന്റെയും വര്‍ഗീയതയുടെയും സംരക്ഷക റോളിലാണ് ഇന്ന് നിയമ വാഴ്ച. രാഷ്ട്രത്തിന്റെ പുരോഗതി പൂര്‍ണമായും സര്‍ക്കാരുമായും രാഷ്ട്രീയ നേതാക്കാളമായും വിപരീത അനുപാതത്തിലാണ്. രാഷ്ട്രം സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതാക്കളുടെയും പുരോഗമാനാത്മകമായ പ്രവര്‍ത്തനത്താലും അവരുടെ പരിപാലനത്താലും പുരോഗതി കൈവരിക്കണം. നമ്മുടെ രാഷ്ട്രീയ ഭരണത്തിന്റെ
ചരിത്രത്തില്‍ നമുക്ക് വ്യക്തമാവുന്ന കാര്യമാണ് രാഷ്ട്രീയ നേതാക്കളും ഭരണകര്‍ത്താക്കളും ശക്തമാവുമ്പോഴാണ് രാഷ്ട്രം പുരോഗതിയുടെ ഉത്തുംഗതിയിലെത്തുന്നത്. ഗാന്ധിജിയെ പോലെയുള്ള നവോത്ഥാന നായകന്മാര്‍ കൃത്യമായ രീതിയിലുള്ള ഭരണനിര്‍വ്വഹണത്തെ വ്യക്തമാക്കിയിരിക്കുന്ന  'ഞാന്‍ മദീന ഭരണാധികാരി ഉമറിന്റെ ഭരണമാണ് ഇന്ത്യയില്‍ ആഗ്രഹിക്കുന്നത്'എന്ന ഗാന്ധിയുടെ പ്രസ്താനക്കാധാരം അക്കാലഘട്ടത്തിലെ ഇസ്്‌ലാമിക ഭരണപ്രദേശങ്ങളിലെ രാഷ്ട്രീയ സാമൂഹിക വികാസവും മതേതര കാഴ്്ചപ്പാടുകളും സാമ്പത്തിക ഭദ്രതയുമായിരുന്നു. പക്ഷെ ഇത്തരത്തില്‍ നമ്മുടെ ഭാരതീയ ഭരണകൂടത്തിന് സാധ്യമാണോ?  എന്ത് കൊണ്ട് അല്ല? നാം നമ്മുടെ ദൃഷ്ടിയാല്‍ തെരുവകളിലും അനാഥമന്ദിരങ്ങളിലും ദുര്‍ഘടമായ ജീവിതം നയിക്കുവരെ നിരീക്ഷിക്കുക അവരുടെ അവസ്ഥ എത്ര പരിതാപകരമാണ്. നമ്മുടെ ഭരണഘടനയില്‍ ഏറെ മഹാത്മത്തോടെ എഴുതിച്ചേര്‍ത്ത ക്ഷേമരാഷ്ട്രം എ നിലപാട് തന്നെ നിരര്‍ത്ഥകമായിപ്പോവുന്ന തരത്തിലാണ് രാഷ്ട്ര കാര്യങ്ങളുടെ ഗതി. എല്ലാ പൗരനും മൗലികാവകാശമായി നല്‍കപ്പെടേണ്ട വസ്ത്രം, ഭക്ഷണം, വിദ്യഭ്യാസ്ം തുടങ്ങിയ കാര്യങ്ങള്‍ യഥാവിധം നല്‍കപ്പെടാതെ ഇന്ത്യയിലെ ഗ്രാമീണ ന്യൂനപക്ഷ ജനത ഇപ്പോഴും ഗതി കിട്ടാതെ അലയുകയാണ്.
അഴിമതിയിലും അക്രമത്തിലും സ്വജനപക്ഷപതത്തിലും മാത്രം കേന്ദ്രീകൃതമായ നമ്മുടെ രാഷ്ട്രീയ മേലാളന്മാരുടെ അനിയന്ത്രിതമായ ജീവിതം തെയാണ് യഥാര്‍ത്ഥ്യത്തില്‍ ഇന്ത്യയുടെ ക്ഷേമരാഷ്ട്ര നിര്‍മ്മിതിക്ക് തടസ്സമായി നിലകൊള്ളുന്നത്്. സോഷ്യസ്റ്റ് സങ്കല്‍പ്പങ്ങളില്‍ യാതൊരു വിധത്തലും കടന്നുവരുവാന്‍ സാധ്യമല്ലാത്ത തരത്തിലുള്ള മേലാള കീഴാള വിത്യാസം ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നിര്‍മ്മക്കപ്പെടുകയും എണ്‍പത് ശതമാനത്തിലധികം വരുന്ന ഇന്ത്യന്‍ നഗരഗ്രീമീണ ജനത ഇതിന്റെ പാര്‍ശ്വഫങ്ങള്‍ക്ക് ഇരയാക്കപ്പടുകയും ചെയ്യുന്നു. മതേതരത്വത്തിന്റെ കപടമുഖം ധരിച്ച ഫാസിസ്റ്റ് തെമ്മാടികളെ ഇന്ത്യയില്‍ നിന്നും തുടച്ചുനീക്കിയിട്ടല്ലാതെ ഇന്ത്യയുടെ യഥാര്‍ത്ഥ്യമായ ഭരണഘടനാ അനുശാസനങ്ങള്‍ പൂര്‍ണമാവില്ല എന്ന തിരിച്ചറിയല്‍ ഓരോ ഇന്ത്യന്‍ പൗരന്റെയും ബാധ്യതയാണ്.


മുഹമ്മദ് ഫാരിസ്, കരുമല





No comments:

Next previous home

Search This Blog