09/03/2014

മാതൃത്വം മരവിക്കുമ്പോള്‍ --- -സിയാദ് ചെറുവറ്റ

                 മാതൃത്വം മരവിക്കുമ്പോള്‍     
    ഹൃദയം നഷ്ടപ്പെട്ട മാതൃത്വത്തിന്റെ നിഷ്ടൂര ക്രൂരതയുടെ ഇരകളുടെ കണ്ണീരുകൊണ്ടാണ് നവ പുലരികളില്‍ മാധ്യമങ്ങള്‍ രചിക്കപ്പെടുന്നത്. ചോരക്കുഞ്ഞുങ്ങള്‍ക്ക് ചോരയില്‍ മുക്കി യാത്രയയപ്പ് നല്‍കുന്ന കാഴ്ച. പിഞ്ചു പൈതങ്ങള്‍ക്ക് ആദരാഞ്ചലികളര്‍പ്പിച്ച് മലയാളിയുടെ കണ്‍തടങ്ങളില്‍ കണ്ണീരിനുപോലും ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയിരിക്കുന്നു.
    എന്തുകൊണ്ട് ഇത്തരം മാനസം മുറിക്കുന്ന ക്രൂരതകള്‍ ആവര്‍ത്തിക്കപ്പെടുന്നു. സ്വന്തം മാതാവിനെ അറുകൊല ചെയ്ത് മടങ്ങാനൊരുങ്ങുന്ന മകന്റെ കാല്‍ വഴുതിയതുകണ്ട് മകനെ ശ്രദ്ധിച്ച് നടക്ക് എന്ന്  ഉപദേശിക്കുന്ന മാതൃ ഹൃദയം.സ്വശരീരത്തില്‍നിന്ന് സ്വയം ജന്മം നല്‍കിയ സ്വന്തം പിഞ്ചോമനയുടെ ജീവ ചേതനയെ സ്വകരങ്ങള്‍കൊണ്ട് അപഹരിച്ചെടുക്കാന്‍ മനസ്സ് കാണിക്കു
ന്നുവെന്നത് ഏറെ വേദനാ ജനകമാണ്.  
    കണ്ണുപൊട്ടിയ കാമത്തിന്റെ കരാള ഹസ്തങ്ങളില്‍ നിന്ന് വൈവാഹിക ജീവിതം കെട്ടിപ്പടുക്കുന്നവരാണ് ഇവരില്‍ സിംഹഭാഗവും. പ്രണയ സാഫല്യത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ ജീവിതം കഴിച്ചുകൂട്ടണമെന്ന കൊതിയാണ് ഇവരെ നയിക്കുന്നത്.
    തന്റെ പ്രേമ നൈരാസങ്ങളില്‍ വിരിയിച്ചെടുത്ത ജീവ കാര്‍മ്മികത്വം ലക്ഷ്യ സാക്ഷാല്‍ക്കാരത്തില്‍ നിന്നും ബഹു ദൂരം പിന്നിലാണെന്ന തിരിച്ചറിവ് അവരുടെ ഭാര്യ ഭര്‍തൃ ബന്ധത്തിന് വിഘാതം സൃഷ്ടിക്കപ്പെടുന്നതിന്ന് കാരണമാവുന്നു. സ്വാഭാവികമായും അവടെ രൂപപ്പെടുന്ന വിള്ളലുകളിലും ബന്ധ വിച്ഛേദന ശ്രമങ്ങളിലും സന്താനങ്ങള്‍ ഒരു ചോദ്യചിഹ്നമായി മാറുന്നു എന്നതാണ് ഇത്തരം കാടത്തത്തിന്ന്  പ്രേരണയാകുന്നത്.
പുതിയ വിവാഹാവശ്യാര്‍ത്ഥം ഭര്‍ത്താവ് തന്റെ  ഭാര്യയെയും രണ്ട്മക്കളെയും വെള്ളത്തിലേക്ക് മറിച്ചിട്ട് കൊലക്കുകൊടുത്തത് ഈയിടെയാണ്.
 കഴിഞ്ഞ ദിവസം നെടുമങ്ങാട്ട് നിന്ന് ചോരക്കുഞ്ഞിനെ ജീവനോടെ കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയതും കട്ടപ്പനയിലെ ഷഫീഖെന്ന പിഞ്ചുബാലന്‍ പിതാവില്‍ നിന്നും ഇളയുമ്മയില്‍ നിന്നും അക്രമങ്ങളേറ്റുവാങ്ങിയതും ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.
    ഇത്തരം മനമെരിയുന്ന ക്രൂരതകള്‍ക്ക് ഇനിയൊരു പുനരാവര്‍ത്തനം ഇല്ലാതിരിക്കട്ടെ.


                               
                               

No comments:

Next previous home

Search This Blog