05/05/2014

എം.പിയുടെ കഥകള്‍ പ്രകാശിതമായി.

       എം.പിയുടെ കഥകള്‍ പ്രകാശിതമായി.
കപ്പാട്: കാപ്പാട് ഇസ്്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി മുഹമ്മദ് റാഷിദ് എം.പി പെരിങ്ങൊളത്തിന്റെ പത്തോളം കഥകളുടെ സമാഹാരം പുറത്തിറങ്ങി. അല്‍ ഇഹ്‌സാന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ എഡിറ്റേഴ്‌സ് കൂട്ടായ്മയായ എഴുത്തുകൂട്ടത്തിന് കീഴിലാണ് പുസ്തകം പുറത്തിറക്കിയത്.  അല്‍ ഇഹ്‌സാന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ പ്രഗല്‍ഭ പണ്ഡിതനും വാഗ്മിയുമായ റഫീഖ് സകരിയ്യ ഫൈസി സ്റ്റുഡന്റ്‌സ് എഡിറ്റര്‍ സിയാദ് ചെറുവറ്റക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പല്‍ നിസാര്‍ ഹുദവി, രചിസ്ട്രാര്‍ ശാകിര്‍ ഹസനി തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Next previous home

Search This Blog