08/07/2015

റമളാന്‍: ഖുര്‍ആനിന്റെ മാസം


                                                                       
         
                               സഈദ് പി കെ പുനുര്‍ 
        ആത്മനിവൃത്തിയുടെയും ആത്മാനുഭൂതിയുടെയും നിറവസന്തമായ വിശുദ്ധ റമളാന്‍ ഒരിക്കല്‍ കൂടി നമ്മില്‍ നിന്ന് വിടപറയാനായി. സ്വത്വത്തേയും ദൈവത്തേയും ജീവിത യാഥാര്‍ത്ഥ്യങ്ങളെയും തിരിച്ചറിയാനുള്ള ആത്മീയതയുടെ ഉന്നതമാര്‍ഗവും റമളാന്‍ മാത്രമാണ്. ജീവിതത്തിന്റെ അഴിച്ച് പണിക്കും മാറ്റത്തിരുത്തലുകള്‍ക്കുമുള്ള ഉണര്‍ത്തു
പാട്ടാണ് റമളാന്‍.
               വിശുദ്ധ ഖുര്‍ആനാണ് റമളാനിന്റെ  ജീവന്‍. റമളാന്‍ ഇത്രയധികം പവിത്രമായത് അത് ഖുര്‍ആനിന്റെ മാസമായത് കൊണ്ടാണ്. റമളാന്‍ മാസത്തെ അല്ലാഹു പരിചയപ്പെടുത്തുന്നത് തന്നെ ഖുര്‍ആന്‍ അവതീര്‍ണമായമാസം എന്നാണ്. ഖുര്‍ആനുമായുള്ള ആത്മബന്ധമാണ് നമ്മുടെ റമളാനിനെ ധന്യമാക്കേണ്ടത്. രാവും പകലും ഖുര്‍ആന്റെ വരികള്‍ക്കിടയിലൂടെയുള്ള സഞ്ചാരമാണ് ഇരുലോകത്തും നമുക്കേറ്റവും ഗുണകരമായത്. ഖുര്‍ആന്‍ നമ്മുടെ ഹൃദയത്തെയും കണ്ണുകളെയും നനയിപ്പിക്കുമ്പോയാണ് വ്രതത്തിന് ഇരട്ടി മധുരമുണ്ടാകുന്നത്. ഖുര്‍ആന്‍ കേവലം മന്ത്രങ്ങളോ അലങ്കാര വസ്തുവോ അല്ല. ജീവിത പരീക്ഷയില്‍ വിജയം നേടാനും അല്ലാഹു ഇച്ഛിക്കും വിധം ലോകത്താകമാനം ജീവിക്കാനുമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ സമാഹരണമാണത്.                    
                  പല റമളാനുകളിലായി പല തവണ നാം ഖുര്‍ആനിന്റെ വാര്‍ഷികം ആഘോഷിച്ചിട്ടുണ്ട്. എന്നാലിന്ന് ഖുര്‍ആനുമായുള്ള നമ്മുടെ ബന്ധം എത്രത്തോളം ദൃണ്ഡപ്പെട്ടതാണെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. ബിസ്മിയിലെ ബാഇന്റെ അര്‍ത്ഥ തലങ്ങള്‍ ഞാന്‍ എഴുതുകയാണെങ്കില്‍ അത് എഴുപത് ഒട്ടകങ്ങള്‍ക്ക് ചുമക്കാന്‍ മാത്രം ഉണ്ടാവുമെന്ന് അലി[റ] പറയുകയുണ്ടായി. ആ അക്ഷരത്തിന്റെ അര്‍ത്ഥം നാം എഴുതുകയാണെങ്കില്‍ അതെത്ര വാക്കുകളില്‍ ചുരുങ്ങുമെന്ന് മാത്രം ചിന്തിച്ചാല്‍ മതി നാമും ഖുര്‍ആനുമായുള്ള ബന്ധം തിരിച്ചറിയാന്‍. ഖുര്‍ആന്‍ അവതീര്‍ണമായി എന്നതാണ് റമളാന്‍ മാസത്തിന്റെ സവിശേഷത. അതിനുള്ള നന്ദിയാണ് വൃതാനുഷ്ഠാനം. ഒപ്പം ഖുര്‍ആനെ ആവേശ പൂര്‍വം പാരായണം ചെയ്യാനും നാം സമയം കണ്ടെത്തെണം.ഖുര്‍ആന്‍ പാരായണത്തെ ഇസ്ലാം അതി വിപുലമായ രീതുയില്‍ പ്രോഝാഹിപ്പിച്ചിട്ടുണ്ട്്്.  റസൂല്‍ [സ] പറയുന്നു;''നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക അത് അന്ത്യനാളില്‍ അതിന്റെ ആളുകള്‍ക്ക് ശുപാര്‍ശകരായി ഹാജറാവും'' [മുസ്‌ലിം]   ''ഖുര്‍ആനില്‍ നിപുണരായവരുടെ സ്ഥാനം ആദരണീയരായ മലക്കുകളോടൊപ്പം ആയിരിക്കും. പ്രയാസപ്പെട്ട് ഖുര്‍ആന്‍ പാരായണം ചെയ്യുന്നവന് രണ്ട് പ്രതിഫലമുണ്ട്.''[ ബുഖാരി]
           ഖുര്‍ആന്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കിയവരായിരുന്നു സ്വഹാബാക്കള്‍. മൂന്ന് ദിവസം കൊണ്ടും ദിനേനയും ഖുര്‍ആന്‍ മുഴുവന്‍ ഒരാവര്‍ത്തി പാരായണം ചെയ്യാന്‍ അവര്‍ മത്സരിക്കാറുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. ഓരോ റമളാനിലൂടെയും ജീവിതത്തിലുടനീളം ഖുര്‍ആന്‍ പാരായണം  ചര്യയാക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കണം. നാഥന്‍ അനുഗ്രഹിക്കട്ടെ ആമീന്‍

             

No comments:

Next previous home

Search This Blog