08/07/2015

ചാനല്‍ റമളാന്‍

                                                                                                                 ഫൈസല്‍ മുള്ളൂര്‍ക്കര
''മാനത്ത് പൊന്നമ്പിളി തെളിഞ്ഞു വിശ്വാസികളുടെ ഹൃദയത്തില്‍ റമളാനിന്റെ ആരവമുയര്‍ന്നു. ആത്മസംസ്‌കരണത്തിന്റെ മാസത്തെ പിന്നെ ചാനലുകള്‍ ഏറ്റെടുത്ത് പതിവായി തോളില്‍ ചുറ്റുന്ന തട്ടത്തിന്റെ അറ്റം തലയിലേക്ക് കയറ്റിയിട്ട് ചാനലിലെ പെണ്ണ് പറഞ്ഞു.      '' എല്ലാവര്‍ക്കും സൂര്യാ ടിവിയുടെ റംസാന്‍ ആശംസകള്‍''.
തസ്ബീഹ് മാലകള്‍ക്ക് പകരം കയ്യില്‍ ടി വി റിമോട്ട് കൊണ്ട് നടക്കുന്ന വല്ലുമ്മമാരുടെ സ്വന്തം നാടായ കേരളത്തിലെ റമളാന്‍ വിശേഷം ഇപ്രകാരം തുടങ്ങുന്നു. 11 മാസത്തെ പാപക്കറ കഴുകിക്കളയാന്‍ അരയും തലയും മുറുക്കി കെട്ടുന്ന വിശ്വാസി സമൂഹം ഗൃഹത്തിലെ
തിന്മകളുടെ പ്രഭവ കേന്ദ്രമായ ടിവി റിമോര്‍ട്ട് റമളാന്‍ വന്നാല്‍ പിന്നെ കയ്യാലപ്പുറത്തേക്ക്െറിയലായിരുന്നു പതിവ്. ഇന്ന് അങ്ങനെ ചെയ്യാനാവില്ല കാരണം ചാനലായചാനലുകളെല്ലാം മൊഴിയുന്നത് '' ഞങ്ങളില്ലാതെ നിങ്ങള്‍ക്കെന്താഘോഷം ''എന്നാണല്ലോ?.... റമളാനിന്റെ ആത്മീയ വശങ്ങളെ പാര്‍ശ്വവത്കരിച്ച് ഇന്ന് ആഘോഷിക്കപ്പെടുന്നത് റമളാനിന്റെ രുചിക്കൂട്ടുകളാണ്. വിവിധങ്ങളായ കുക്കറി ഷോകള്‍ കണ്ടാല്‍ തോന്നിപ്പോകും റമളാന്‍ വയറ്‌നിറക്കാനുള്ളതാണ്.
വിശ്വാസികളായ പ്രേക്ഷകലക്ഷങ്ങള്‍ റമളാനില്‍ ചാനലുകളെ കയ്യൊഴിഞ്ഞാല്‍ ചാനല്‍ റേറ്റിംങ് കുത്തനെ ഇടിയുമെന്ന ഉത്തമ ബോധ്യത്താല്‍ പിന്നെ റമളാന്‍ സ്‌പെഷ്യല്‍ പ്രോഗ്രാമുകളുടെ തിക്കും തിരക്കുമായി. ഫലമോ ആത്മ വിശുദ്ധിയുടെ മാസത്തിലും വിശ്വാസികള്‍ 24 മണിക്കൂറും ടിവിക്ക് മുന്നില്‍ ഹാജര്‍ . പെരുന്നാളായാലോ മുസ്‌ലിം ജീവിതങ്ങള്‍ പ്രമേയമായതോ മുസ്‌ലിം കഥാപാത്രങ്ങള്‍ നിറഞ്ഞതോ ആയ സിനിമകള്‍ ഒന്നിന് പുറമെ ഒന്നായി വരകയായി. കൂട്ടത്തില്‍ പ്രിയ താരങ്ങളുടെ പെരുന്നാല്‍ വിശേഷങ്ങളും മുസ്‌ലിം ജീവിതങ്ങളെ ചാനലുകള്‍ എത്തരത്തിലാണ് മലിനീകരിക്കുന്നത് എന്നതിന് ഇതില്‍പരം എന്ത് തെളിവ് വേണം?  കുത്തുക മാധ്യമ മുതലാളികളുടെ കയ്യിലെ പാവകളായി മാറിയിരിക്കുകയാണ് നാം. അത് മൂലം നമുക്ക് നഷ്ടപ്പെടുന്നത് റമളാനിന്റെ ലാളിത്യവും സൗകുമാര്യതയുമാണ്.
നോമ്പ് ആഘോഷിക്കാനോ കൊണ്ടാടാനോ ഉള്ളതല്ല. മറിച്ച് മെയ്യും മനസ്സും അള്ളാഹുവിലേക്ക് സമര്‍പ്പിക്കാനുള്ളതാണ്. റമളാനിന്റെ വിശുദ്ധി വീണ്ടെടുക്കാനായി വിശ്വാസികള്‍ തന്നെ ഒരുമ്പെട്ടിറങ്ങേണ്ടിയിരിക്കുന്നു.

No comments:

Next previous home

Search This Blog