മുഹ്‌സിന്‍ ഷംനാദ് പാലാഴി
ജീവിതം
ഞാനിന്ന് എഴുതിക്കൊണ്ടിരിക്കുന്നത്
ആത്മഹത്യക്കുറിപ്പാണോ എന്നതാണ്
അച്ഛന്റെ ഉത്കണ്ഡ
പ്രേമലേഖനമാണോ എന്നതാണ്
അയല്‍ക്കാരന്റെ ആശങ്ക
കവിതയാണേ എന്നതാണ്
പത്രാധിപരുടെ ആകാംക്ഷ
ഞാനിന്നെന്നെ തന്നെ
മലര്‍ത്തി നിരത്തി എഴുതിപ്പോകുമോ
എന്നതാണെന്റെ സംശയം
അവസാനം ജീവിതം എന്നെഴുതി
“തം” എന്ന് തികക്കും മുമ്പേ
തൂലികയുടെ ജീവിതം
ആകസ്മികമായി അവസാനിച്ചു
മുഹ്‌സിന്‍ ഷംനാദ് പാലാഴി
എട്ടാം തരം
കെ.കെ.എം.ഇസ്ലാമിക് അക്കാദമി കാപ്പാട്.
കാപ്പാട് (po) ചേമഞ്ചേരി
കോഴിക്കോട് 673 304 (pin) 9544447144 mob
No comments:
Post a Comment