10/03/2016

കഥ

            കൂവാതെ മക്കളെ

അറ്റം കാണാത്ത കെട്ടിട സമുച്ചയങ്ങള്‍ക്കിടയിലൂടെ ബസ് പാഞ്ഞു തുടങ്ങിയതും വിദ്യാര്‍ത്ഥികള്‍ അന്ധാളിപ്പുകൊണ്ട് ആര്‍ത്തുവിളിച്ചു. ഞൊടിയിടയില്‍ ബ്രേക്കിട്ട ബസ്സിന്റെ നടുക്കളത്തിലേക്ക് മൈക്കുമെടുത്തിറങ്ങിവന്ന പ്രൊഫ രാംധാസ് പുലമ്പി്്ത്തുടങ്ങി.
   മക്കളെ നമ്മളിപ്പൊ പ്രവേശിച്ചിരിക്കുന്നത് ആധുനികതയുടെ മട്ടുപ്പാവിലേക്കാണ്. ഇതാണ് പുരോഗതിമാത്രം ഉല്‍പാദിപ്പിക്കപ്പെടുന്ന സ്ഥലം. ഇളകിയാ
ടുന്ന പഴഞ്ചന്‍ രീതികളെയൊക്കെ പരിവര്‍ത്തിപ്പിച്ച് വളര്‍ച്ചയുടെ നവമോഡലുതള്‍ സൃഷ്ടിക്കുന്ന സ്ഥലം.
   മരം, മണ്ണ്, മല തുടങ്ങിയ മനം മടുപ്പിക്കുന്ന അശ്രികരങ്ങളില്‍ നിന്ന് തികച്ചും വേര്‍പ്പെടുത്തി സ്വിസ്റ്റമാറ്റിക്കായി സൃഷ്ടിച്ചെടുത്ത രാജ്യം.
 പുതു വളര്‍ച്ചയുടെ പടവുകള്‍ പണയുന്ന ഫാക്ടറിയിലാണെന്ന സന്തോഷത്തില്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ ആനന്ദം പ്രകടിപ്പിച്ചു. ജീവനുള്ള ഹൃദയങ്ങളുടെ നാട്ടില്‍ നിന്ന് പുറപ്പെട്ട ഒരുത്തന്‍ മാത്രം ഇതൊക്കെ കേട്ടാല്‍ മുതല്‍ അസ്വസ്ത്ഥത പ്രകടിപ്പച്ച് തുടങ്ങിയിരുന്നു. അല്‍പം വിസമ്മതത്തോടെയാണെങ്കിലും അവരോട് കൂടെ അവനും ബസില്‍ നിന്നിറങ്ങി.
  കണ്ണെത്താ ദൂരത്തോളമുള്ള കോണ്‍ഗ്രീറ്റ് ക്യഷിയിടമാണ് ചുറ്റും മാനം മുട്ടെ വളര്‍ന്ന് ചന്തം ചോര്‍ന്ന ഭൗതിക നിര്‍മ്മിതികളുടെ മനം മടുപ്പിക്കുന്ന ഗന്ധം അവനെ തുടരെതുടരെ അസ്വസ്ഥനാക്കുകയായിരുന്നു.
ഹരിതകം പൂത്ത പച്ചപ്പും അതിന്റെ നിഷ്‌കളങ്കതയും കാണാനെന്നോണം ചുറ്റുപാടുകളില്‍ ചൂഴ്്ന്നന്വേഷിച്ചെങ്കിലും ശ്രമം വിഫലമായിരുന്നു.
  പന്തലിച്ച് നില്‍ക്കുന്ന ഫഌറ്റുകള്‍ വൃക്ഷങ്ങളതിലം ഒന്നൊഴിയാതെ വെട്ടിനിരത്തി തീര്‍ത്തും പച്ചിലമുക്തമായ അന്തരീക്ഷം ടാറിങ്ങും ഇന്റര്‍ലോക്കിങ്ങുമായി ഭൂമു മുഴുവന്‍ കെട്ടിയുറപ്പിച്ച് ബന്ധാക്കിയിരുന്നു.
  തിരക്കിട്ട നടത്തിത്തിനിടെ പ്രൊഫസര്‍ വീണ്ടും കൂട്ടിച്ചേര്‍ത്തു. ഇവിടെ നമ്മള്‍ പാഠപുസ്തകത്തിലൊക്കെ കണ്ടിട്ടുള്ള നീണ്ട പാരമ്പര്യമേറുന്ന ഒരു വലിയ മലയായിരുന്നു. അതിനപ്പുറം വെറുപ്പുളവാക്കുന്ന കൂറ്റന്‍ വൃക്ഷങ്ങളും ഏറെ പണിപ്പെട്ടാണ് അവയൊക്കെ ഇവിടെ നിന്ന് കൊത്തിക്കോരി നിര്‍മ്മാര്‍ജ്ജനം ചെയ്തത്.
  നേരെ ചെന്ന് കയറിയത് സെമാനാര്‍ ഹാള്‍ എന്ന് ബോര്‍ഡ് വെച്ച ഒരു വലിയ കെട്ടിടത്തിലേക്കായിരുന്നു. മുറികള്‍ ഒന്നൊഴിയാതെ ഏസീകരിച്ച അത്യാധുകതയുടെ ഗന്ധം സ്ഥുരിക്കുന്ന ഭീമന്‍ ഹാള്‍
  പ്രൊഫസര്‍ വീണ്ടും വിസ്താരം തുടങ്ങി.
   മക്കളെ ഇവിടെ നീണ്ട നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു വലിയ ലൈബ്രറിയായിരുന്നു. ഇനി നിങ്ങള്‍ക്കുള്ള ഗവേഷണ ശാലയാണ്. ഇവിടിരുന്ന് നന്നായി അഭിനയിക്കുക ഈവില്ലേജ് മുഴുവന്‍ നിങ്ങള്‍ക്കള്ളതാണ്. പണ്ട് പഴഞ്ചന്‍മാരായ ബുദ്ധിശൂന്യരായ കുട്ടികള്‍ കളിച്ചിരുന്ന ഒരു മൈതാനത്തിന്റെ അവശിഷ്ടം അവിടെ ദൂരെ കാണാം. നന്നായി അത്തരം നീച കൃത്യങ്ങളെക്കുറിച്ച് ചിന്തിച്ച് മനസ്സില്‍ ഒരു വെറുപ്പ് രൂപപ്പെടുത്തിയെടുക്കുക. അതിന് വേണ്ടി മാത്രം ബാക്കി വെച്ച അവശിഷ്ടങ്ങളാണീ കാണുന്നവ.
പിന്നെ ആരും തന്നെ കൂടുതല്‍ ബുദ്ധിമുട്ടേണ്ടതില്ല. നിങ്ങള്‍ക്കുള്ള ഗവേഷണ ബപ്രബന്ധനങ്ങള്‍ ആറാം മാസം കൃത്യം നിങ്ങളൂടെ കൈകളിലെത്തും,. അതിനുള്ള വിഷയങ്ങളും മുകളില്‍ രൂപപ്പെടുത്തേണ്ട ഗൈഡുകളുടെ പേരും ഓരോരുത്തരും ഇപ്പോള്‍ത്തന്നെ നിര്‍ദ്ദേശിച്ചുതരണം .
  മനസ്സു മരവിച്ചു പോയോ എന്നറിയാന്‍ നെഞ്ചത്ത് കൈവച്ചു നോക്കുന്ന ചിലര്‍ സ്വപ്‌നത്തിലാണോ എന്ന് സംശയിച്ച് തലയിളക്കി നോക്കുന്ന മറ്റു ചിലര്‍ ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ അന്ധം വിട്ടു നില്‍ക്കുന്ന ചിലര്‍
 പ്രൊഫസര്‍ വീണ്ടും തുടര്‍ന്നു. പിന്നെ ബാഗ്ലൂര്‍ ഭാഗത്ത് നിന്ന് നിങ്ങള്‍ക്കുള്ള പ്രബന്ധം ഓഫര്‍ ചെയ്ത് പല കമ്പനികളും സമീപിച്ചേക്കാം. അത്തരം വഞ്ചനകളില്‍ ആരും അകപ്പെട്ട് പോകരുത്. കാരണം ഒരു പ്രബന്ധത്തിന് 15 ലക്ഷം വരെയാണ് അവര്‍ ഈടാക്കുന്നത്. നിങ്ങള്‍ക്ക് നിങ്ങളുടെ ആറ് മാസത്തെ ഫീസും പ്രബന്ധചാര്‍ജ്ജുമടക്കം വെറും 13 രൂപ മാത്രം മതിയാകും .
 പി്‌ന്നെ ഈ,,സെമിനാര്‍ ഹാള്‍ പരമാവധി ഉപയോഗപ്പെടുത്തണം . നിങ്ങള്‍ക്ക് ഇവിടെ തലങ്ങും വിലങ്ങും സെമിനാറുകള്‍ നടത്തി ആഘോഷിക്കാം .പ്രബന്ധങ്ങള്‍ കൈയിലെത്തും മുമ്പ് ചുരുങ്ങിയത് പത്ത് പേപ്പറെങ്കിലും ഓരോരുത്തരും അവതരിപ്പിക്കണം .ലോകത്തിന്റെ പത്ത് കോണില്‍ നിന്നെന്ന് തോന്നിപ്പിക്കുന്ന പത്ത് രീതിയിലുള്ള സര്‍ട്ടിഫക്കറ്റുകള്‍ തയ്യാറാക്കിത്തരും .വില്‍പന ചെകിചത്തൊന്ന് പൊട്ടിച്ച് പ്രൊഫസര്‍ തന്റെ വിദ്യാ വിവരണം വീണ്ടും തുടര്‍ന്നു. കൂവാതെ മക്കളെ കൂവാതെ മക്കളെ എന്ന് പറയാതെ പറഞ്ഞ് കൊണ്ട്....


സിയാദ് ചെറുവറ്റ

No comments:

Next previous home

Search This Blog