മാറ്റണം ശൈലികളും ശീലങ്ങളും
കാലം മാറുന്നതിനനുസരിച്ച് ധാര്‍മിക മൂല്യങ്ങള്‍ക്ക് ഒട്ടും മാറ്റം വരാറില്ല, അങ്ങനെ സംഭവിക്കാന്‍ പാടുമില്ല. പക്ഷേ ഇവ പകര്‍ന്നു കൊടുക്കുന്ന ശൈലികള്‍ക്കും അത് വഴി സമൂഹത്തില്‍ സംഭവിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും അതത് കാലഘട്ടത്തിലെ പുരോഗമനത്തിന്റെ നിറമൂണ്ടാകുമെന്നത് സ്വാഭാവികം.
വിദ്യാഭ്യാസം സംസ്കരണത്തിന് പകരം സമ്പാധനത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞ ഇക്കാലത്തില്‍ വിദ്യാഭ്യാസമെന്നാല്‍ കേവലം തൊഴില്‍ പരിശീലനം മാത്രമായി കഴിഞ്ഞിട്ടുണ്ട്, ഈ മനസ്ഥിതിയിലുള്ളവരോടാണ് വിദ്യയെന്നാല്‍ കേവല്‍ തൊഴില്‍ പരിശീലനമല്ല, അത് ജീവിതം രൂപപ്പെടുത്താന്‍ സഹായിക്കുന്ന ധാര്‍മിക ബോധനമാണെന്ന് ബോധ്യപ്പെടുത്തേണ്ടൂത്
എന്നാല്‍ ഭൗതികമായ വിദ്യഭ്യാസ രീതകള്‍ അനുദിനം ആധുനികവല്ക്കപ്പെട്ടുവെന്ന് മാത്രമല്ല മതവിദ്യാഭ്യാസ രംഗം സ്വല്പ്പം പരിവര്‍ത്തനത്തിന് വേണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും അത് പൂര്‍ണ്ണത പ്രാപിക്കാകത്തതും അതിന് അനുയോജ്യമായ സമൂഹം നിലവില്ലാത്തതും കാരണം ഇത്തരം ശ്രമങ്ങളുടെ കൂമ്പൊടിഞ്ഞ് കിടക്കുന്ന കാഴ്ച്ച വിദ്യാര്‍ത്ഥി സമൂഹത്തിന്റെ മനസ്സില്‍ ഈ രംഗത്തെ കുറിച്ച് അവജ്ഞ ഉടലെടുക്കാന്‍ കാരണമാകുന്നു.
മതവിദ്യാഭ്യാസം വിജയകരമാകാന്‍:
സിലബസ് പരിഷ്കരണം: വിശ്വാസപരമായ കാര്യങ്ങള്‍ അതേ പടി നിലനിര്‍ത്തുന്നതോടൊപ്പം കാലികമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തുക. ഇത്തരം മാറ്റങ്ങള്‍ സമൂഹത്തെ സ്വാധീനിക്കും കാരണം കര്‍മ്മശാസ്ത്രം വിജ്ഞനങ്ങള് വഴി രാജകൊട്ടാരങ്ങളില്‍ സ്ഥാനമാനങ്ങളും സമ്പത്തും സ്വപ്നം കണ്ട സമൂഹത്തോട് അത്തരം വിജ്ഞാന ശീലത്തിന്റെ ആപത്ത് വിളിച്ചു പറയാന്‍ ഇമാം ഗസ്സാലി (റ) ഇഹ്യാഉ ഉലൂമിദ്ദീന്‍ രചിച്ചത് കര്‍മശാസ്ത്ര ഗ്രന്ഥങ്ങളുടെ അതേ ശൈലിയിലായിരുന്നു. അതു പോലെ ഭൗതിക പ്രമത്തരായ സമൂഹത്തോട് അതിന്റെ നിസ്സാരതയും നൈതിക മൂല്യങ്ങളുടെ അനിവാര്യതയും അവര്‍ക്ക് ഇമ്പം തോന്നുന്ന തരത്തില്‍ ആവിഷ്കരിക്കുന്നത് ഗുണകരമായേക്കാം.
സ്കൂള്‍ തലങ്ങളില്‍ വിജയകരമായി നടത്തപ്പെടുന്ന നല്ല വിദ്യാശൈലികള് അനുയോജ്യമായ രീതിയല്‍ നടപ്പിലാക്കാന്‍ ശ്രമിക്കുക. അവ ആധുനിക ശാസ്ത്രപുരോഗതിയുടെ ഗുണങ്ങള്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്നതും നിരന്തര മൂല്യ നിര്‍ണ്ണയവും പ്രായോഗിക പരിശീലനവും വഴി വിദ്യാസമ്പ്രദായത്തിന്റെ പ്രയോജനം ഉറപ്പുവരുത്തുന്നതുമാകണം.
മതവിദ്യാഭ്യാസ രംഗത്തിന്റെ വിജയത്തിന് നന്മ നിറഞ്ഞ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതോടൊപ്പം പുതിയ കാലത്തിലെ ഉപകാപരപ്രദമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയും വേണം.
സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡും ഇതര മതവിദ്യാഭ്യാസ സംഘങ്ങളും സമകാലിക സാഹചര്യത്തില്‍ ഏറെ ശ്രമകരമായ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല. പക്ഷേ അതിന്റെ ഗുണം ചിലപ്പോഴെങ്കിലും സമൂഹത്തില്‍ കാണാതിരിക്കുന്നത്. നമ്മുടെ പഠനരീതികളെ കുറിച്ച് പുനര്‍വിചിന്തനത്തിന് നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ട്.
മേല്‍ പറഞ്ഞവ നടപ്പിലാകാന്‍ സദാ സന്നദ്ധരായ അധ്യാപകരുടെയും കൃത്യമായ മേല്‍ നോട്ടം നിര്‍വ്വഹിക്കാനുതകുന്ന സംവിധാനവും അനിവാര്യമാണ്, അതിനാല്‍ തന്നെ അവരുടെ പ്രശനങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. കേന്ദ്രീകൃത അധ്യാപക നിയമനവും ശമ്പള വിതരണവും ഒരു പക്ഷേ യോഗ്യരായവരെ നിയമിക്കാനും അവര്‍ക്ക് മാന്യമായ വേതനം നല്‍കാനുമുള്ള സാഹചര്യമൊരുക്കും. മാത്രമല്ല മഹല്ലുകളില്‍ നിന്ന് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് സാധ്യമായ സംഖ്യ സ്വീകരിക്കുകയും അര്‍ഹമായ രീതിയില്‍ വിതരണം ചെയ്യുകയും ചെയ്യുന്നത് മുഖേന സാമ്പത്തിക പ്രതിസന്ധികള്‍ കാരണം മതപഠനം നിലച്ചു പോകുന്നതും പൊതു സമ്പത്തിന്റെ അമിത വിനയോഗം നിയന്ത്രിക്കാനും സാധിക്കും.
മതം ജീവിതത്തിലെ സഹയാത്രികനാണെന്നിരിക്കെ മതവിദ്യയും നിത്യസ്പന്ദനമായി നിലനില്‍ക്കണം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പുതിയ ലോകത്തിലേക്ക് എത്തിപ്പെടുന്ന കൗമാരത്തിന് സാഹചര്യങ്ങളില്‍ പതറാതെ നിലകൊള്ളുന്നതിന് തുടര്‍പഠനത്തിനും ധാര്‍മ്മിക സംഘാടനം വഴി നന്മയുടെ പരിസരത്തോട് ചേര്‍ന്ന് നില്‍ക്കാനും പ്രവര്‍ത്തിക്കാനും വഴിയൊരുക്കണം. എങ്കില്‍ ഒരു പരിധി വരെ മതവിദ്യാഭ്യാസം ലക്ഷ്യ പ്രാപ്തിയിലെത്തും, തീര്‍ച്ച.
-ഇജാസ് ഹസന് കിണാശ്ശേരി
1 comment:
ലേഖനം നന്നായിട്ടുണ്ട്. ആശയം മനോഹരവും ചിന്താര്ഹാവുമാണ് കാപ്പാട് നിങ്ങളുടെ കോളെജ് ഞാന്‍ ഒരിക്കല്‍ സന്ന്ര്ഷിചിട്ടുന്ദ് അന്ന് അവിടെ എനിക്ക് കാണാനായ രീതികളും ഏകദേശം ഈ രീതിയിലുള്ള ഒരു പുരോകമണമായിരുന്നു. പക്ഷെ നാളിതുവരെ നാം കണ്ടിട്ടുള്ള മുഴുവന്‍ പുരോഗമാനങ്ങളിലും ധാര്‍മ്മികതയുടെ മൂല്യം നഷ്ടപ്പെടുന്നതായിട്ടാണ്. അങ്ങനെ സംഭവിക്കാത്ത ഒരു പരിഷ്കരണത്തിനു നാഥന് തുണക്കട്ടെ.
Post a Comment