23/10/2011

ലോക്പാല്‍ ഉണര്‍ത്തുന്ന ചിന്തകള്‍............

ലോക്പാല്‍ ഉണര്‍ത്തുന്ന ചിന്തകള്‍............
1947ഓഗസ്ത് 14 അര്‍ദ്ധരാത്രി ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കി ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു. അതിനുശേഷമുണ്ടായ പ്രഥമമന്ത്രിസഭമുതല്‍ ആരംഭിക്കുന്നതാണ് ഇന്ത്യയിലെ രാഷ്ട്രീയ അഴിമതിയുടെ ചരിത്രം. പ്രഥമമന്ത്രിസഭയിലെ മന്ത്രിയായ വി.കെ കൃഷ്ണഅയ്യാര്‍ ബ്രിട്ടനില്‍ നിന്ന് ഇന്ത്യന്‍സേനക്ക് വേണ്ടി ജീപ്പ് വാങ്ങിയതാണ് പ്രശസ്തമായ ആദ്യഅഴിമതി. (വൈവിധ്യവും സമ്പന്നവുമായ പാരമ്പര്യം) അതിനു ശേഷം എണ്ണമറ്റ അഴിമതികള്‍. ഇന്ത്യയുടെ അസംസ്‌കൃത വസ്തുക്കളും പ്രകൃതി വിഭവങ്ങളും ഊറ്റിക്കുടിച്ച് രാജ്യം വിട്ട ബ്രിട്ടീഷുകാരെപ്പോലും നാണിപ്പിക്കുന്ന തരത്തിലുള്ള അഴിമതിക്കഥകളാണ് ഇന്ന് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. രാഷ്ട്രത്തിന്റെ ഖജനാവ് ചില സ്വാര്‍തതല്‍പര രാഷ്ട്രീയക്കാരുടെ കീശയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ. ലക്ഷങ്ങളും കോടികളും കടന്ന് ആയിരം കോടിയിലേക്കും പതിനായിരം കോടിയിലേക്കും അത്പരിണമിച്ചിരിക്കുകയാണ്.
ഇങ്ങനെ കലുഷിതമായ ഒരു രാഷ്ട്രീയ സാഹചര്യത്തിലാണ് പൊതുജനം ബോധവാന്‍മാരാവുകയും അഴിമതിക്കെതിരെ പ്രക്ഷോപങ്ങള്‍ നടത്തുകയും ചെയ്തത്. ഈ അവസരം മുതലെടുത്താണ് അന്നാഹസാരയെപ്പോലുള്ള ഗാന്ധിയന്‍മാരും (സ്വയം വിശേഷിപ്പിക്കുന്ന) രാംദേവുമാരും പുറത്തുവന്നത്. ഇന്ത്യയിലെ അഴിമതിതടയാന്‍ ഒരു ബില്ല് പാര്‍ലമെന്റ് പാസാക്കണം എന്നതാണ് അവരുടെ പ്രധാന ആവശ്യം. ഈ ബില്ലിന് ലോക്പാല്‍ എന്ന് പേരിടുകയും ബില്ലിന്റെ കരട് രൂപീകരണത്തിനായി 11 അംഗങ്ങള്‍ ഉള്ള ഒരു സമിതിയെയും സര്‍ക്കാര്‍ നിയമിച്ചു. ലോക്പാല്‍ സമിതി അവതരിപ്പിച്ച ബില്ല് സര്‍ക്കാര്‍ ശമ്പളം പറ്റുന്ന എല്ലാവരുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാനും അന്വേഷിക്കാനുമുള്ള അവസരം ലോക്പാലിനുനല്‍കുന്നു. എന്നാല്‍ ലോക്പാല്‍ സമിതിയുടെ എല്ലാ ആവശ്യങ്ങളും പാര്‍ലമെന്റിന് സ്വീകാര്യമല്ലാത്തതാണ്. പ്രധാനമായും പാര്‍ലമെന്റ് വിയോജിക്കുന്നത് 6 കാര്യങ്ങളിലാണ്. പ്രധാനമന്ത്രിയെയും പരമോന്നത നീധിപീഠത്തെയും ലോക്പാലിന്റെ കീഴില്‍ കൊണ്ട് വരല്‍ പോലുള്ളവ അഴിമത് നിയന്ത്രിക്കാന്‍ സമിതി ആവശ്യമാണെന്ന കാര്യത്തില്‍ എതിരപിപ്രായമില്ല. എന്നാല്‍ ഇപ്പോഴത്തെ സമിതി നിര്‍ദേശിക്കുന്ന ലോക്പാല്‍ വന്നാല്‍ ജനാധിപത്യത്തില്‍ എന്ത് മൂല്യമാണുള്ളത്. പ്രധാന മന്ത്രിയാണ് ജനാധിപത്യത്തില്‍ ഏറ്റവും വലിയ സ്ഥാനമുള്ളയാള്‍. ജനങ്ങള്‍ ചേര്‍ന്ന് തിരഞ്ഞെടുത്ത് വിടുന്ന അല്ലെങ്കില്‍ ജന പ്രധിനിധികല്‍ തിരഞ്ഞെടുക്കുന്ന ആളിനെ മറ്റൊരു സമിതിക്കോ സംഘടനക്കോ കീഴില്‍ കൊണ്ടുവരിക എന്നത് ഒരിക്കലും സാമാന്യ ഭുദ്ധിക്ക് യോജിച്ചതല്ല. സുപ്രിം കോടതി ലോക്പാലിന്റെ കീഴില്‍ വന്നാല്‍ പിന്നെ ലോക്പലിനെ നിയന്ത്രിക്കാന്‍ ആരുമുണ്ടാകില്ല. രസകരമായ ഒരുകാര്യം ലോക്പാലിനെ കുറിച്ചുള്ള പരാധികള്‍ സുപ്രിം കോടതിക്ക് അന്വേശിക്കാം അതേ സമയം തന്നെ സുപ്രിം കോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ ലോക്പാലിന് അധികാരമുണ്ട്. ഇങ്ങനെ പരസ്പര വൈരുദ്ധ്യങ്ങളുടെയും മണ്ടത്തരങ്ങളുടെയും ഒരു സമ്മേളനമാണ് ലോക്പാല്‍ ബില്ലിലൂടെ വ്യക്തമാകുന്നത്.
പ്രധാന മന്ത്രിമുതല്‍ ഏറ്റവും താഴെ കിടയുലുള്ള പ്യൂണ്‍ വരെയുള്ളവരായ അന്‍പത് ലക്ഷം ജീവനക്കാര്‍ക്കെതിരെയുള്ള പരാധികളാണ് ലോക്പാലിന് അന്വഷിക്കേണ്ടി വരിക. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ തന്നെ ധാരാളം കാലമെടുക്കും. ലോക്പലിന്റെ കീഴില്‍ അന്വേഷണ ഏജന്‍സി ഒരുക്കേണ്ടിവരും. പക്ഷെ അപ്പോഴും അക്രമങ്ങള്‍, ഭീരത, സാമ്പത്തിക തട്ടിപ്പുകള്‍, കള്ളപ്പണം തുടങ്ങിയ കുറ്റ കൃത്യങ്ങളെല്ലാം സര്‍ക്കാര്‍ തന്നെയാണ് അന്വേഷിക്കുക. ഇതിനുള്ള സംവിധാനം വേറെ തന്നെയുണ്ടക്കണം.
ലോക്പാല്‍ സമിതിയില്‍ അഞ്ച് സര്‍ക്കാര്‍ പ്രതിനിധികളും അഞ്ച് സാമൂഹ്യ പ്രതിനിധികളും ഒരു അദ്ധ്യക്ഷനും അടങ്ങുന്നതാണ്. സമിതിയെലെ അഞ്ച് സര്‍ക്കാര്‍ പ്രതിനിധികളും പാര്‍ലമെന്റ് അംഗങ്ങളാണ്. ലോക്പാലിന് പാര്‍ലമെന്റിനോട് ഉത്തരവാദിത്വം വേണമെന്നാണ് സര്‍ക്കാര്‍ പ്രധിനിതികളുടെ പക്ഷം. രാഷ്ട്രീയക്കാരുടെയും ഉദ്യോകസ്തരുടെയും അഴിമതി കൊണ്ട് ജനങ്ങള്‍ മടുത്തുവെന്നും സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള വിജിലന്‍സ്, സി.ബി.ഐ . തുടങ്ങയിവയിലൊന്നും ജനങ്ങള്‍കൊന്നും വിശ്വാസമില്ലെന്നുമാണ് ഹസാരെ സംഘം പറയുന്നത്. എന്നാല്‍ എല്ലാ അന്വേഷണ ഏജന്‍സികളും പ്രധാന മന്ത്രിയും പരമോന്നത നീതി പീഠവുമെല്ലാം ലോക്പാലിന് കീഴില്‍ വരുന്നതോടെ മറ്റൊരു സമാന്തര ഭരണകൂടം അവിടെ രൂപീകൃതമാവുകയാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. അപ്പോള്‍ ജനാധിപത്യത്തിനെന്ത് മൂല്യം12345. നാം ആറു പതിറ്റാണ്ടോളം ഒരു കോട്ടവുമില്ലാതെ സൂക്ഷിച്ച് പോന്ന ജനാധിപത്യത്തിന് നാം അറിഞ്ഞ് കൊണ്ട് തന്നെ കൊള്ളി വെക്കുകയാണ് ചെയ്യുന്നത്.
ലോക്പാല്‍ രൂപീകരിച്ച് സമാന്തര ഭരണകൂടമുണ്ടാക്കി ഇന്ത്യ ഒരു ഹിന്ദു രാജ്യമാക്കാനാണ് ഹുന്ദുത്വ വാദികളായ1322222്‌ന്റെയും വിശ്വ ഹുന്ദു പരിശത്തിന്റെയും ശ്രമം. കാരണം ഹസാരെ പ്രതിഷേധവുമായി പുറത്തുവന്ന ഉടനെ യോഗ ഗുരു ബാബാ രാംദേവിന്റെ സമരവും ശ്രദ്ധിക്കപ്പെട്ടു. തികഞ്ഞ ഹുന്ദുത്വ വാദിയും കാവി ഭീകരനുമായ കോടീഷ്വരനാണ് രാംദേവ്. രാംദേവും ഹസാരെയുമെല്ലാം ഒന്നിച്ച് ധാരാളം വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.യോഗ ചികിത്സയിലൂടെയും മെഡക്കല്‍ കോളേജ് നടത്തിപ്പിലൂടെയും കള്ളപ്പണ ഇടപാടിലൂടെയും കോടീശ്വരനായ രാംദേവിനെ പോലെയുള്ളവര്‍ അഴിമതിക്കെതിരെ സമരവുമായി വന്നതാണ് രസകരമായ മറ്റൊരു യാഥാര്‍ത്ഥ്യം. ജനങ്ങളുടെ പ്രതിനിധികള്‍ എന്നപേരില്‍ സമര മുഖത്തുള്ളവരെല്ലാം ഹിന്ദുത്വ ചായ്‌വുള്ളവരാണ്. ഇന്ത്യയിലെ ജനങ്ങളെയെല്ലാം മണ്ടരാക്കിക്കൊണ്ടാണ് ലോക്പാലിന്റെ തുടര്‍ നടപടികളുമായി ഹിന്ദുത്വ വാദികള്‍ മുന്നോട്ട് പോകുന്നത്. ബി.ജെ.പി ക്ക് ലോക്പാലിന്റെ കാര്യത്തിലുള്ള ശുഷ്‌കാന്തി രാഷ്ടീയ പ്രേരിതം മാത്രമല്ല, സാമുദായികമായിട്ടുകൂടിയുള്ളതാണ്. വര്‍ഷങ്ങള്‍ കൊണ്ട് തന്നെ 'ഇന്ത്യ ഹിന്ദുക്കള്‍ക്ക്' എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് അഴിമതി മറയാക്കി ഒരു ലോക്പാല്‍ സമിതിക്ക് വേണ്ടി ബി ജെ പി പോലുള്ള സാമുദായിക കക്ഷികള്‍ മുറവിളി കൂട്ടുന്നത്.
എന്നാല്‍ രാഷ്ടത്തിന്റെ ഖജനാവ് പകല്‍ വെളിച്ചത്ത് കൊള്ളയടിക്കുന്നവര്‍ക്ക് എതിരെ സര്‍ക്കാറിന്റെ കീഴിലുള്ള   ഏജന്‍സികള്‍ കൊണ്ട് അന്വേഷണങ്ങളും മറ്റും നടത്തലാണ് ഏറ്റവും ഉചിതം. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഇന്ത്യന്‍ ജനതയുടെ പൊതു സ്വത്ത് സ്വിസ്സ് ബാങ്ക് പോലെയുള്ള വിദേശ ബാങ്കുകളില്‍ കുന്നുകൂടിക്കൊണ്ടേയിരിക്കും. ഇനിയും ധാരാളം രാജമാരും മാരന്‍മാരും പുറത്ത് വരാനിരിക്കുതേന്നേയുള്ളൂ. വന്‍ സ്രാവുകള്‍ ഇപ്പോഴും സൈ്വര്യ വിഹാരം നടത്തിക്കൊണ്ടിരിക്കുകയാണ്. ചെറു പരലുകള്‍ ചൂണ്ടയില്‍ പിടയുന്നത് കണ്ട് മാറി നിന്ന് ചിരിക്കുന്നുണ്ടാവാമവര്‍. കോര്‍പറേറ്റു ഭീകരന്മാരുടെയും മാധ്യമ ഇട നിലക്കാരുടെയും കൈകളില്‍ ഇന്ത്യന്‍ ഭരണത്തിന്റെ കടിഞ്ഞാണ്‍ കിടക്കുന്ന കാലത്തോളം അഴിമതി തുടര്‍ന്നുകൊണ്ടേയിരിക്കും.
                                              -ഷാജഹാന്‍

No comments:

Next previous home

Search This Blog