ഒക്കുപൈ വാള്‍ സ്ട്രീറ്റ്
ആഗോളമുതലാളിത്തത്തിന്‍റെശ്രീകൊവിലെന്നറിയപ്പെടുന്ന
വാള് സ്ട്രീറ്റില്‍ നിന്നും വിപ്ലവത്തിന്‍റെ പടധ്വനി കുറച്ചുനാളായി മുഴങ്ങിക്കൊണ്ടിരിക്കുന്നു. അതിസമ്പന്നരുടെയും കോ4പ്പറേറ്റ് ചക്രവര്‍ത്തിമാരുടെയും ഏതാനും വമ്പന്മാരാണ് സാധാരണക്കാരെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നത്. OCCUPY WALLSTREET! എന്ന മുദ്രാവാക്യവുമായി സെപ്ററംബര്‍ 17 ന് വാകോവറിലെ ചെറിയൊരു ഗ്രൂപ്പ് തുടങ്ങിവെച്ച പ്രതിഷേധ സമരം ഇന്ന് 957 സിറ്റികളി ല്‍ വ്യാപിച്ചതായി “ദി ഗാര്‍ഡി൯” പത്രം രേഖപ്പെടുത്തുന്നു. ഈ ജനകീയ സമരത്തിന്‍റെ പൊരു ള്‍ ചെന്നെത്തുന്നത് മുതലാളിത്തത്തിന്‍റെ കരാള ഹസ്തങ്ങളി ല്‍ പെട്ട് പിടയുന്ന വലിയൊരു വിഭാഗം ജനതയുടെ ആത്മരോഷത്തിലാണ്.400 അതിസമ്പന്നരുടെ സമ്പാദ്യം രാജ്യത്തെ 180 ദശലക്ഷം മനുഷ്യരുടെ മൊത്തം സമ്പാദ്യത്തെ കവയ്ച്ചുവെക്കുന്നതാണെന്നാണ് കണ്ടെത്ത ല്‍. “We are the 99%”
എന്ന ബാനര്‍ തലക്കെട്ട് അ4ത്ഥമാക്കുന്നത് കണ്‍സ്യൂമറിസം മുഖേനെ മുതലാളിത്തം ചൂഷണോപാധിയാകുന്നതിനെയാണ്. ഇവിടെയാണ് ഇസ്ലാമിക സാമ്പത്തിക സുഭദ്രതയുടെ തിളക്കം കൂടുന്നത്. ഉള്ളവനി ല്‍ നിന്നും ഇല്ലാത്തവനിലേക്ക് ചെന്നെത്തുന്ന “സക്കാത്ത്” സമ്പ്രദായവും കാലവിപത്തുകളെ തടുത്തുവിടുന്ന “സ്വദഖ” സമ്പ്രദായവും ഇതിന് മാറ്റുരക്കുന്നു. കമ്മ്യൂണിസവും ക്യാപ്പിറ്റലിസവും തകര്‍ന്നിടിയുമ്പോള്‍ സകല രാഷ്ട്രങ്ങളും ഇപ്പോ ള്‍ ബാങ്കുകളി ല്‍ തുറക്കുന്നത് “ഇസ്ലാമിക് വിന്‍ഡോ”കളാണെന്നുള്ളതു കൂടി ഇതിനോട് ചേര്‍ത്തുവായിക്കണം...
സദഖത്തുള്ള ഏറനാട്
No comments:
Post a Comment