04/11/2011

വാള്‍ സ്ട്രീറ്റും വീ ആര്‍ കൃഷ്ണയ്യരും ചില വീണ്ടു വിചാരങ്ങള്‍


വാള്‍ സ്ട്രീറ്റും വീ ആര്‍ കൃഷ്ണയ്യരും ചില വീണ്ടു വിചാരങ്ങള്‍
ഈയടുത്ത കാലത്തായി മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നവയാണ് വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കല്‍ എന്ന പേരില്‍ അമേരിക്കയിലെ സാധാരണക്കാര്‍ സെപ്തംബര്‍ 17 മുതല്‍ അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയുടെ ആസ്ഥാനമായ ന്യൂയോര്‍ക്കിലെ വാള്‍ സ്ട്രീറ്റില്‍ തെരുവില്‍ നടത്തിയ പ്രക്ഷോഭവവും വീ. ആര്‍ കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ കമ്മീഷന്‍ കൊണ്ടു വന്ന വനിത ബാല ബില്ല് വിവാദവും.
കടുത്ത ദാരിദ്രമാണ് ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രത്തിലെ പൗരന്മാരായിട്ടും ഭരണകൂടത്തിനെതിരെ രംഗത്ത് വരാന്‍ അമേരിക്കയിലെ സാധാരണക്കാരെ നിര്‍ബന്ധിതരാക്കിയത്, അമേരിക്കയിലെ ആറിലൊരാള്‍ ദാരിദ്ര രേഖക്ക് താഴെയാണെന്നതും തൊഴിലില്ലായ്മ 9.2 ശതമാനമാണെന്നതും ദാരിദ്രത്തിന്റെ ബോധ്യപ്പെടുത്തുന്നു. സമ്പത്തിന്റെ 40 ശതമാനം ഒരു ശതമാനം അതിസമ്പന്നരുടെ കയ്യിലാണ്, ബാക്കി 99 ശതമാനം ജനതയുടെ നികുതിപ്പണം സര്‍ക്കാറും കുത്തകകളും ചൂഷണം ചെയ്യുന്നുവത്രെ.
വാള്‍ സ്ട്രീറ്റിലാണ് തുടങ്ങിയതെങ്കിലും ലോകത്തിലെ വന്‍കിട നഗരങ്ങളിലൊക്കെ ഈ വിരുദ്ധ വികാരം അലയടിച്ച് തുടങ്ങിയരിക്കുന്നു. അമേരിക്കന്‍ ബാങ്കുകള്‍ അവയുടെ അത്യാര്‍ത്ഥി മൂലം തകര്‍വന്നടിഞ്ഞപ്പോള്‍  സര്‍ക്കാര്‍ നികുതിപ്പണം കൊടുത്തു അവയെ സംരക്ഷിക്കാന്‍ വന്നത് പോലെ കുത്തകകള്‍ക്ക് എവിടെയും സുരക്ഷിതത്വവും സഹായവും ലഭിക്കുന്നു പക്ഷേ സ്വതവേ ദുര്‍ബലനായ സാധാരണക്കാരന് ഒരിടത്തും അത്താണിയുമില്ലതാനും. വിപ്ലവം വീട്ടില്‍ തുടങ്ങുന്നുവെന്ന് മാധ്യമ ഭീമന്‍ റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ വാള്‍ സ്ട്രീറ്റ് ജേണലിനോട് സാദൃശ്യമുള്ള ഒക്കുപൈഡ് വാള്‍ സ്ട്രീറ്റ് ജേണലിലൂടെ പ്രഖ്യാപിച്ചിരിക്കയാണ് പ്രക്ഷോഭകാരികള്‍. സാമ്പത്തിക അസമത്വത്തിന്റെ തീച്ചൂളയില്‍ വെന്തുരുകുന്ന ഭൂരിപക്ഷ ജനതയുടെ ദുരവസ്ഥ നമ്മുടെ വ്യവ്സ്ഥികളെ കുറിച്ചൊരു പുനര്‍വിചിന്തനത്തിന് നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ട്.
വീ ആര്‍ കൃഷ്ണയ്യരാണ് മറ്റൊരു കതീനക്ക് തീ കൊടുത്തത്, 2010 ഓഗസ്ത് എട്ടിന് കേരള സര്‍ക്കാര്‍ കൃഷണയ്യരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതി സമര്‍പ്പിച്ച വനിത ക്ഷേമ ബില്ലിന്റെ കരടു രൂപമാണ് ഇപ്പോള്‍ പരക്കെ വിമര്‍ശനം ഏറ്റു വാങ്ങിയിരിക്കുന്നത്. മതങ്ങളെല്ലാം ദൈവീകാനുഗ്രഹമായി പഠിപ്പിക്കുന്ന സന്താനോല്‍പ്പാദനത്തിന് കടിഞ്ഞാണിടാനും കുത്തഴിഞ്ഞ സാമൂഹ്യ വ്യവസ്ഥിതിക്ക് ചൂട്ടു പിടച്ച് കൊടുക്കുന്ന നിയമങ്ങളുമായും കമ്മീഷന്‍ മുന്നോട്ട് വന്നിരിക്കുന്നത്. പക്ഷേ നമ്മുടെ ചര്‍ച്ചകള്‍ ഇവിടെ തട്ടി നില്‍ക്കേണ്ടതല്ല, മറിച്ച് ഈ രണ്ട് പ്രതിസന്ധികള്‍ ഉയര്‍ത്തുന്ന സാമ്പത്തിക സാമൂഹ്യ പ്രശനങ്ങള്‍ക്ക് വല്ല പരിഹാരവുമുണ്ടോ? എന്ന അന്വേഷണങ്ങള്‍ തുടങ്ങേണ്ടതുണ്ട്.
ലോകത്തില്‍ കമ്യൂണിസവും സോഷ്യലിസവും ഇപ്പോള്‍ കാപ്പിറ്റലിസവും പരാജയപ്പെട്ടയിടമാണ് സാമ്പത്തിക രംഗം. സ്വകാര്യ ഉടമസ്ഥാവകാശം പാടെ നിഷേധിച്ച കമ്യൂണിസം അത് അനുവദിക്കാനും തീര്‍ത്തും തുറന്നു കൊടുത്ത കാപ്പിറ്റലിസം അതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കാനും തുടങ്ങിയിരിക്കുന്നു, എന്നാല്‍ സോഷ്യലിസത്തിനാകട്ടെ ഉട്ടോപ്യന്‍ ചിന്തകളുടെ ലോകത്ത് നിന്ന് പ്രായോഗികതയുടെ ലോകത്തിലേക്ക് ഇറങ്ങി വരാനുമായിട്ടില്ല. അപ്പോള്‍ ലോകത്തിലെ സാമ്പത്തിക സംവിധാനം സുസ്ഥിരമാകേണ്ടതിന് ജനതയുടെ വൈജാത്യങ്ങളും പ്രകൃത്യാ അനിവാര്യമായ വ്യത്യാസങ്ങളുമുള്ള സമ്പത്തിക വ്യവസ്ഥ നിലവില്‍ വരേണ്ടതുണ്ട് പക്ഷേ അത് സമ്പത്ത് ഒരിടത്ത് മാത്രം കെട്ടികിടക്കുന്നതാകാന്‍ ഒരിക്കലും അനുവദിക്കുന്നതുമാകരുത്. ഇവിടെയാണ് നിര്‍ബന്ധദാനങ്ങളുടെ പ്രസക്തി, അത് കേവലം മുതലാളിയുടെ ഔദാര്യമല്ല കാരണം അത് സൃഷ്ടാവിന്റെ കല്‍പ്പനയും സാധാരണക്കാരന്റെ കൂടി അവകാശപ്പെട്ട ഭൂമിയിലെ വിഭവവുമാണ്. മനുഷ്യനിര്‍മിത പ്രത്യേയശാസ്ത്രങ്ങള്‍ മണ്ണടിയുന്നത് അവയുടെ ദൗര്‍ബല്യമാണ് വെളിപ്പെടുത്തുന്നത്. അപ്പോള്‍ പ്രകൃതിയെ സൃഷ്ടിച്ച സൃഷ്ടാവ് പറയുന്നത് തീര്‍ത്തും പ്രായോഗികമായിരിക്കുമെന്നത് തീര്‍ച്ചയല്ലേ?.
ചെരിപ്പിനൊത്ത് കാല് മുറിക്കുന്നതാണ് കൃഷ്ണയ്യരുടെ നിര്‍ദേശങ്ങള്‍, മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാനമായ പ്രജനനപ്രക്രിയയെ നിയന്ത്രിക്കാനും സാമൂഹ്യജീവിതം താറുമാറാക്കുന്ന സ്വാതന്ത്യം അനുവദിക്കാനും തുനിയുന്നത് അപകടകരമാണെന്നത് തീര്‍ച്ച. പക്ഷേ ദൈവികമായ കല്‍പ്പനകള്‍ സമ്പൂര്‍ണ്ണമായി പാലിക്കപ്പെടേണ്ടതുണ്ട്, പ്രജനനപ്രക്രിയ നിര്‍വിഘ്‌നം തുടരുന്നതോടെ മനുഷ്യവിഭവം ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും സാമ്പത്തിക വിഭവം നൈതികബോധത്തോടെ വിതരണം ചെയ്യപ്പെടേണ്ടതുമുണ്ട്. അല്ലാത്ത പക്ഷം വികലമായ സമൂഹനിര്‍മിതിയാണ് നിര്‍വ്വഹിക്കപ്പെടുക.
ഇജാസ് ഹസന്‍ കിണാശ്ശേരി

No comments:

Next previous home

Search This Blog