ഒരു മെഴുകുതിരിയുടെ
ദുഃഖം
ഒരു കാറ്റടിച്ചതില്‍ പിന്നെ
ഞാന്‍ മിണ്ടിയില്ല,
മുകളില്‍ മുനിഞ്ഞു കത്തുമെന്‍
വ്യഥകള്‍ മാത്രം....
ചുവന്നു പഴുത്ത വാക്കുകള്‍
ധരിച്ചെത്തിയ അന്തരാത്മാവില്‍
നിലവിളികള്‍ മാത്രം
കരഞ്ഞു,...... ഉറക്കെ പറഞ്ഞുനോക്കി
എന്റൊരിറ്റു വെളിച്ചത്തില്‍ നീ
ഒരായിരം കടലുകള്‍ വറ്റിച്ചു...
നായികകള്‍ക്കപ്പുറത്തു നീ
ചുമരില്‍ തോണ്ടിയെന്നെ നിശ്പ്രഭമാക്കി.
ആല്‍ത്തറയില്‍, അമ്പലത്തറയില്‍
എന്നെയാരും ഊതി നോവിച്ചില്ല,..
എന്റെ കണ്ണീരുകൊണ്ടാരുടേം
കൈ പൊള്ളിയിട്ടില്ല,
ഇവിടെ നിന്റെ യീ
കുഞ്ഞിരുട്ടറയിലാണെനിക്ക്
ശ്വാസം മുട്ടുന്നതും കണ്ണീരു വറ്റുന്നതും
എന്‍ ചുടു കണ്ണീര്‍ വീണു വറ്റിയ
നിന്‍ മേശക്ക് മുകളിലാണ്
എന്റെ മരുമകന്‍ പല്ലിളിച്ചുനില്‍ക്കുന്നത്.
എന്നെയൊന്ന് നോവിക്കുമോ.....?
ക്ഷണ നേരത്തേക്ക് എനിക്കൊന്ന് മരിക്കുവാന്‍
ഒരു നിശ്വാസം വീണതില്‍ പിന്നെ
ഞാനൊന്നും മിണ്ടിയില്ല
ചുവന്ന കുപ്പായം അഴിച്ച് വെച്ച
കറുത്ത പേക്കോലം മാത്രം
മെല്ലെ പറഞ്ഞു.....
"മരിച്ചില്ല ഞാന്‍ താഴെ
വറ്റിയ എന്റെ കണ്ണീരിലിനിയുമുണ്ട്
ജീവന്റെ ഒരായിരം കണികകള്‍"
യഹ്‌യ കെ കെ
No comments:
Post a Comment