25/12/2011

കവിത


                                മെഴുകുതിരി

കത്തിത്തുടങ്ങിയാ-
തിരി നാളം
പതുക്കെ പതുക്കെ ഉയര്‍ന്നു
ഇരുട്ടിന്റെ മൂടു പടത്തില്‍
പ്രകാശത്തിന്റെ പകലോനായത്
ജ്വലിച്ച് കൊണ്ടിരുന്നു......
അന്ധകാരത്തിന്റെ നിബിഢതയിലാ
തിരി നാളം
വിശ്വ പ്രകാശം ചൊരിഞ്ഞു കൊണ്ടിരുന്നു.
ചെറു പ്രാണികള്‍, പാറ്റകള്‍
കൂട്ടത്തോടെ വന്നടുത്തു.
മെല്ലെ മെല്ലെയാ
ചെറു നാളത്തില്‍
ഹോമിതരായി- എന്നാല്‍
പ്രകാശ നാളം കണ്ടാ-
തിരിച്ചറിവിന്റെ സ്വത്വങ്ങളെന്ന്
സ്വയം നടിക്കുന്നാ നിഷാദന്‍
പിന്നോട്ട്, പിന്നോട്ട്
ഇരുട്ടില്‍ നിന്നുമിരുട്ടിലേക്ക്
കുതിച്ചു കൊണ്ടിരുന്നു.....
ദുഃഖം സഹിക്ക വയ്യാതെയാ
തിരി നാളം- തന്റെ
ചെറു തീയില്‍ സ്വയം മൃത്യു വരിച്ച
ചെറു പ്രാണികളുടെ
നിത്യ ശാന്തിക്കായ്
പതുക്കെയണഞ്ഞു
ഇപ്പോള്‍ മനുജന് കൂട്ടായ്
ഇരുട്ട് മാത്രം......... 


ബഷീര്‍ അഹമ്മദ്‌

No comments:

Next previous home

Search This Blog